ഏകാന്തത ഒരു അധിനിവേശ സൈന്യമാണു
ആള്‍ക്കൂട്ടത്തിന്റെ നടുവിലും
ആഘോഷത്തിന്റെ തെളിവിലും
തേടിയെത്തുന്ന ആക്രമണശൈലി.
അശരീരികളായ
ആയിരം ശബ്ദങ്ങള്‍ കൊണ്ടും
അസ്പര്‍ശങ്ങളായ
ആയിരം വിരല്‍ത്തുമ്പുകള്‍കൊണ്ടും
അഷ്ടദിക്കുകളില്‍നിന്നൊക്കെയും പാഞ്ഞെത്തുന്ന
തെളിവുകളില്ലാത്ത ഒളിപ്പോര്‍പ്പട.
പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ.
Thursday, June 10, 2010
Subscribe to:
Post Comments (Atom)
16 comments:
ഏകാന്തത ഒരു അധിനിവേശ സൈന്യമാണു
സത്യം,
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ...
ഏകാന്തതയും ഒറ്റപ്പെടലും പോലെ
മറ്റെന്താണുള്ളത്?
പലപ്പോഴും സ്വയം കൃതമാണു രണ്ടും..
അധിനിവേശശക്തികള്‍ക്കെതിരെ പൊരുതി ജയിക്കാന്‍ കഴിയട്ടെ...
പതിറ്റാണ്ടുകളുടെ
കാത്തിരിപ്പുകള്‍
വായുവില്‍ ഭാരം കുറഞ്ഞ്
തൂങ്ങിയാടുന്നത്,
ഓര്‍മ്മയുടെ വാതിലുകള്‍
കൊട്ടിയടച്ച്
നിലയില്ലാക്കയങ്ങളില്‍
നിശ്ശബ്ദം മുങ്ങിത്താഴുന്നത്,
പരിരംഭണങ്ങളുടെ
ആലസ്യം പൊടുന്നനെ
ചുട്ടു പൊള്ളിക്കുന്നത്,
ഏറെക്കൊതിക്കുന്നൊരു
സൌഹൃദവലയത്തില്‍
ഏകാന്തതയെ
വാരിപ്പുതക്കുന്നത് ..............
നേരത്തെ എഫ്.ബി യില്‍ വായിച്ച് ഓര്‍മ്മയുണ്ട്...
നന്നായി..
ഈ എകാന്തതയിലും എഴുത്തിന്റെ പൂക്കള്‍
സുഗന്ധം പരത്തട്ടെ...
ekanthathayil nammilekethunnathu randu sabdangal maathram....naam ethuvan aagrahikunnavarudethu....nammilekkethuvan aagrahikunnavarudethu....
പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
വളരെ സത്യം. ഏകാന്തത ഒരു വല്ലാത്ത അവസ്ഥ തന്നെ.
പക്ഷെ ചിലപ്പോള്‍ ഓര്‍മകളുടെ സുഖമുള്ള ചിറകുകളില്‍ പറക്കാനും...
എന്നോടൊത്ത് മരിക്കുന്ന ചില ഓർമകളും ഏറെ ആഗ്രഹങ്ങളും പേറി ഞാൻ. അവിടെ, എന്റെ നിഴലിനൊട് കലഹിച്ചും കഥപറഞ്ഞും….. ഞാൻ അറിയുന്നു ഏകാന്തത ഒരു അധിനിവേശമെന്ന്. മാത്രമല്ല, ബഹളമയമായ അവ്സ്തക്ക് നടുവിലും എന്നെ ചൂഴ്ന്ന് നിൽക്കുന്ന ഏകാന്തതയെ ഞാൻ സ്നേഹിക്കുന്നു.
ഏകാന്തത ഒരു അധിനിവേശ ശക്തി ആണോ?
അത് പുറത്തു നിന്നു വരുന്നതാണോ?
ഇരുട്ട് പുറത്തു നിന്നു വ്വരുന്നതാണോ?
അത് പ്രപപഞ്ചത്തിൽ തന്നെയുള്ളതല്ലെ.
അതുപോലെ ഏകാന്തത നാംകാത്തുസൂക്ഷിക്കുന്ന ഒരു ആായുധമല്ലേ?
ചിലപ്പോൾ നമ്മെ കണ്ടുപിടിക്കാനുള്ള ഒരു മാർഗ്ഗം.
യഥാർത്ഥത്തിൽ നമ്മൾ അത് കൊതിക്കുന്നില്ലേ
ഏകാന്തതയെ ആരാണ് തള്ളിപ്പറയുക?
