കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Saturday, February 27, 2010

ഭ്രമണം

ഒരു മോഹക്കുതിപ്പില്‍ തെറിച്ചു
ഭ്രമണപഥത്തില്‍ വീണപ്പോള്‍
നിലനില്‍പ്പിനായി വട്ടം കറങ്ങേണ്ടിവന്നു.
അകക്കാഴ്ചകള്‍ ‍ സുന്ദരം
മുഖപടം വര്‍ണപൂരിതം,
സൂര്യ തേജസ്സു,
അഗ്നിപ്രഭ,
വിശേഷണങ്ങള്‍ക്കു ക്ഷാമം...

ഒരു മിഴിപ്പാടു പിന്നോട്ടു മാറി
ഗുരുത്വാകര്‍ഷണം ഭേദിച്ചപ്പോള്‍
കാഴ്ചക്കുറ്റങ്ങള്‍..
കറുപ്പില്‍ കരിമ്പുള്ളികളുള്ള മുഖം,
നിഴല്‍ക്കുത്തില്‍ എന്നിലേയ്ക്ക്
താഴുന്ന കത്തി,
അലങ്കാരങ്ങള്‍ വേണ്ടാത്ത ഭയം.
ഇല്ല,
കറങ്ങിയാലും നിലനില്‍പ്പില്ല.

7 comments:

ഭ്രാന്തനച്ചൂസ് said...

അണ്ടിയോടടിക്കുമ്പോഴേ ..മാങ്ങയുടെ പുളിയറിയൂ എന്നല്ലേ... സംഭവാമി യുഗേ..യുഗേ ...കറക്കത്തിനൊരറുതിയുണ്ടാവും...തീര്‍ച്ച..!

Rare Rose said...

എങ്ങനെയൊക്കെ,ആര്‍ക്കൊക്കെ ചുറ്റും കറങ്ങിത്തിരിഞ്ഞാലാണു നിലനില്പിന്റെ പാത കണ്ടെത്താനാവുക..അതിനു മുന്‍പേ പിടി വിട്ടു പോകാതിരിക്കട്ടെ..

Promod P P said...

എന്തിനു ചുറ്റും എന്നറിയാത്ത നിത്യഭ്രമണമാണല്ലൊ ജീവിതം. പഥത്തിൽ നിന്നും വ്യതിചലിച്ചാൽ പതനം നിശ്ചയം. ജീവിതത്തിന്റെ താളക്രമം നിശ്ചയിക്കുന്നത് ചുറ്റും കറങ്ങുന്ന ചെറുഗോളങ്ങളാകുമ്പോൾ പിന്നെ എങ്ങനെ വേപഥു കൊള്ളാതിരിക്കും അല്ലെ?

Wash'Allan JK | വഷളന്‍ ജേക്കെ said...

ഭ്രമിച്ചാലും പരിഭ്രമിച്ചാലും ഭ്രമണത്തില്‍ നിന്നു മോചനമില്ല

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഒരു മിഴിപ്പാടു പിന്നോട്ടു മാറി
ഗുരുത്വാകര്‍ഷണം ഭേദിച്ചപ്പോള്‍
കാഴ്ചക്കുറ്റങ്ങള്‍..-സ്വാതന്ത്ര്യം നേടുമ്പോള്‍ ഭ്രമണപഥത്തിനു വെളിയിലാകുന്നത്‌ പ്രകൃതി നിയമം

സ്മിത മീനാക്ഷി said...

അച്ചൂസ്, റോസ്, തഥാഗതന്‍ , വഷളന്‍ , എം ആര്‍ അനിലന്‍ .. സ്നേഹപൂര്‍വം നന്ദി പറയുന്നു.

എന്‍.ബി.സുരേഷ് said...

ഒറ്റയ്ക്കിരിക്കാമോ, കൂടെനടക്കാമോ,
കുറ്റം പറയുമൊ കൂട്ടിലടക്കുമോ
കുത്തുവാക്കില്‍ തറക്കുമോ
വാക്കില്‍ കൂറുമോ,വഴങ്ങാന്‍ വിളിക്കുമോ
വക്കുടയുമ്പോള്‍ വലിച്ചെറിയുമോ?
പാലമരത്തില്‍ തളക്കുമോ?
പാട്ടിലാക്കുമോ?
പാട്ടിനു പോകാന്‍ കല്പിക്കുമോ?
പെണ്ണിന്റെ ജീവിതം ഇങ്ങനെ എന്തൊക്കെ അല്ലെ.