ഇതൊക്കെ സംഭവിക്കുന്നത്;
ഒരു കവിത ഉരുകിയൊലിച്ചു
രക്തത്തില്‍ കലരുക,
ഒരു പ്രണയം പൊട്ടിത്തുറന്നു
ശ്വാസത്തില്‍ നിറയുക,
വല്ലാത്തൊരു തിടുക്കത്തില്‍
വാതില്‍ തുറക്കേണ്ടി വരും അപ്പോള്‍.
ഏറ്റവും പ്രിയപ്പെട്ടതൊക്കെ
സംഭവിക്കുന്ന ആ സമയത്താണു
എന്റെ ഹൃദയം കൂടുതല്‍ മിടിക്കുന്നത്.
അങ്ങനെയൊരു
ഇരുപത്തിയഞ്ചാം മണിക്കൂറിലാണു
ഞാന്‍ ഋതുമതിയായത്.
(ഹരിതകത്തില് പ്രസിദ്ധീകരിച്ചത്)
40 comments:
ഏറ്റവും പ്രിയപ്പെട്ടതൊക്കെ
സംഭവിക്കുന്ന ആ സമയത്താണു
എന്റെ ഹൃദയം കൂടുതല്‍ മിടിക്കുന്നത്
പിറവിയുടെ വാങ്മയം!!!!!
അത്തരം ഒരു ഇരുപത്തഞ്ചാം മണിക്കൂറിലാ ഞാൻ ഇത് വായിച്ചത്..
അതു ശരി...
http://sudheerkmuhammed.blogspot.com
..സമയമില്ലാത്തൊരു കാലത്തിന്റെ
വിഷദംശനത്താലാണൊരു പ്രണയം
മുളപൊട്ടുന്നത്.....
എന്റെ ഹൃദയവും മിടിക്കാന്‍ തുടങ്ങി..
പെണ്മ മണക്കുന്ന കവിത, സ്മിതാ..
ആശംസകള്‍..
എല്ലാത്തിനും ഓരൊ കാലമുണ്ട്
പ്രണയത്തിനൊരു കാലം, പരിണയത്തിനൊരു കാലം
പ്രജനനത്തിനൊരു കാലം..
ഇല പൊഴിയാനൊരു കാലം, പുതു മുള പൊട്ടാനൊരു കാലം..കലണ്ടർ താളുകളിൽ മഞ്ഞുവീഴാനൊരു കാലം...
ഇരുപത്തിയഞ്ചാം മണിക്കൂറിലാണ്
നാം സമയ സൂചിയില്‍ നിന്നു
വഴുതി മാറി നമ്മുടെതായ
വഴികളിലൂടെ സമയത്തെ മറക്കുന്നത് ...
നല്ല ചിന്ത !
എല്ലാം നമ്മുടെ സമയം....
സമയമില്ലെങ്കില്‍ പിന്നെന്തു നാം:
നാമില്ലെങ്കില്‍ പിന്നെന്തു സമയം.
മനോഹരം, ഒരു മുളപൊട്ടി വിടരുന്ന സൌന്ദര്യമുണ്ട് കവിതക്ക്.
ഈ ഇരുപത്തഞ്ചാം മണിക്കുറിനു ഇത്ര സൌന്ദര്യം ഉണ്ടെന്ന് ഇപ്പോഴാകുന്നു മനസ്സിലായാത്...
നാന്നായിരിക്കുന്നു ഈ കവിത...
അന്തമില്ലാത്ത സമയരേഖയിലെ ചന്തമുള്ള പൂക്കള്‍, ഇരുപത്തഞ്ചാം മണിക്കൂറുകള്‍... എല്ലാം ഇരുപത്തഞ്ചാം മണിക്കൂറിലാണ് നടക്കേണ്ടത്.
വശ്യമായ എഴുത്ത്, ആശംസകള്‍.
കവിത വായിച്ചു..
തികച്ചും വ്യത്യസ്തമായ കവിത.
വല്ലാത്തൊരു തിടുക്കത്തില്‍
വാതില്‍ തുറക്കേണ്ടി വരും അപ്പോള്‍.
സത്യങ്ങള്‍ കോറിയിട്ട കുറച്ച് നല്ല വരികള്‍.