ഏകാന്തത ഒരു തടവുമുറിയാണ്
നിങ്ങളെ ലോകത്തു നിന്നും രക്ഷിക്കുന്ന സ്വാതന്ത്ര്യം.
ഏകാന്തത ഒരു പലായനമാണ്
ഒരുവന് ഒച്ചയിൽ നിന്നും ഒളിച്ചോടാനുള്ള
ദ്വീപ്.
ഏകാന്തത ഒരു ആയുധമാണ്
ഒരുവന് നിശബ്ദമായി പറയാനുള്ള തീർപ്പ്.
ഏകാന്തത നമ്മൾ തീർക്കുന്ന മതിലാണ്
ഓരോ മനുഷ്യനും ഓരൊ ലോകത്തിലേക്കുള്ള ഗോവണി.
ഏകാന്തത ഒരു സ്വപ്നമാണ് ഒരിക്കലും പൂർണ്ണമായി സാക്ഷാത്കരിക്കാനാകാത്ത ഒരു
വർണ്ണലോകം.
ഏകാന്തത ഒരു ഒറ്റക്കൽ ശില്പമാണ്
ഒരാൾ ആരോരുമറിയാതെ കൊത്തുന്ന
അവനവന്റെ രൂപം.
അശരീരികളായ
ആയിരം ശബ്ദങ്ങള്‍ കൊണ്ടും
അസ്പര്‍ശങ്ങളായ
ആയിരംവിരല്ത്തുമ്പുകള്കൊണ്ടും....ഒത്തിരി ഇഷ്ടപ്പെട്ടു ആ ആശയം..അപരിചിതമായ ശബ്ദങ്ങളായി എത്തുന്ന ഏകാന്തത. ശബ്ദത്തില്‍ നിന്നുത്ഭവിച്ച പ്രപഞ്ചം അതിന്റെ ആത്മാവില്‍ സൂക്ഷിക്കുന്ന ഒളിയംബുകളില് ഒന്ന്-ഏകാന്തത.ഇനിയും എഴുതൂ ഇതുപോലെ നല്ല കവിതകള്‍..ആശംസകള്‍
അതേ ഈപ്പറയുന്ന ഏകാന്തതയിൽ നിന്നല്ലേ ഈ കവിതയും ജനിച്ചത്.
"പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ."
rasamund..........
"പിടിച്ചെടുക്കലിന്റെ ധാര്‍ഷ്ട്യം
എവിടെയും പിന്തുടരുന്നു,
ഒരിക്കലും, ഒരിക്കലും
തനിച്ചു വിടാതെ."
പിടിച്ചെടുക്കുക തന്നെ ചെയ്യും. തനിച്ചു വിടാതെ. കാരണം, ഏകാന്തതയ്ക്കും വേണ്ടെ ഒരു കൂട്ട്?
നല്ല വരികൾ. ഏകാന്തത എനിക്കേറെ ഇഷ്ടമാണ്
ഏകാന്തതയിലും മൌനം ശബ്ദിക്കുന്നു. അവ എത്രയോ കാതങ്ങള്‍ക്കപ്പുറം സഞ്ചരിക്കുന്നു.ആരുമറിയാതെ , ആരോടും മൊഴിയാതെ
പിടിച്ചെടുക്കലിന്റെയും,
കീഴ്പെടുത്തലിന്റെയും.
നിഴലാട്ടങ്ങളായി
അവ നമ്മോടൊപ്പമുണ്ട്.
ചിലപ്പോള്‍ സര്‍ഗ സൃഷ്ടിയുടെ നേരങ്ങളില്‍
നമുക്ക് തുണയായി.
ഭാവുകങ്ങള്‍,
സ്നേഹപൂര്‍വ്വം.
താബു
ഏകാന്തത...അതെന്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നു.. ചിലപ്പോള്‍ എനിക്കാശ്വാസമേകുന്നു.
ഏകാന്തതയില്‍ ഏകാഗ്രതയും ചേര്‍ന്നപ്പോഴല്ലേ കവിത ജനിച്ചത്? ചിലപ്പോള്‍ ഏകാന്തതവേണമെന്നു തോന്നും, അപ്പോള്‍ കിട്ടില്ല, വേണ്ട എന്നുള്ളപ്പോള്‍ ക്ഷണിക്കാത്ത അതിഥിയാകുമ്പോള്‍ മാത്രമേ അതു പിടിച്ചെടുക്കലാകൂ...
Post a Comment