കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, April 28, 2010

മുഖാമുഖം

ചങ്ങാതി പറയുന്നു,
ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും,
ഒരുവേള,
ഹൃദയം തപിക്കുമൊരു നിമിഷത്തില്‍
‍ആശ്ലേഷം കൊതിച്ചീയിടനാഴി
ഭേദിച്ചൊന്നൊന്നോടു ചേര്‍ന്നുവെന്നും വരാം.

സത്യമോ?
പിന്നിട്ട കാലമത്രയും ഞാനുമീജീവിതവും
മുഖാമുഖം നില്‍ക്കയായിരുന്നു,
പുഞ്ചിരിക്കാന്‍ ശ്രമിച്ചും
ഹസ്തദാനത്തിനു വിരല്‍ തരിച്ചും,
തമ്മില്‍ പരിചയമാകാന്‍ കൊതിച്ചും...
എങ്കിലും
ഇനിയുമറിഞ്ഞില്ല പരസ്പരം
പ്രണയത്തിലേയ്ക്ക് മിഴിയടച്ചതുമില്ല...

കാത്തിരിപ്പിന്നൊടുവിലൊരുനാള്‍,
‍ഒരു പ്രണയകുതിപ്പായി
എന്നിലേയ്ക്കാഴ്ന്നിറങ്ങുമീ
ജീവിതമെന്നോ?

26 comments:

സ്മിത മീനാക്ഷി said...

ചങ്ങാതി പറയുന്നു,
ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും

Unknown said...

ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും,

ഇതു വായിച്ചപ്പോള്‍ വിയര്‍‌ത്തതു ഞാനാണ്‌!
പൊടിതട്ടി ഒരു കവിത പോസ്റ്റാന്‍ കരുതിയപ്പോള്‍
ഏതാണ്ട് ഇതേ ആശയം അതിനും!!!

എന്തായാലും കണ്ടതു നന്നായി...

"ഒരു ഇരുണ്ട മേശ്ക്കിരുവശവുമിരിക്കുന്ന
എതിര്‍‌ലിംഗ സൗഹൃദങ്ങളുടെ ക്ഷമ ഉമിനീരിലലിയാന്‍
ഒരു ബര്‍‌ഗ്ഗറിനിരുവശവുമുള്ള ബണ്ണിന്റെ ആയുസ്സേ ഉള്ളൂ.."

എന്നു തുടങ്ങുന്നതായിരുന്നു വരികള്‍....!!!
anyway advanced bail...

എന്‍.ബി.സുരേഷ് said...

ഇരുളുമോര്‍മ്മതന്‍ സീമയില്‍ച്ചുംബിക്കു-
മിരു സമാന്തര രേഖകളല്ലി നാം?
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിന്നക്കരെയിക്കരെ-
ക്കടവുതോണി കിട്ടാതെ നില്‍ക്കുന്നവര്‍.
(ചുള്ളിക്കാട്)
എല്ലാ മനുഷ്യരും ഒറ്റയ്ക്കാണ്
നിന്റെ സംഗീതം പോലും
നമുക്കിടയിലെപ്പോഴും
അഗാധ ഗര്‍ത്തങ്ങളുടെ നദി
സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍
നമ്മളെന്തു ക്കേള്‍ക്കാനാണ്
(ശിഹാബുദീന്‍ പൊയ്ത്തും കടവ്)
ജീവിതവും നമ്മളും തമ്മില്‍ ഇങ്ങനെയൊക്കെ ഒരുതരം
പരിഭവങ്ങള്‍ ഉണ്ട്.
മതിലുകളിലെ നാരായണിയും ബഷീറും പോലെ ഒരു കാണാക്കളി. കണ്ടാലും പരിചയമില്ലാത്ത ഒരു ഭാവം.

കവിത നന്നായി. ഒരു പുതിയ നോട്ടം ജീവിതതിനു നേരെ ഉണ്ട്.

രാജേഷ്‌ ചിത്തിര said...

പ്രതീക്ഷയുടെ ഒരു കൈത്തീരി എവിടെയൊ കത്തുന്നുണ്ട്.

വരികളിലൂടേറെ ദൂരം ചെല്ലൂമ്പോഴൊരു പുതു
കാഴ്ച കാണാനാവുന്നുണ്ട്...

ഇതു പ്രണയ (അ) കാലം...

നന്നായി

നന്ദന said...

നന്നായിരിക്കുന്നു.

Unknown said...

Enikku kadamkathakalum kavithakalum athra pettennu manassilakilla enna kuravu aadhyame pranjukollatte. Kavitha vayichappol, jeevitham pranayichilla ennano vilapikkunnathu ennu thonni. angane aanenkil (sathyathil enikkariyilla ketto), pinnengane ippozhum jeevichirikkunnu? arinjum ariyatheyum namellam jeevithathe snehikkukayalle?

അരുണ്‍ കരിമുട്ടം said...

ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും


ചുമ്മാതാ..
അനുഭവം ഗുരു!!

sm sadique said...

പരസ്പരം മിഴയാടക്കാത്ത എത്ര പ്രണയങ്ങള്‍ ആകാശത്തിന്റെ അനന്തതയിലേക്ക്സഞ്ചരിച്ചിരിക്കുന്നു ............ ഈ കവിത പോലെ .

ഗീത രാജന്‍ said...

നല്ല ചിന്ത !! കവിത ഇഷ്ടമായീ

Vayady said...

