കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, September 15, 2010

നിനക്ക്.

1
നിന്നെ സംഗ്രഹിക്കുമ്പോള്‍
ആദ്യം വാക്കുകളും പിന്നെ വരികളും
മാഞ്ഞുപോകുന്നു.
ഒരു ചുരുക്കെഴുത്തിന്റെ ഭംഗിയില്‍
ആദ്യചുംബനം ബാക്കിയാകുന്നു.

2
പകുത്തെടുക്കുമ്പോള്‍
എനിക്കെനിക്കെന്നു
വാശിയില്‍ ഞാനൊളിപ്പിച്ചതു
നിന്റെ ഹൃദയമായിരുന്നു.
തിരിച്ചുതരാനാകില്ലെനിക്കത്.

3
തിരിഞ്ഞുനടക്കുമ്പോള്‍
കുടയ്ക്കുള്ളിലേയ്ക്കു ചെരിഞ്ഞ്
മഴത്തുള്ളീകള്‍ എന്റെ തോളില്‍
ചേക്കേറിയത്
തണുക്കുന്നുവെന്നു പറഞ്ഞാണ്.
“നിന്നെപ്പോലെ‘ എന്നു കുളിര്‍ന്നു
ഞാനവയെ ഉമ്മ വെച്ചു.

30 comments:

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍

ഭാനു കളരിക്കല്‍ said...

മനോഹരം. മറ്റൊരു വാക്കില്ല ഈ കവിതയ്ക്ക്. വായിക്കും തോറും മധുരിക്കുന്നു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'തിരിച്ചുതരാനാകില്ലെനിക്കത്'

എന്തൊരു വാശി..

:)

--
നന്നായി

ചിത്ര said...

the third one - felt it when i read it..

Kalavallabhan said...

നിന്നെ സംഗ്രഹിക്കുമ്പോള്‍
“നിന്നെപ്പോലെ‘ എന്നു കുളിര്‍ന്നു

ശ്രീനാഥന്‍ said...

ഒന്ന്-കിടിലൻ! വാക്ക്കൾ മായുകയും ഒരു സ്പർശം, ഒരു ഉമ്മ ഒക്കെ നിലനിൽക്കുന്നു
മൂന്ന്-കിടിലോൽക്കിടിലൻ-സ്മിതക്ക് പേറ്റ്ന്റിന് അപേക്ഷിക്കാം.
രണ്ട്-ഒത്തിരിപ്പേരു പറഞ്ഞതല്ലേ, ഇത് സ്മിത!

വരവൂരാൻ said...

വായിക്കും തോറും മധുരിക്കുന്നു.

Unknown said...

കാതു കൂര്‍പ്പിക്ക് ഒരു മര്‍മ്മരം കേള്‍ക്കുന്നില്ലേ ...അത് എന്റെ ഹൃദയത്തിന്റെ വിങ്ങലാണ് ....
നന്നായിരിക്കുന്നു

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സ്‌മിത,
കവിത ഹൃദ്യമാവുകയാണ്‌ വേണ്ടത്‌.പിന്നെയാണത്‌ ബുദ്ധിയെ രസിപ്പിക്കേണ്ടത്‌.ഈ കവിത ഹൃദ്യം.പിന്നെയും പിന്നെയും വായിക്കുമ്പോള്‍ ബുദ്ധിയെ കുളിര്‍പ്പിക്കുകയും ചെയ്യുന്നു.നന്ദി നല്ല കവിത വായിക്കാന്‍ തന്നതിന്‌.

jayanEvoor said...
This comment has been removed by the author.
jayanEvoor said...

ഹൃദയഹാരി..!!

Anees Hassan said...

സ്മിത പറയുമ്പോള്‍ ഭംഗി കൂടുന്നു
വൈലോപ്പിള്ളിയുടെ കണ്ണീര്‍പാടം വായിക്കുക

Thommy said...

ആസ്വദിച്ചു

Vayady said...

"പകുത്തെടുക്കുമ്പോള്‍
എനിക്കെനിക്കെന്നു
വാശിയില്‍ ഞാനൊളിപ്പിച്ചതു
നിന്റെ ഹൃദയമായിരുന്നു.
തിരിച്ചുതരാനാകില്ലെനിക്കത്."

ഈ വരികള്‍ ഇഷ്ടമായി. അതിമനോഹരം! അത്രക്കിഷ്ടപ്പെട്ടു.
സ്മിതാ, എന്റെ അഭിനന്ദങ്ങള്‍.

വരയും വരിയും : സിബു നൂറനാട് said...

