നിനക്കറിയുമോ?
കാട്ടു തീയും ഇങ്ങനെയാണു,
പൊടുന്നനെ പുല്ലിലൊ,
കാട്ടുവേരുകളിലൊ
തിരിനീട്ടി, ആളിപ്പടരും
പാവം കാടെന്നു കരഞ്ഞ്
ഉയരങ്ങളില്‍ നിന്നൂതിയും
ചരിഞ്ഞും താണും വീശിയും
തീയണയ്ക്കാന്‍ കാറ്റ് .
കൂടെയാടാന്‍ തയാറെന്നു
ഉത്സാഹത്തില്‍ പറന്നും പരന്നും തീയും,
വേണ്ടതെല്ലാം എടുത്തടങ്ങട്ടെയെന്നു കാട്.
ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...
അതുകൊണ്ടു പെയ്യാതെ പോകെന്നു മഴയോടും....
തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്.
Tuesday, May 18, 2010
Subscribe to:
Post Comments (Atom)
36 comments:
ഒരു മഴമുകിലിന്റെ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...
കാറ്റും കാട്ടുതീയ്യുമില്ലാതെ
ഉള്ളില്‍ ഒരു കാടെരിയും ചിലപ്പോള്‍..
കാട്ടുതീ ഉള്ളെരിയിക്കുന്ന പ്രണയമാവും,
കണ്ണില്ലാത്ത കാമമാകും കാറ്റ്,
പ്രളയം അനിവാര്യതയും..
കാട്...ഉള്ളിലെ കാടു മാത്രം
വരണ്ടും,പച്ച കൊതിച്ചും
സ്വയം കത്തിയും അങ്ങനെ...
ഒരു കിണറരികിലുണ്ടെങ്കിലെന്നൊരു വേര്..
നന്നായി സ്മിത....
കാടങ്ങിനെ പറയുമോ?
കൊള്ളാം
:-)
"അതുകൊണ്ടു പെയ്യാതെ പോകെന്നു മഴയോടും....
തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്."
ആത്മഹത്യാപരം
"പ്രളയമായ് പെരുകിയാല്‍ "
എന്തിനീ പേടി
neeyum njaanumillaththa anazwarathyilekku mazhamukilinte karunyam peyyatte ennanente manassil. vaakkukalute madhurikkunna ee charutha aaswadikkunnu.
അതി തീവ്രവും അപൂര്വമാവുമായ അഭ്യര്തനന്..ഇങ്ങനെയൊക്കെ നടക്കുമോ?
നല്ല കവിത.
വേണ്ടതെല്ലാം എടുത്തടങ്ങട്ടെയെന്നു കാട്.....
കവിത മനോഹരം....
ഉം...........
പല മുഖങ്ങളുള്ള ഈ കവിത ഒറ്റ വായനയിൽ തീരില്ല. ഓരോ കാവ്യപ്രണയിനിക്കും തന്റെ അനുഭവമണ്ഡലങ്ങളിൽ നിന്നും ഈ കവിത വായിക്കാം എന്നുള്ളതും ഇതിന്റെ പ്രസക്തിയാണു്
ആവിയാവാൻ തീ വേണം
കുളിർമക്ക് മഴ വേണം
കാറ്റ് വേണം
പിന്നെ, കാഴ്ച്ചക്ക് കാട്ടരുവിയും വേണം.
“കാട്ട് തീ ആവാതിരിക്കട്ടെ
പ്രളയമഴ ആവാതിരിക്കട്ടെ
കൊടും കാറ്റ് വീശാതെയുമിരിക്കട്ടെ.....“
'ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല...':)
നിനക്കറിയുമോ, നിന്റെ വരികളുമിങ്ങനെയാണ്!.
ഇഷ്ടമായി കവിത :)
ആരാണ് ബാക്കി?കാടോ, കാറ്റോ,
ആരാണ് തീയിട്ടത്?
ആര്‍ക്കറിയാം?
എരിഞ്ഞു തീരട്ടെ എല്ലാം ഇല്ലെ
അല്ലെങ്കില്‍ ആര്ക്കണക്കാനാകും ഈ തീയിനെ ഈ കാറ്റിനെ?
പ്രണയത്തിലും വിപ്ലവത്തിലും തീയുണ്ട്.കാറ്റുണ്ട്. കത്തിയമരാന്‍ കൊതിയ്ക്കുന്ന കാടിന്റെ പച്ചപ്പുണ്ട്. രണ്ടും കാല്പനികമാവുന്നത് അതുകൊണ്ടാണു.പ്രണയത്തിന്റെ തീവ്രാനുഭവങളില് , അതിന്റെ ചൂടില്‍, തീയില്‍ എരിഞമരാന് കൊതിയ്ക്കാത്ത മനസ്സുകളുണ്ടോ? ഹൃദയമുണ്ടോ? എന്നും പ്രണയം പൂക്കുന്ന പൂമരക്കാടിനു പ്രണയത്തിന്റെ തീയില്‍ വെന്തൊടുങാനല്ലാതെ മറ്റെന്ത് വിധി? ഒരു മഴമുകിലിന്റെയും കരുണ്യം കൊതിയ്ക്കാതെ തീയിന്റെ ചൂടിനെ കുളിരായണിഞ് ആത്മ ദഹനത്തിന്റെ ആനന്ദ ലഹരിയിലാറാടാന്‍ കൊതിയ്ക്കുന്ന, നിറയെ പ്രണയപ്പൂമരക്കാടുകള് പൂത്തുലയുന്ന ഹൃദയങളെ, നേര്‍ത്ത നീറ്റലിന്റെ സുഖം അനുഭവിയ്പ്പിക്കുന്നുണ്ടീ കവിത. ഭാഷയുടെ പരിമിതികളെ മറികടന്ന് സൂക്ഷമ വികാരങളെ കാവ്യ രൂപകങളിലൂടെ വായനക്കാരനെ അനുഭവിപ്പിയ്ക്കാന്‍ അസാമാന്ന്യമായ കരവിരുതു പ്രകടിപ്പിച്ചിരിയ്ക്കുന്നു സ്മിത. വാക്കുകള്‍ കൊണ്ടുള്ള ഗിമ്മിക്കുകളാണു കവിത എന്നു കരുതുന്നവര്‍ക്കിടയില്‍ തീവ്ര വികാരങളെ വാക്കുകളുടെ ചെപ്പിലൊളിപ്പിച്ച് ആവര്‍ത്തിച്ചുള്ള വായനയിലേയ്ക്ക് വായനക്കാരനെ മാടി വിളിച്ചുകൊണ്ടേ ഇരിയ്ക്കുന്നു ഈ കവിത.
