(ഹേനാ രാഹുലിന്റെ ബ്ലോഗിലെ “പല ജന്മം” എന്ന കവിത വായിച്ചതില്‍ നിന്നു)
അതെ,
എല്ലാ അടയാളങ്ങളും കൃത്യമാണു ,
വലത്തേ തോളില്‍ താഴേയ്ക്കു
നീളത്തില്‍ നീലിച്ച മറുക്,
ഇടനെഞ്ചില്‍ ഭാഗ്യക്കല,
അതിമധുരമുള്ള ചുണ്ടുകള്‍ ,
ചുടുനീരുറവയുടെ ആലിംഗനങ്ങള്‍
വാക്കുകളില്‍ തിരിവെളിച്ചങ്ങള്‍
കണ്ണൂകളില്‍ വിസ്മയങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍
കല്ലും മണ്ണും കടലുപ്പും
കവിമനസ്സിന്റെ തീയും കുളിരും
എല്ലാം, ....
ഇന്നലെയോളം അറിഞ്ഞും നുണഞ്ഞും...
പക്ഷെ...
ഇന്നുറക്കമുണര്‍ന്നപ്പോള്‍
പാതികിടക്ക ശൂന്യമായിരുന്നു.
വാതിലോളം പതിഞ്ഞ കാല്‍പ്പാടുകളെണ്ണി
സംഖ്യാജ്യോതിഷം ഗണിച്ചപ്പോള്‍
മടക്കമില്ലായാത്രയില്‍ അക്കങ്ങള്‍.
മുഴക്കോലുകളെ അവന് കബളിപ്പിച്ചിരുന്നു,
ചിലപ്പോള്‍ മലപോലെ വലുതായും
ചിലപ്പോള്‍ എലി പോലെ ചെറുതായും
എങ്കിലും ഇതാ എന്റെ ശരീരത്തില്‍ അവിടവിടെ
അവന്റെ പാടുകള്‍, അടയാളങ്ങള്‍,
എല്ലാം ചേര്‍ത്തു ജ്യാമിതിയും ബീജഗണിതവും
കുടഞ്ഞ് ഞാന്‍ വരച്ചെടുക്കാന്‍ പണിപ്പെടുമ്പൊള്‍
വാതിലിനപ്പുറം പുതുജന്മത്തിന്റെ
വാ കീറിയ കരച്ചില്
(പറക്കാന്‍ ഒരു കൂട്ടു തേടിയ കാറ്റതിനെ മാറോടു ചേര്‍ത്തിരിക്കും)
Sunday, February 21, 2010
Subscribe to:
Post Comments (Atom)
5 comments:
:)കൂടുതല്‍ എഴുതൂ ..ആശംസകള്‍
ഒന്നെഴുതി പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ അനാഥത്വത്തെക്കുറിച്ചാണ് എന്റെ ഉല്‍കണ്ഠ മുഴുവനും.അനാഥമായി അമര്‍ന്ന എന്റെ കവിതയെ നീ ഇടം കൊടുത്ത് കിടത്തിയിരിക്കുന്നു.നന്ദി സ്മിത.
വീണ്ടും വരാം.
മനോഹരം..
ഹേനാ, രഘുനാഥന്, അച്ചൂസ്... നന്ദി
മനോഹരം..ആശംസകള്‍
Post a Comment