മഴയുടെയും പുഴയുടെയും
ജന്മരഹസ്യമറിയുന്ന മലയാണു
ഒരേ ജാതകം ഗണിച്ചുകൊടുത്തത്.
വൃദ്ധിക്ഷയങ്ങള്‍
അപഹാരങ്ങള്‍
സമാസമം.
എങ്കിലും
ഞാനുമെന്റേതും
നീയുംനിന്റേതും
എന്നൊളിച്ചു, ഇരുവരും
പുഴ മഴയില്‍നിന്നപഹരിച്ചതും
മഴ പുഴയില്‍നിന്നപഹരിച്ചതും
അവരവരുടേതായിരുന്നുവെന്ന്
കാറ്ററിഞ്ഞിരുന്നു.
അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും.
അതുകൊണ്ടു ജനിതകപ്പൊരുളിന്റെ
നെറുകയില്‍കൈവച്ച്, സത്യമായും
ഒരു കണക്കുപറച്ചിലുമില്ലാതെ
നമുക്കീ വഴി തുടരാം,
അല്ലെങ്കില്‍ ഇരുവഴിയായിപിരിയാം
ഞാന്‍ നിന്നില്‍ നിന്നെടുത്തതൊക്കെ
എന്റേതായിരുന്നു.
നീയെന്നില്‍ നിന്നെടുത്തതൊക്കെ
നിന്റേതും.
Thursday, March 25, 2010
Subscribe to:
Post Comments (Atom)
28 comments:
എങ്കിലും
ഞാനുമെന്റേതും
നീയുംനിന്റേതും
എന്നൊളിച്ചു, ഇരുവരും
ഒരുതരം ഒളിച്ച് കളിയാണല്ലൊ ജീവിതം
മനോഹരമായിരിക്കുന്നു വരികള്‍ ! സ്വന്തം കൊണ്ടാടുന്നതിന്റെ നിരര്‍ത്ഥകത എത്ര ലളിതമായി വിവരിച്ചിരിക്കുന്നു.
ആശംസകള്‍ !
ജീവിതം..അതൊഴുകുന്നു,അണമുറിയാതെ..!
അതില്‍ ഞാനും നീയുമില്ല..എന്‍റേതും നിന്‍റേതും
എന്ന അടയാളങ്ങളില്ല,വഴിയടയാളങ്ങളുണ്ട്...
ആകയാല്‍,നമുക്കീ വഴി തുടരാം,
അല്ലെങ്കില്‍ ഇരുവഴിയായിപിരിയാം...മറ്റൊരു
സമന്വയത്തിനായി ധൃതിപ്പെടാം..
ഒരു കണക്കുപറച്ചിലുമില്ലാതെ
നമുക്കീ വഴി തുടരാം,
അല്ലെങ്കില്‍......
കണക്ക് പറയാന്‍ തുടങ്ങുമ്പോള്‍ എല്ലാം കഴിഞ്ഞു.
ഇഴപിരിക്കാനാവാത്ത കാര്യകാരണബന്ധങ്ങൾക്ക് കണക്കുണ്ടാക്കുന്നത് നിരർത്ഥകമാണ്.
കവിത ഇഷ്ടായി.
വളരെ അര്‍ത്ഥവത്തായ വരികള്‍ സ്മിത.സ്വാര്‍ത്ഥതയുടേയും അതിമോഹങ്ങളുടേയും ഇക്കാലത്ത് “ഓരോരുത്തരും എല്ലാവര്‍ക്കുമായി, എല്ലാവരും ഓരോരുത്തര്‍ക്കുമായി” എന്ന സഹവര്‍ത്തിത്വത്തിന്റെ പാഠം അറിഞ്ഞിരുന്നെങ്കില്‍ !
മനോഹരമായ ബിംബങ്ങള്‍
ആശംസകള്‍!
പുതിയ genetic decording ഹൃദ്യം...!!!
ഞാന്‍ നിന്നില്‍ നിന്നെടുത്തതൊക്കെ
എന്റേതായിരുന്നു.
നീയെന്നില്‍ നിന്നെടുത്തതൊക്കെ
നിന്റേതും
അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുo.
ഒളിച്ചു കളിയുടെ മാജിക്കും വെളിപ്പെട്ടു...........
ഇനിയേതു വഴി?
പൂഴ്ത്തിവെപ്പ് എഴുത്തില്‍ പാടില്ല.എങ്ങിനെയോളിപ്പിച്ചു ഈ കാവ്യജീവിതം.
സന്തോഷത്തോടെ
സ്വന്തം
ഹേന
തുടക്കം കുറിച്ചതിനു നന്ദി, തഥാഗതന്‍ .
സുകുമാരന്‍ സര്‍, ആശംസകള്‍ നന്ദിപൂര്‍വം ഏറ്റുവാങ്ങുന്നു.
ഈ വഴിയില്‍ ഒരു നുറുങ്ങു സ്നേഹം എത്ര വലുതാണു,നന്ദി.
തുടര്‍ച്ചയായ ഈ കൈത്താങ്ങിനു പട്ടേപ്പാടം റാംജിയോടു കടപ്പാടു.
കവിത ഇഷ്ടമായതുകൊണ്ട് ഇനിയും വരില്ലേ പാര്‍ത്ഥന്‍ , നന്ദി.
സുനില്‍, സരള രണ്ടുപേരോടും നന്ദി പറയുന്നില്ല..
ജുനൈത്, കലാവല്ലഭന്‍ വായനയ്ക്കു നന്ദി, ഇനിയും വരണം.
