കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, September 27, 2010

നുണ

ആനത്തുമ്പികള്‍ ആകാശവും
ദിനോസറുകള്‍ ഭൂമിയും
വാണിരുന്ന കാലത്ത്
ഇവിടെ നുണകളില്ലായിരുന്നു.
മുളച്ചുയര്‍ന്നത് സത്യങ്ങള്‍ മാത്രം
ഇര തേടലിന്റെ
ഇണ ചേരലിന്റെ
ഇടം നേടലിന്റെ
സത്യങ്ങള്‍.

കാലം ഒന്നൂതിക്കുതിക്കവെ,
ജൈവകോശങ്ങളില്‍
ജനിതകച്ചിന്തുകള്‍
ഗോവണിപ്പടികള്‍ കയറിയിറങ്ങവെ,
ഊഞ്ഞാല്‍ മരത്തില്‍ നിന്ന്
വാല്‍ പൊട്ടി വീണ വാനരന്‍
നിവര്‍ന്നെഴുന്നേറ്റു നരനാകവേ,
ഇരുകാല്‍ നഷ്ടപ്പെട്ട സത്യങ്ങള്‍ക്കു
നിലനില്‍പ്പില്ലാതായി.

അനന്തരം,
“ഭൂമിയില്‍ നുണകള്‍ കുരുക്കട്ടെ”
എന്നശരീരിയില്‍
മണ്ണിലും ജലത്തിലും വായുവിലും
മുളച്ചാര്‍ത്തു നുണകള്‍.

കല്ലുവെച്ചിട്ടും ആഴത്തിലാഴാതെ
പൊന്തുന്ന നുണച്ചുമടുകള്‍,
കല്ലുവയ്ക്കാത്ത കനക്കുറവില്‍
കാതോരം പറന്നെത്തും പതിരുകള്‍,
വാക്കിന്റെ വിക്കില്‍ പിറന്ന്
വരികളില്‍ വളരുന്ന പൊളിക്കൂണുകള്‍.
സത്യത്തിനൊപ്പം ചിരിച്ചും കുഴഞ്ഞും
കൊല്ലാതെകൊല്ലുന്ന നുണക്കുഴിക്കുസൃതികള്‍.
നുണയുടെ വേലിപ്പടര്‍പ്പിനുള്ളില്‍
ജന്മങ്ങളെല്ലാം സുരക്ഷിതം.

(നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്.)

57 comments:

സ്മിത മീനാക്ഷി said...

നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്.

Anees Hassan said...

((0))

Anees Hassan said...

പൊട്ടിച്ചാലും പൊട്ടില്ല ഈ നുണകള്‍

mayflowers said...

നമ്മളും ഇപ്പോള്‍ ശിലായുഗത്തിലായിരുന്നെങ്കില്‍..

നന്നായിരിക്കുന്നു.

ഭാനു കളരിക്കല്‍ said...

സ്മിതയുടെ പതിവ് ശീലുകളില്‍ നിന്നു വ്യത്യസ്തമായ കവിത.
പക്ഷെ അവസാന വരികളില്‍ സ്മിത തന്റെ കയ്യൊപ്പ് ചാര്‍ത്തി.
ഇഷ്ടപ്പെട്ടു. വളരെ ഏറെ.

Kalavallabhan said...

"നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്. "

ഇതിലുമുണ്ടല്ലോ ഒരു നുണ.

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍

Unknown said...

നല്ല കവിത ..............അപ്പോള്‍ നുണ കുഴിയുള്ളവര്‍ ഒക്കെ നുനയന്മാര്‍ ആണ് അല്ലെ അവര്‍ ഒക്കെ കല്ല്‌ വെച്ച നുന്നകള്‍ മാത്രമേ പറയുള്ളൂ ?

Faisal Alimuth said...

നന്നായിരിക്കുന്നു.

Unknown said...

കാവ്യഭംഗിയേക്കാൾ ഗദ്യം വായിക്കുന്ന പോലെ തോന്നി ആദ്യ ഭാഗങ്ങളിൽ, പക്ഷെ
കവിതയുടെ വികസനം നന്നായിരിക്കുന്നു.
അവസാനിപ്പിച്ചത് അതിമനോഹരവും.

ആശംസകൾ

മഴത്തുള്ളികള്‍ said...