പ്രണയമാണ്...നിറഞ്ഞ പ്രണയം...അതങ്ങനെ വരികളില്‍ തുളുമ്പുന്നു..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പ്രണയവർണ്ണങ്ങളണിഞ്ഞ വാക്കുകളുടെ ഹ്ര്‌ദയഹാരിത.. ചന്തം തുളുമ്പുന്ന വരികൾ.. നന്നായിരിക്കുന്നു.

സ്മിത മീനാക്ഷി said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും ഒത്തിരി ഒത്തിരി നന്ദി, സ്നേഹം എല്ലാവര്‍ക്കും.
സ്മിത.

Anonymous said...

കൂടുതല്‍ പറയാനില്ല...മൂന്നും മനോഹരം...

രാജേഷ്‌ ചിത്തിര said...

ഒന്നും മൂന്നും കണക്ട് ചെയ്യാനാവുന്നു.
രണ്ട് - പഴക്കതിന്റെ മടുപ്പോടെ പുറം തിരിഞ്ഞുതിരിഞ്ഞ്...

ഒന്നു തന്നെ, എന്തൊക്കെയോ ബാലാരിഷ്ടതകളില്‍ കഷ്ടപ്പെടും പോലെ....

മൊത്തത്തില്‍ ഇഷ്ടായില്ല; മൂന്നാമത്തേതൊഴികെ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രണയത്തിന്റെ വ്യത്യസ്തഭാവങ്ങളെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു...

ആശംസകള്‍ സ്മിത...നല്ല കവിത

ഗീത രാജന്‍ said...

പ്രണയം തുളുമ്പുന്ന വരികള്‍...നന്നായീ സ്മിത

Sureshkumar Punjhayil said...

Prayapoorvam ...!

manoharam, Ashamsakal...!!!

..naj said...

Feel soothing.
Falling a dew somewhere in the heart.

www.mukulam.blogspot.com

എന്‍.ബി.സുരേഷ് said...

കവിത അപൂർണ്ണം. ഹൃദയത്തിന്റെയും ആദ്യചുംബനത്തിന്റെയും വ്യാഖ്യാനങ്ങൾ പകർത്തിയപ്പോൾ ബോറടിച്ചോ? അടുത്ത ഖണ്ഡമാകട്ടെ എന്തോ ഒരു ചേരായ്മ ബാക്കിവച്ചു. അവസാനത്തെ ഖണ്ഡത്തെ കവിതയിൽ നിന്നെടുത്തുമാറ്റി പ്രണയം പങ്കുവയ്ക്കുന്നതിന്റെ വേറെ ഒന്നു രണ്ട് ഇമേജുകൾ സൃഷ്ടിക്കണമെന്ന വിനീതമായ അഭ്യർത്ഥന ഉണ്ട്.

Rare Rose said...

മൂന്നാമത്തേത്..ആഹാ..!
അറിയാതെ ആ കുളിര്‍മ്മയില്‍ കണ്ണടച്ചു പോയി..

Jishad Cronic said...

മൂന്നും മനോഹരം...

Unknown said...

പ്രണയം തുളുമ്പും വരികള്‍...
അതിമനോഹരം.

Unknown said...

ഇവിടെ ഇത്രേം കമെന്റിച്ചതില്‍ ആകെ ഒരാളെ നന്നായില്ലെന്ന് പറഞ്ഞുള്ളൂ.
ഇനി ഒരു കാര്യം കൂടി.നിങ്ങള്‍ വായിക്കുന്ന ഏതെങ്കിലും ബ്ലോഗ്ഗില്‍ അദ്ദേഹത്തിന്റെ കമെന്റ്റ് ഉണ്ടെങ്കില്‍ ശ്രദ്ദിക്കുക.
നന്നായി എന്ന് കാണാന്‍ പ്രയാസം.
ആദരണീയനായ ONV സാര്‍ ജ്ഞാനപീഠം പുരസ്കാര യോഗ്യനല്ലെന്ന് വരെ പറഞ്ഞു അദ്ദേഹം(http://www.facebook.com/profile.php?id=100001055882924&v=wall&story_fbid=163065390377286). കഷ്ടം.

Anurag said...

പകുത്തെടുക്കുമ്പോള്‍
എനിക്കെനിക്കെന്നു
വാശിയില്‍ ഞാനൊളിപ്പിച്ചതു
നിന്റെ ഹൃദയമായിരുന്നു.
തിരിച്ചുതരാനാകില്ലെനിക്കത്

SUJITH KAYYUR said...

Nalla varikal kandu.