പ്രണയം പുര നിറഞ്ഞു
പുറത്തേയ്ക്കു വളര്‍ന്നപ്പോള്‍
മുറ്റത്തൊരു പന്തലിട്ടു
താളമേളങ്ങളൊടെ താലി ചാര്‍ത്തി തളച്ചു
ആശ്വാസം, പിന്നെയതു വളര്‍ന്നില്ല.
“നീ ഒരുപാടു ഉടുപ്പുകളില്‍ നിന്നെ പൊതിഞ്ഞിരിക്കുന്നു,
എനിക്കു നിന്നിലേയ്ക്കു കടക്കാനാകുന്നില്ല”
പ്രണയം പരാതിപ്പെട്ടു.
എല്ലാം അഴിച്ചു നഗ്നയാക്കികൊടുത്തപ്പോള്‍
പറയുന്നു,“ ഉടയാടകള്‍ മുറുകി നീ
ഒരു ശിലയായിരിക്കുന്നു
ഇനി കാക്കുക, രാമന് വരട്ടെ.”
കിടപ്പുമുറിയുടെ വാസ്തു
ശരിയല്ലാത്തതിനാല്‍
പ്രണയം വാതില്‍ തുറന്നോടിപ്പൊയി
കാറ്റതിനെ കടല്‍ തീരത്തേയ്ക്കു
കൂട്ടിക്കൊണ്ടുപോയി, മുക്കിക്കൊല്ലാന്‍
നിന്റെ ചിത്രം എഴുതിയും മായ്ച്ചും
വരച്ചു തളര്‍ന്നപ്പോള്‍
ഞാന്‍ എന്നെ വരച്ചു നോക്കി
കണ്ണാടിയില്‍ കണ്ട രൂപം
കടലാസ്സിലെത്തിയപ്പോള്‍
കാല്‍ചിലമ്പ്, പള്ളിവാള്, പിന്നെ
ചെമ്പട്ടിന്റെ ഉടയാടയും
കിഴക്കുനിന്നു പുറപ്പെട്ട്, ഒന്നിച്ചു
ദിക്കുകളെല്ലാം താണ്ടിയാണു നമ്മള്
പ്രണയവ്രുത്തം പൂര്‍ത്തിയാക്കിയത്
എന്നിട്ടും തിരിച്ചെത്തിയപ്പോള്‍
എന്റെ തെക്കു നിനക്കു വടക്കും
നിന്റെ കിഴക്കു എനിക്കു പടിഞ്ഞാറുമായി
വഴിമുട്ടിയപ്പോള്‍ പ്രണയം പറഞ്ഞു
നമുക്കു പിരിയാം
അതെ, പിരിയാം, പക്ഷെ
പിരിയാന്‍ ഇനി ഇഴകളെവിടെ?
http://www.chintha.com/node/58157
Friday, February 19, 2010
Subscribe to:
Post Comments (Atom)
9 comments:
നല്ല വരികള്‍....
തുടര്‍ന്നും എഴുതുക....
വാടിവീണപൂവോ മലര്‍ക്കെ വിരിഞ്ഞ സൗന്ദര്യമോ മാത്രമല്ല പ്രണയം! തലപോയ തെങ്ങുപോലെയും അതങ്ങനെ നിശ്ചലം നില്‍ക്കാറുണ്ട്!
എന്താ പറയ്യാ...
കിടിലംന്നല്ലാതെ...
good lines
പ്രണയത്തിന്റെ മോഹവലയങ്ങള്ക്കപ്പുറം ജീവിതം തേടുന്ന നിമിഷങ്ങളില്‍ ചിലപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിയേക്കാം..എന്നാലും പ്രണയിച്ചുകൊണ്ടേയിരിക്കുക....ഒഴുകി വരുന്ന ഒരു തെന്നലിനെപ്പോലെ അതു മനസ്സിനെ തഴുകട്ടെ..അവിടെ ഒരായിരം സൂര്യകാന്തിപ്പൂക്കള്‍ വിടരട്ടെ...ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മറ്റുള്ളവരില്‍ ആ സ്നേഹ കാന്തി പ്രഭ ചൊരിയട്ടെ
മനോഹരമായ പ്രണയ ചിന്തകള്‍....വീണ്ടൂം എഴുതൂ
ആശംസകള്‍!
പ്രണയം പുര നിറഞ്ഞു
പുറത്തേയ്ക്കു വളര്‍ന്നപ്പോള്‍
മുറ്റത്തൊരു പന്തലിട്ടു
താളമേളങ്ങളൊടെ താലി ചാര്‍ത്തി തളച്ചു
ആശ്വാസം, പിന്നെയതു വളര്‍ന്നില്ല.
Excellant lines..keep it up.
ഒരുപാടു നന്ദി, എല്ലാവര്ക്കും.
Post a Comment