വാല്‍ പൊട്ടി വീണ വാനരന്‍
നിവര്‍ന്നെഴുന്നേറ്റു നരനാകവേ,
ഇരുകാല്‍ നഷ്ടപ്പെട്ട സത്യങ്ങള്‍ക്കു
നിലനില്‍പ്പില്ലാതായി.
-എത്ര മായ്ച്ചാലും മായാത്ത ഒരു വലിയ സത്യം.പക്ഷെ ഈ നരന്‍ ആണു സൃഷ്ടിയുടെ മകുടം ചാര്‍ത്തുന്നത്. അതിനാല്‍ സഹിക്കുക എല്ലാ നുണകളെയും. നുണകളുടെ അതിര്‍ രേഖകള്‍ക്കപ്പുറത്തെ നേരുകളെപ്പറ്റി ചിന്തിക്കാന്‍ ശിലായുഗത്തിലേക്കു തിരിച്ചു നടക്കണമെങ്കില്‍...............വീണ്ടും ഒരു നല്ല അനുഭവം ഈ കവിത.

M.R.Anilan -എം. ആര്‍.അനിലന്‍ said...

മനുഷ്യൻ ഹാ എത്ര സുന്ദരമായ നുണ! എന്ന് ഞാനും ഗോർക്കിപ്പെടുന്നു! കവിതയുടെ വിടരൽ, വിരൽ വിരിവ് നന്നായി ആസ്വദിച്ചു. ഞാൻ എന്ന നുണ നീ എന്ന നുണയെ എത്ര നുണകൾ പറഞ്ഞാലാണ്‌ ആഹ്ളാദിപ്പിക്കാനാവുക. സ്മിത കവിത കിറുകൃത്യം!

രാജേഷ്‌ ചിത്തിര said...

അകന്നിട്ടും അകലാന്‍ മടിയ്ക്കുന്ന ചിലത്..
നുണപുരാണം നന്നായി.

ആദ്യപകുതിയിലിഴഞ്ഞിഴഞ്ഞ് ഒടുവില്‍
വേഗത്തിലോടുന്ന വരികള്‍

ഒഴാക്കന്‍. said...

അത് നുണ !

Unknown said...

(നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്.)

അതെന്തായാലും കലക്കി.
സ്നേഹം ഈ യുഗത്തില്‍ പറഞ്ഞാല്‍ അതും നുണയാകുമോ?

നല്ല പുതുമ ഉണര്‍ത്തുന്ന വരികള്‍...

ചിത്രഭാനു Chithrabhanu said...

ഹായ്... സന്തോഷായി... വയിച്ചപ്പോൾ.......

ശ്രീനാഥന്‍ said...

നല്ല, സത്യമായ കവിത, ഇരയും ഇണയും ഇടവും (ഇ പ്രാസം!) തേടുന്നതിലെ നൈസർഗ്ഗികതയും, നിഷ്കളങ്കതയും കുറഞ്ഞു കുറഞ്ഞ് മനുഷ്യനിലെത്തിയപ്പോൾ നുണകളിലൂടെ മാത്രമായി, ബാഹ്യമായും ആന്തരികമായും പ്രകൃതിയിൽ നിന്നകലുന്ന ജീവച്ചെങ്ങലയുടെ ആത്യന്തിക കണ്ണി(?)യിലിരുന്ന് (ഡി എൻ എ ഹെലിക്സ് പരാമർശം മനോഹരം) നുണയില്ലാത്ത സ്നേഹത്തിനു, നുണയുടെ സുരക്ഷിതത്തിനു വഴിപ്പെടാതെ, കൊതിക്കുന്നു, വളരെ ഇഷ്ടമായി.

Vayady said...

സ്മിത, കവിത അസ്സലായി. ഒരുപാടിഷ്ടപ്പെട്ടു. പ്രത്യേകിച്ച് അവസാനഭാഗം. ഇതുപോലെ വ്യത്യസ്തമായ കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനം.

ഗിരീഷ് മാരേങ്ങലത്ത് said...

good work.

സ്മിത മീനാക്ഷി said...

എല്ലാ നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ വളരെ നന്ദി, കടപ്പാട്, സ്നേഹം....
സ്മിത.

yousufpa said...

ഈ കല്ല് വെച്ച നുണ നന്നായിരിക്കുന്നു.

the man to walk with said...

:)
best wishes

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രണയിനികള്‍ സത്യം പറയാറുണ്ടോ ?
ഇല്ല
അപ്പോ പിന്നെ ശിലായുഗത്തില്‍ പോയേ പറ്റൂ

ആശംസകള്‍ !

Rare Rose said...

നുണ മുഴക്കങ്ങളുടെ ചരിത്രം ഇഷ്ടായി..

ജയിംസ് സണ്ണി പാറ്റൂർ said...