രന്ജിത്, മനോരാജ്, സുധീര്‍, hanllalath, m4malayalam, നിലാവര്‍ നിസ, തഥാഗതന് , രാജേഷ് ചിത്തിര, അഖി, ദിനെശ്, നിശാഗന്ധി, വഷളന്‍ ( ഈ പേരു വിളിക്കുമ്പോള്‍ വിളിക്കുന്നവരാണു വഷളാകുന്നതു ചങ്ങാതീ) , ദിനേശന് വരിക്കോളി, പട്ടേപ്പാടം റാംജി... എല്ലാവരുടെയും വാക്കുകള്‍ വീണ്ടുമൊരു ഇരുപത്തിയഞ്ചാം മണിക്കൂര്‍ അനുവദിച്ചു തരുന്നു. എല്ലാവര്ക്കും സ്നേഹവും നന്ദിയും...
കവിത കൊള്ളാം, ഒരു വ്യത്യസ്തത ഉണ്ട്
ആശംസകള്‍
മനോഹരമായി അവതരിപ്പിക്കപ്പെട്ട കവിത.
പ്രണയമായാലും ദു:ഖമായാലും അത് തീവ്രമായി പൊട്ടിയൊഴുകുമ്പോള്‍ മാത്രമേ ശമനമുണ്ടാകൂ...അതൊരു സന്തോഷത്തിന്റെ നിമിഷമാകുന്നു
വേറിട്ടൊരു കവിതയെഴുത്ത്..
ഇതിലേക്ക് വിരല്‍ചൂണ്ടിത്തന്ന സുനില്‍ കൃഷ്ണനും നന്ദി.
കാവ്യാഭിവാദ്യങ്ങളോടെ
വായിച്ചു കഴിഞ്ഞപ്പോള്‍ ഹൃദയം വളരെ വേഗത്തില്‍ പട പടാ ന്ന് മിടിച്ചു പോയി
ഇത്ര മനോഹരമായി പ്രണയത്തിന്റെ കടന്നുവരവിനെ വിളിച്ചറിയിക്കാന്‍ കഴിഞ്ഞല്ലോ
അതെ ശ്വാസത്തില്‍ പോലും അലിഞ്ഞു ചേരുന്നത് തന്നെയാണ് പ്രണയം
ഈ ഇരുപത്തിയഞ്ചാം മണിക്കൂറിന് സ്വാഗതം ..
ഇവിടെക്ക് വഴികാട്ടിയ സുനില്‍ കൃഷ്ണന്
പ്രത്യേകം നന്ദി
പൊട്ടിയൊഴുകട്ടെ.. കൂടുതല്‍ കൂടുതല്‍..
വേറിട്ട ഒരു കവിതയ്ക് ആശംസകള്‍
mattarum parayathathu.nannayi.
ഇങ്ങനെയൊരു ഇരുപത്തഞ്ചാം മണിക്കൂറ് കിട്ടാത്തതുകൊണ്ടായിരിക്കണം ഇങ്ങനെ വ്യത്യസ്ഥമായ കവിതകള്‍ കാണാനാവാത്തത്.
"ഇരുപത്തിയഞ്ചാം മണിക്കൂറിലാണു" കണ്ടതെങ്കിലും വേറിട്ട ഈ എഴുത്തിഷ്ടമായി :)
അഭി, സുനില്‍, രാജീവ് ചേലനാട്, മാണിക്യം, കിച്ചു, വിനോദ്കുമര് തലശ്ശേരി, മയൂര .... എല്ലാവരോടും സ്നേഹപൂര്‍വം നന്ദി പറയുന്നു.
വന്നതിനും അഭിപ്രായം പറഞ്ഞതിനും കുരീപ്പുഴ ശ്രീകുമാര്‍ സാറിനു ഒരുപാടു നന്ദി....
കവിതകള്‍ എല്ലാം വായിച്ചു. മാധവിക്കുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഈ കവിതകള്‍ വായിച്ചിരുന്നുവെങ്കില്‍ അവരുടെ കാല്‍ച്ചിലങ്ക സ്മിതക്കു സമ്മാനിക്കുമായിരുന്നു. തീര്‍ച്ച.