ഭാവുകങള്.
വായനയ്ക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി, സ്നേഹം...
തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്.
-അവസാനത്തേതിനു തൊട്ടുമുൻപുള്ള വരികൾ ഒന്നുകൂടി ചുരുക്കി എടുത്തിരുന്നെങ്കിൽ എന്നു തോന്നിപ്പോയി. പലതരത്തിലുള്ള വായനയ്ക്ക് പാകമായ കവിത വളരെ ഇഷ്ടമായി
ആന്റീടെ കളി തീയും കാറ്റും കൊണ്ടാ. സൂക്ഷിച്ചോ.
ഇഷ്ട്ടായിട്ടോ.
"ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ പിന്നെ
തീയില്ല, കാടില്ല,
നീയില്ല, ഞാനില്ല..."
നല്ല താളം ഉള്ള കവിത ...എനിക്കിഷ്ട്ടായി....
"അതുകൊണ്ടു പെയ്യാതെ പോകെന്നു മഴയോടും....
തീച്ചൂടിലുരുകി തിളയ്ക്കട്ടെയെന്നു
നിറമനസ്സോടെ ചിത കൂട്ടും കാട്." ...ആശംസകള്‍ !!!
കാളിന്ദിയിലേക്ക് ആദ്യം...."കാട്ടുതീക്കു ശേഷം ചില പുല്‍നാമ്പുകള്‍ മുളക്കും...തേക്കിന് കാടുകളില്‍ അങ്ങനെയാണ്" .....(സൈലെന്റ് വാലി യിലെ ഫോറെസ്റ്റ് ഗാര്‍ഡ് പറഞ്ഞത് )
:)
വേണ്ടതെല്ലാം എടുത്തടങ്ങട്ടെയെന്നു കാട്.
ചിലപ്പോഴെങ്കിലും അങ്ങനെ ചിന്തിക്കാനേ കഴിയു...
നല്ല കവിത
ഒരുപാട് അര്‍ത്ഥങ്ങളുള്ള കവിത. രണ്ടുമൂന്നാവര്‍ത്തി വായിച്ചാസ്വദിച്ചു..
രാജേഷ് ചിത്തിരയുടെ കമന്റും ഇഷ്ടമായി.
കത്തിയെരിയാന്‍ വെമ്പുന്ന ഈ കാടാണെന്നെ തീയേക്കാള്‍ പൊള്ളിക്കുന്നത്.വരികള്‍ തീക്ഷ്ണം.ഇഷ്ടായി..
കൊള്ളാം ഈ കാട്ട് തീ...
ആദ്യം വെറുതെ വായിച്ചു,
പിന്നെ അര്‍ഥം അറിയാന്‍ വായിച്ചു,
പിന്നെ മറ്റുള്ളവരുടെ അഭിപ്രായം അറിഞ്ഞിട്ടു വായിച്ചു,
ഓരോ തവണയും ഭംഗി കൂടുന്നു...നല്ല വരികള്‍....
കാട് എന്നും വന്യമായ ഒരു സ്വപ്നമാണ്.എവിടെയോ തൊടുന്ന വരികൾ.നന്ദി.
കൊടുങ്കാറ്റിനറിയില്ല
കത്തും കാടിന്റെയുള്ളത്തെ....
വഴിപ്പൂവിനറിയില്ല
വീടിറങ്ങുന്ന വേദന.....
Oru variyil thanne ellaam und. Kavitha ishttappettu....
ഉള്ളിലൊരു കാടുണ്ട് ..എരിഞ്ഞിട്ടുമെരിഞ്ഞിട്ടും ചാരമാവാതെ....
കാട്ടുതീയുണ്ട്..എരിച്ചിട്ടുമെരിച്ചിട്ടും കലിയടങ്ങാതെ...
വിങ്ങലടക്കുമൊരു മഴക്കാറുണ്ട്..പെയ്യാൻ വെമ്പിയനുവാദവും കാത്ത്....
കവിത മനോഹരമായിട്ടുണ്ട്
''ഒരു മഴമുകിലിന്‍ കാരുണ്യം
പ്രളയമായ് പെരുകിയാല്‍ പിന്നെ
തീയില്ല, കാടില്ല''
സംഭവിക്കുമോ അങ്ങനെ? ഇല്ലാതിരിക്കട്ടെ അല്ലെ?
ആശംസകള്‍
-മുരളിക
നല്ല കവിത സ്മിത.. കൂടുതൽ ഒന്നും പറയുന്നില്ല. എല്ലാവരും പറഞ്ഞ് കഴിഞ്ഞല്ലോ
എല്ലാവര്ക്കും ഒരുപാടു നന്ദിയും സ്നേഹവും....
Post a Comment