വൈകിയാണെങ്കിലും ക്ഷണം സ്വീകരിച്ചു എത്തിയതിനു മാര്‍ജാരനു നന്ദി.
ഹേനാ, ഈ സ്നേഹം വീണ്ടും പ്രതീക്ഷിക്കുന്നു.
ചിന്തയും കവിതയും നന്നായി ചാലിച്ചിരിക്കുന്നു..
വഴിതുടരൂ.
++പുഴ മഴയില്‍നിന്നപഹരിച്ചതും
മഴ പുഴയില്‍നിന്നപഹരിച്ചതും
അവരവരുടേതായിരുന്നുവെന്ന്
കാറ്ററിഞ്ഞിരുന്നു.
അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും++
വായിക്കാന്‍ സുഖമുണ്ട്. എഴുത്തിനെ പറ്റി പ്രതികരിക്കാനറിയില്ല.
+തേജസ്വിനി, സുകന്യ,ബ്ലോഗര്‍ മാധവിക്കുട്ടി, ശ്രീദേവി നായര്‍, ഗീത കൃഷ്ണന്‍ എന്നിവരുടെ കവിതകള്‍ ആസ്വദിക്കാറുണ്ട്.
ഇപ്പോഴിതാ സ്മിതയുടെതും.
ഈ കവിത വായച്ചു തീര്‍ന്നപ്പോള്‍ മനസ്സില്‍ തോന്നിയ ആദ്യത്തെ ചിന്ത "സ്മിതയെ പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ എനിക്കീ സുന്ദര കവിതകള്‍ വായിക്കാന്‍ പറ്റുമായിരുന്നോ?"
ഞാനിപ്പോള്‍ കവിതകളെ സ്നേഹിച്ചു തുടങ്ങീ സ്മിതാ..സത്യം.
“ഞാനെന്ന ഭാവങ്ങളെത്രയുമെരിച്ച് കൊണ്ടുയരുന്ന ജാതവേദാഗ്നിയായ് ” ഈ വരികളാണ് പെട്ടന്ന് മനസ്സിലെത്തിയത്. നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍..!!
സ്മിതയില്‍ നിന്നായതിനാല്‍
തീവ്രതയ്ക്ക്മേല്‍ അല്‍ഭുതപ്പെടുന്നില്ല
ഒരു നല്ല കവിയുടെ പൊള്ളുന്ന രചന!!!
സ്മിത,
പുഴയും മഴയും തമ്മില്‍ ലോകജലസമ്മേളനത്തിനു കണ്ട പരിചയം പോലുമില്ല ഇപ്പോള്‍..പുഴയിലെ മഴയും..മഴയിലെ പുഴയും..അരഞ്ഞാണപ്രായത്തില്‍ നിര്‍ത്തി രണ്ടുപേരുടേയും ജനിതകം പറഞ്ഞത് വൃത്തിയായി..
നന്നായി സ്മിത..
ചിന്തയ്ക്കും കവിതയ്ക്കും ഒക്കെ ഒരുപാടു പേരോടു കടപ്പാടുണ്ട് ദിനേശ്, നന്ദി.
ജെ.പി സര്‍ സന്തോഷത്തോടെ നന്ദി പറയുന്നു.
വായാടിയുടെ നാവില്‍ വീണ്ടും തൃമധുരം. ഈ തത്തമ്മ എന്റെ ബ്ലോഗിന്റെയും ഐശ്വര്യം.
അച്ചൂസ്, ഞാനെന്ന ഭാവമില്ലാതെ തന്ന ഭാവുകങ്ങള്‍ക്കു സ്നേഹപൂര്‍വം നന്ദി.
രഞ്ജിത്, തുടക്കം മുതലുള്ള പ്രോത്സഹനത്തിനു നന്ദി പറഞ്ഞുതീര്‍ക്കുന്നില്ല.
നിരഞ്ജന്റെ ഈ വരികളിലൂടെ എന്റെ കവിത വീണ്ടും ഒഴുകുന്നു.നന്ദി.
ഞാന്‍ നിന്നില്‍ നിന്നെടുത്തതൊക്കെ
എന്റേതായിരുന്നു.
നീയെന്നില്‍ നിന്നെടുത്തതൊക്കെ
നിന്റേതും.
ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.
ജനിതകപ്പൊരുളിന്റെ കണക്കുകള്‍ ഭാഗം വച്ച് നമുക്ക് പിരിയണ്ട.
എന്നാല്‍ ഒരു വിഷമമേയുള്ളൂ. ജനിതക മാറ്റം സംഭവിച്ച നമ്മുടെ മക്കള്‍ നമ്മളെ പിരിച്ചു നമുക്കുള്ളതെല്ലാം വിറ്റു തുലയ്ക്കുന്നല്ലോ...
നന്നായി
:-)
ഉപാസന
നന്നായി...
അറിഞ്ഞും അറിയാതെയും
കൈമാറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും..
:)
നീയോ മറന്നത് ഞാനോ മറന്നത്
ഞാനായിരിക്കാം മഴക്കാലമല്ലയോ
(വിനയചന്ദ്രന്‍)
എനിക്കെന്നെഴുതി നിനക്കെന്നായി
അല്ലെങ്കില്‍ എനിക്കും നിനക്കും
തമ്മിലെന്തു ഭേദം. (കെ.ജി.എസ്.)
മഴയിലൊരു പുഴ
പുഴയിലൊരു മഴ.
Kollaam
ഞാനിപ്പോള്‍ കവിതകളെ സ്നേഹിച്ചു തുടങ്ങീ സ്മിതാ.. ആശംശകള്‍.
Post a Comment