.
‘പ്രണയ‘മെന്നു കേള്‍ക്കുമ്പോള്‍
മറുചോദ്യമുടനെ...
ആരോടാണു നിന്റെ പ്രണയം?
“ ഭര്‍ത്താവിനോട്
“ഹൊ ഒരു പതിവ്രത ചമയല്‍ “
എന്നുടനെ പരിഹാസോക്തി.
"പോയ മഞ്ഞുകാലത്തിലെന്‍
കവിതയ്ക്കൊരു നക്ഷത്ര മൂക്കുത്തി
ചാര്‍ത്തി തന്ന സ്നേഹിതനോട്"
“അസന്മാര്‍ഗ്ഗം, അവിഹിതം..“
ആക്ഷേപങ്ങള്‍ ഉച്ചത്തിലുയരും
“വിസ്മയം വിടര്‍ത്തുന്നൊരീ പ്രപഞ്ചത്തോട്”
ജാടയെന്നു കൊള്ളിവാക്കില്‍ മുഖം തിരിക്കും
“എന്നെത്തന്നെ പ്രണയിക്കുന്നു“വെന്ന്
ഉത്തരം കേട്ടാല്‍ അറപ്പോടെ ഒരു നോട്ടം.
“ഞാന്‍ പ്രണയിക്കുന്നതു നിന്നെയാണു
കണ്ണടച്ചാല്‍ കിനാവു കാണുന്നതും
കണ്‍ തുറന്നാല്‍ കാതോരമറിയുന്നതും
നിന്നെയാണു, നിന്നെ മാത്രം.“
എന്നു പറഞ്ഞാലോ?
ഒട്ടു ചിരിച്ചു നീ ജ്ഞാനിയാകുന്നു.
“ഇതു നിയോഗം,
ഞാനരികിലുള്ളപ്പോള്‍
നിന്‍ ഹൃദയം തുളുമ്പുന്നതും
കാറ്റിലിലുലയും പൂവിതള്‍പോലെ
നീ വിറയാര്‍ന്നു നില്‍പ്പതും
നിന്‍ വ്രതശുദ്ധി.
നിത്യ കന്യേ ,
അണിയുകീ പ്രണയപ്രസാദം,
സഫലമായി നിന്‍ സ്ത്രീ ജന്മം.“
അഹന്തയുടെ തലപ്പാവില്‍
ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെടുന്നു...
പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു.
Wednesday, July 7, 2010
Subscribe to:
Post Comments (Atom)
39 comments:
അഹന്തയുടെ തലപ്പാവില്‍
ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെടുന്നു...
പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു.
"പോയ മഞ്ഞുകാലത്തിലെന്‍
കവിതയ്ക്കൊരു നക്ഷത്ര മൂക്കുത്തി
ചാര്‍ത്തി തന്ന സ്നേഹിതനോട്"
ങും....നടക്കട്ടെ
ആശംസകള്‍
അനുഭവിച്ചറിഞ്ഞ രണ്ടുപേരെക്കാള്‍,
അവരുടെ നിശ്ശബ്ദതയെക്കാള്‍ ഒരു പ്രണയത്തെ
മറ്റാരാണറിയുക.
നാട്ടുനടപ്പുകളെക്കുറിച്ച് ആര്‍ക്കാണു ചിന്ത.
ഉള്ളിലെ പ്രണയം നുരയുന്ന കടലാഴങ്ങളെ,
അതിന്റെ വൈയക്തിക പ്രസരണങ്ങളെ
സ്വയം അല്ലാതെ ആര്‍ക്കാണു തിരിച്ചറിയാനാവുക?
ഏതഹന്തയുടെ കുടിലച്ചിരികള്‍ക്കും മേലെയാവും
പ്രണയം; അതും ഒളിച്ചു നില്‍ക്കുന്ന,
മൗനയായ പ്രണയം...