അവിടെ പാറകള്‍ നിശ്ശബ്ദരായി
എല്ലാം നോക്കി നില്ക്കും
ആ, പൂര്‍ണ്ണ നിശ്ശബ്ദതയുടെ
സ്വച്ഛന്ദ സ്വസ്ഥതയെന്നിനി കിട്ടും

vasanthalathika said...

സ്മിതയുടെ .മഴ അറിയുമ്പോള്‍ എന്ന കവിത എന്റെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഒരു പുസ്തകത്തില്‍[മഴയെക്കുറി്ച്ചുള്ള] ചേര്‍ക്കാന്‍ താല്പര്യമുണ്ട്.സമ്മതമെങ്കില്‍ അറിയിക്കുക

എന്‍.ബി.സുരേഷ് said...

പരിണാമദർശനം ദാ‍ർവിന്റെ പാതയിൽ ആണല്ലേ.
ചരിത്രം ഉല്പത്തിപുസ്തകത്തിന്റെത്.

ദർശനമോ ഖസാക്കിൽ വിജയൻ കൊണ്ടുവന്നതും. പണ്ടു പണ്ട് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ് രണ്ട് ജീവിബിന്ദുക്കൾ നടക്കാനിറങ്ങിയ കാലത്തേത്.

കവിതയിലെ ദർശനം ഇഷ്ടമായി. കവിതയ്ക്കായി സ്മിത ഒരുപാട് ധ്യാനിക്കുന്നുണ്ട്.

ചിലപ്പോൾ ധ്യാനം വിഷയത്തെ സംബന്ധിച്ച്, ചിലപ്പോൾ പറച്ചിലിനെ പറ്റി,

ഇവിടെ കവിത ബുദ്ധിപരമായി. അതൊരു മാനക്കേടല്ല കേട്ടോ.

വരയും വരിയും : സിബു നൂറനാട് said...

സ്നേഹം പറയാന്‍ ശിലായുഗത്തിലെക്കുള്ള ഈ പോക്ക് ഒരുപാട് ഇഷ്ട്ടമായി.

ഈ കലിയുഗത്തില്‍ പറയുന്നതൊക്കെയും നുണയാണെന്ന് കരുതിയെങ്കിലോ..!!

മുകിൽ said...

നുണകൾ ഊതിത്തെറിച്ചു വീണു കൂണായി പൊങ്ങി, ഇപ്പോൾ മരമായി നിവർന്നുല്ലേ. വസ്തുതകളുടെ കാറ്റു വീശുമ്പോൾ നുണ മരങ്ങൾ കുലുങ്ങിച്ചിരിച്ച് ഇല പൊഴിക്കും. ഇലക്കൂമ്പാരങ്ങളിൽ സത്യം മൂടിപ്പോകും. അപ്പോൾ ആകാശത്തുമ്പികളും ദിനോസറുകളും ഉള്ളിൽ വിരണ്ടു നടക്കും…

ബിജുകുമാര്‍ alakode said...

നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്..

നല്ല വരികള്‍ സ്മിതാ..നന്നായിട്ടുണ്ട്..

രമേശ്‌ അരൂര്‍ said...

നുണയുടെ വേലിപ്പടര്‍പ്പിനുള്ളില്‍ ജന്മങ്ങളെല്ലാം സുരക്ഷിതം.ഇത് മനോഹരമായ ഒരു നുണ .
പാപങ്ങളല്ല മനുഷ്യന്റെ ആത്മാവിനെ വേവിക്കുന്നത്‌ .
പാപ ബോധമാണ് .
ബോധം ഇല്ലെങ്കില്‍ വേദനയും ഇല്ല .അതുകൊണ്ടല്ലേ
വെളിച്ചം ദുഖമാനെന്നും ,അറിവ് മുറിവാണെന്നും
കവി പാടിയത്..
ഉള്‍കാഴ്ചയുള്ള ഒരു രചന തന്നെ.സ്മിതയ്ക്ക്
അഭിനന്ദനങ്ങള്‍ ...:)

Sureshkumar Punjhayil said...

Nerinu Munpe...!

Manoharam, Ashamsakal...!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മുഴുവന്‍ നുണയാ...

Umesh Pilicode said...

കൊള്ളാം..

തേജസ്വിനി said...

അവസാനവരികൾ ഏറെയിഷ്ടം.....

Adv Javad said...

നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്..

വളരെ മനോഹരമായ വാക്കുകള്‍.നന്നായിട്ടുണ്ട്.

Wash'Allan JK | വഷളന്‍ ജേക്കെ said...