നന്നായിരിക്കുന്നു...
അശംസകൾ
:)
കവിതയും പ്രണയവും ഉള്‍ചേര്‍ന്ന്
അണപൊട്ടിയൊഴുകുന്നു,നീരുറവയായ്......
ഒരു ദിവസം എന്നു പറയുമ്പൊൾ 24 മണിക്കൂറെയുള്ളു. 25-)ം മണിക്കൂറെന്നത് അടുത്ത ദിവസത്തേക്ക് കടന്നു പോയില്ലെ...?
ഈ സമയ ഗണന മനസ്സിലായില്ലാട്ടൊ...?
പിന്നെ സംഭവിക്കാനുള്ളതെല്ലാം അതാതു സമയത്ത് സംഭവിക്കും..അതിന് 25-)ഠ മണിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടൊ...?
ഹൃദയം കൂടുതല്‍ മിടിക്കുന്നത് പ്രിയപ്പെട്ടത് സംഭവിക്കുമ്പോള്‍ ..... വളരെ ശരി.
ഇരുപത്തിയഞ്ചാമത്തെ മണിക്കൂറിനെക്കുറിച്ചുള്ള കവിത
ഒരു മധുരമുള്ള മിഠായി നുണഞ്ഞതു പോലെ....
വായിച്ചുതീര്ന്നിട്ടും ആ മധുരം ഇപ്പോഴും എന്റെ നാവിന് തുമ്പില്‍!!!
കൂതുതല്‍, കൂടുതല്‍ മധുരത്തിനായി കാത്തിരിക്കുന്നു.....
സ്നേഹത്തോടെ
വായാടി
ശ്രീ ഭാനു കളരിക്കല്‍, തന്നതു എനിക്കു താങ്ങാനാവുന്നതിലും കൂടുതലാണു, അതുകൊണ്ടു എന്തു മറുപടി പറയണമെന്നറിയില്ല...
ഹൃദയം നടക്കുന്നവഴികള്‍, ഒരു നുറുങ്ങു, വീ കെ, സുകന്യ... സ്നേഹപൂര്‍വം നന്ദി...
വായാടിയുടെ നാക്കിലെ തിരുമധുരം ഞാനും സ്നേഹപൂര്‍വം നുണയുന്നു, ഇനിയും വരണം തത്തമ്മേ...
irupathiyanjam manikkur.nalla yogathmagath. V.P.sivakumarinte panthrandaam manikkur pole. kavitha rakthathil kalarnnal nikkottine kal apakadakaariyaanu. kavitha ningalode ningalude jeevitham aavasyappedum. samarppikkumo. smithayude kavithayil swapnam, jeevitham manass, sareeram, dhyanam enniva blend cheithirikkunnu.
ജാന്‍ ആ ഒരുപത്തിയഞ്ചാം മണിക്കൂര്‍ തിരഞ്ഞ് നടക്കുകയാണ്.
വ്യത്യസ്തം, ശക്തം.
ശ്രി. എന്‍ ബി സുരേഷ്... വായനയ്ക്കും അഭിപ്രായത്തിനും എറെ നന്ദി.
നിരക്ഷരന് , താങ്കളുടെ ബ്ലൊഗിലൂടെ പോയപ്പോള്‍ തോന്നി , ഒരുപാടു ഇരുപത്തിയഞ്ചാം മണിക്കൂറുകള്‍ അനുഭവിക്കാന്‍ ഭാഗ്യമുള്ള ആളാണു എന്ന്. ഇങ്ങോട്ടുള്ള യാത്രയ്ക്കും ഈ കയ്യൊപ്പിനും സ്നേഹപൂര്‍വം നന്ദി പറയുന്നു.
ഒരു കവിത ഉരുകിയൊലിച്ചു
രക്തത്തില്‍ കലരുക,
ഒരു പ്രണയം പൊട്ടിത്തുറന്നു
ശ്വാസത്തില്‍ നിറയുക,
വല്ലാത്തൊരു തിടുക്കത്തില്‍
വാതില്‍ തുറക്കേണ്ടി വരും അപ്പോള്‍.
-കവിത നന്നായിരിക്കുന്നു!
നല്ല കവിത..
Post a Comment