"കാത്തിരിപ്പിന്നൊടുവിലൊരുനാള്‍,
‍ഒരു പ്രണയകുതിപ്പായി
എന്നിലേയ്ക്കാഴ്ന്നിറങ്ങുമീ
ജീവിതമെന്നോ?"


സംശയമെന്ത്? തീര്‍ച്ചയായും.. അതേതു നിമിഷവും സംഭവിച്ചേക്കാം. ആ നിമിഷത്തിനായി കാത്തിരിക്കാം.

പതിവുപോലെ ആസ്വദിച്ചു.

Wash'Allan JK | വഷളന്‍ ജേക്കെ said...

ആസ്വദിച്ചു

Unknown said...

കാത്തിരിപ്പിന്നൊടുവിലൊരുനാള്‍,
‍ഒരു പ്രണയകുതിപ്പായി
എന്നിലേയ്ക്കാഴ്ന്നിറങ്ങുമീ

Junaiths said...

ചുമ്മാതിരുന്നാല്‍ ,നിന്നാല്‍ പ്രണയം വരുമോ?തോന്നണ്ടേ ..
കവിത ഇഷ്ടായി ..തുടക്കവരികള്‍ ശരിക്കും..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'‍ഒരു പ്രണയകുതിപ്പായി
എന്നിലേയ്ക്കാഴ്ന്നിറങ്ങുമീ
ജീവിതമെന്നോ? '

പ്രതീക്ഷകള്‍ എപ്പോഴും ഇത്തരത്തിലായിപ്പോകുന്നു.
ജീവിതത്തിലേക്കാഴ്ന്നിറങ്ങാന്‍
എന്നാണ്‌ നമുക്ക് കഴിയുക!

നല്ല ചിന്ത

ഭാനു കളരിക്കല്‍ said...

പ്രണയത്തെ, ജീവിതത്തെ പ്രതിഭാപൂര്‍ണമായ വരികളിലൂടെ ആവിഷ്കരിക്കാനും കണ്ടെത്താനുമുള്ള ഈ സര്‍ഗ്ഗശേഷി പുഷ്ക്കലമായിരിക്കട്ടെ... എന്നും.

സ്മിത മീനാക്ഷി said...

എല്ലാവര്‍ക്കും നന്ദിയും സ്നേഹവും... സ്മിത.

Unknown said...

sathyam sathyam mathram.......mughamugham mathram nilkkunnath kondum anangan vayyatha kondum aa pranayam nilanilkkum alle. aa chumarukalkk anangan kazhinjal.........pinne pranayamilla. sathyamalle..

Kalavallabhan said...

ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും .....

Deepa Bijo Alexander said...

"ചങ്ങാതി പറയുന്നു,
ഏറെ നാള്‍ മുഖാമുഖം നിന്നാല്‍
രണ്ടു ചുവരുകള്‍ പോലും
പ്രണയത്തിലായിടും,"

അതു പ്രണയം തന്നെയാണോ...?

പക്ഷേ...പ്രതീക്ഷിക്കാം ..ഒരൊത്തുതീർപ്പെങ്കിലും ...

ജയരാജ്‌മുരുക്കുംപുഴ said...

valare arthavathayittundu................ ashamsakal................

Sapna Anu B.George said...

ഹൃദയം തപിക്കുമൊരു നിമിഷത്തില്‍
‍ആശ്ലേഷം കൊതിച്ചീയിടനാഴി
ഭേദിച്ചൊന്നൊന്നോടു ചേര്‍ന്നുവെന്നും വരാം
...................സുന്ദരമായ വരികള്‍

Anonymous said...

എന്റമ്മോ ചുവരുകൾക്ക് പോലും പ്രണയം അല്ലെ പിന്നെ എന്താ ചെയ്ക ... നന്നായിട്ടോ ആശംസകൾ

Praveen said...

ഇഷ്ടപ്പെട്ടു....

എങ്കിലും മുഖാമുഖം നില്‍കുന്ന ജിവിതത്തിനേക്കാള്‍ ദൂരേക്ക്‌ നഷ്ടപെട്ട ജീവിതമല്ലേ പ്രണയം ആഗ്രഹിക്കുന്നത്...

മറഞ്ഞിരിക്കുന്ന ചുവരുകളല്ലേ അനോന്യം നിശബ്ദമായി പ്രണയിക്കാറുള്ളതു.....

സ്മിത മീനാക്ഷി said...

ഈ മുഖാമുഖത്തില്‍ കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കു നന്ദി...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയത്തിലാവാൻ മുഖാമുഖം വെറുതെ നിന്നാൽ പോരാ ,എന്തെങ്കിലും മിണ്ടിപ്പറയണം കേട്ടൊ,മിഴികൊണ്ടെങ്കിലും...

M.R.Anilan -എം. ആര്‍.അനിലന്‍ said...

പിന്നിട്ട കാലമത്രയും ഞാനുമീജീവിതവും
മുഖാമുഖം നില്‍ക്കയായിരുന്നു,
പുഞ്ചിരിക്കാന്‍ ശ്രമിച്ചും
ഹസ്തദാനത്തിനു വിരല്‍ തരിച്ചും,
തമ്മില്‍ പരിചയമാകാന്‍ കൊതിച്ചും...

-ദാർശനിക ഗൗരവം കൂടിക്കൂടി വരുന്നുണ്ട് കവിതയിൽ, ആശംസകൾ!