ചിന്തിക്കാത്തവര്‍ നുണ പറയില്ലല്ലോ. അപ്പോള്‍ നുണ പുരോഗതിയുടെ അളവുകോലല്ലേ?
;)

Pranavam Ravikumar said...

അഭിനന്ദനം.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സ്‌മിത,
കവിത വിത്താണ്‌.പൊട്ടിമുളച്ച്‌ പടരുന്ന വിത്ത്‌.നന്നായി.ഇനിയുമെഴുതൂ...

ഗീത said...

പക്ഷേ കേട്ടു കേട്ടു ശീലിച്ച് ഇപ്പോള്‍ നുണ ഇല്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ല എന്ന അവസ്ഥയായില്ലേ?
മനുഷ്യനു മാത്രം കഴിയുന്ന ഈ നുണ പറച്ചില്‍ കൊള്ളാം.

Anonymous said...

" സത്യത്തിനൊപ്പം ചിരിച്ചും കുഴഞ്ഞുംകൊല്ലാതെകൊല്ലുന്ന നുണക്കുഴിക്കുസൃതികള്‍.നുണയുടെ വേലിപ്പടര്‍പ്പിനുള്ളില്‍ ജന്മങ്ങളെല്ലാം സുരക്ഷിതം."
ഇതാണ് ഇന്നിന്റെ ശരിയായി പലരും കാണുന്നത് ...ഈ ശരിയും നാളത്തെ ഒരു നുണയായി അവര്‍ അറിയും ...മനോഹരം ഈ വരികള്‍ ...ആശംസകള്‍

naakila said...

Nalla Kavithayaanu Smitha
Ashamsakal

Sabu Hariharan said...

നുണമുഴക്കങ്ങള്‍ കൊണ്ടു
കാതുകളടയുന്നതിനാലാണു
സ്നേഹം പറയാന്‍ ഞാന്‍ നിന്നെ
ശിലായുഗത്തിലേയ്ക്കു ക്ഷണിച്ചത്.

ഈ വരികൾ ഇഷ്ടമായി.

ചിത്ര said...

കല്ലുവെച്ചിട്ടും ആഴത്തിലാഴാതെ
പൊന്തുന്ന നുണച്ചുമടുകള്‍,
കല്ലുവയ്ക്കാത്ത കനക്കുറവില്‍
കാതോരം പറന്നെത്തും പതിരുകള്‍,
വാക്കിന്റെ വിക്കില്‍ പിറന്ന്
വരികളില്‍ വളരുന്ന പൊളിക്കൂണുകള്‍
these lines are beautiful..

പാവപ്പെട്ടവൻ said...

ഇര തേടലിന്റെ
ഇണ ചേരലിന്റെ
ഇടം നേടലിന്റെ
സത്യങ്ങള്‍.

ആളവന്‍താന്‍ said...

ശിലായുഗത്തിലേക്ക്‌ അല്ലെ.....
അത് കൊള്ളാം.

Unknown said...

നുണക്കുഴികളെ വെറുതെ വിട്ടു കൂടെ?

ലേഖാവിജയ് said...

എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത് സ്മിതേ?
നല്ല രസമുള്ള കവിത.

Kalavallabhan said...

ഹലോ, പുതിയതൊന്നും കാണുന്നില്ലല്ലോ?
ശിലായുഗത്തിലേക്കെ പോയോ?
ശിലായുഗത്തിന്റഡ്രസ്സെങ്കിലും ഇടണേ..

നിരഞ്ജന്‍.ടി.ജി said...

സ്മിത,
കുറേ നുണക്കുഴിക്കുസൃതികൾ തോന്നുന്നു..

സ്മിത മീനാക്ഷി said...

ellavarkkum nandi.. sneham.
kalavallabhan, anweshanathinu prathyekam nandi.. njan ee yugathil thanneyundu.. udane varum puthiya post..

ഹംസ said...

നുണ ..നന്നായിരിക്കുന്നു.

Unknown said...

nannayi

ശ്രീ said...

നന്നായി

Never Ending Laws said...

ശിലായുഗത്തിന്റെ പരുക്കന്‍ ചക്രവാളങ്ങള്‍ക്ക്
കലിയുഗത്തിന്റെ ഭീകര മുഖവും
ത്രതാ യുഗത്തിന്റെ കാല്പനികതയും
പകര്‍ന്നുകൊടുക്കുന്ന വാക്കുകള്‍ക്കു,
ലയവിന്യസങ്ങള്‍ക്ക്
മരുഭുമിയിലെ ഊശരതില് നിന്നും...
ആശംസകള്‍ നേരുന്നു

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

joshy pulikkootil said...

kollaamm nalla bhaavana