എന്തു കൊണ്ടോ
നാട്ടുനടപ്പിനെ ഭയക്കുന്ന പ്രണയത്തെ,
കൊടുക്കല്‍ വാങ്ങലുകളുടെ കൂട്ടിക്കിഴിക്കലുകളെ
എന്റേതു മാത്രമെന്ന കാഞ്ചനക്കൂടുകളെ,
പ്രണയനഷ്ടശെഷമുള്ള പ്രളയപ്രകമ്പനങ്ങളെ
അത്രയ്ക്കങ്ങു ബോധിക്കുന്നില്ല.
സത്യത്തില്‍ എന്താണീ പ്രണയം...ആവോ?
(എല്ലാരും പറയുന്നു പ്രണയമെന്നു....)
വരികള്‍ നന്നായി.
എനിക്കു ഉറക്കെ ചിരി വന്നു. കാരണം സത്യം അത്രക്കു തെളിഞ്ഞു ന്നിൽക്കുന്നു.
നീ എന്നെ പ്രണയിക്കുക, എന്നെ മാത്രം.
എന്തെന്നാൽ ഞാൻ എന്നെ പ്രണയിക്കുന്നു.
നീ നിന്നെ പ്രണയിക്കരുത്
എന്തെന്നാൽ നിന്റെ പ്രണയം എനിക്കുള്ളതാണ്.
നീ മറ്റാരെയും പ്രണയിക്കരുത്
എന്തെന്നാൽ എനിക്കതിഷ്ടമല്ല.
എന്നെക്കാൾ യോഗ്യനെ
നിനക്ക് കണ്ടെത്താനാവില്ല.
പ്രണയത്തിലെ നീയും
പ്രണയത്തിലെ ഞാനും.
എന്നവസാനിക്കും.
ഒരു ഉപാധിയുമില്ലാതെ പ്രണയിക്കുന്നവരെ ലോകത്തിനു വേണ്ടന്നോ.
പ്രണയം ഒരു ഉപകാരസ്മരണയോ?
അഹന്തയ്ക്ക് കേറിമേയാൻ പതിച്ചു കൊടുത്ത സ്ഥലമോ?
http://jeevithagaanam.blogspot.com/
ഭാനു കളരിക്കലിന്റെ ജീവിതഗാനത്തിൽ ഒരു കവിതയുണ്ട് ‘പ്രണയിക്കുന്നവരോട്’ സ്മിതയുടെ കവിതയോട് അതും ചേർത്ത് വായിക്കൂ.
ഏറ്റവും ഇഷ്ടം ആരെ?
എന്നെതന്നെ.
അതുകഴിഞ്ഞാൽ?
അതു കഴിയുന്നില്ലല്ലോ.
(കെ.ജി.ശങ്കരപ്പിള്ള)
കാവ്യാ കലകൊന്ട്ട് സ്മിത വീണ്ടും മാന്ത്രജാലം കാട്ടിയിരിക്കുന്നു. നമിക്കുന്നു കാവേ ഈ അനുഗ്രഹത്തെ.
സൂര്യകാന്തിയെന്നു പുഛിക്കുമീലോകം!
veendum..........kavitha. avide ethu vaakku ezhuthanam ennu ariyilla.
athrakku ishtamayi.
vayichu kazhinjappol.....
" santhosham kondenikku irikkan vayya" smitha ithra sundaramayi ezhuthunnathu kandittu..
അഹന്തയുടെ തലപ്പാവില്‍
ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെടുന്നു...
പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു- ഏറ്റവും വലിയ സത്യം.പ്രണയത്തില്‍ നീയും ഞാനും ഉണ്ടാകുംബോള്‍ ഇതും സംഭവിക്കുന്നു. കാളിന്ദി പ്രണയിക്കുക കൃഷ്ണനെയാണല്ലൊ. അവിടെയെത്തുംബോള്‍ ഈ അഹന്തയും പ്രണയത്തില്‍ ലയിക്കുമായിരിക്കും.....
പ്രണയം എന്നും വേദന തന്നെ.
എന്നാല്‍ പ്രണയമില്ലെങ്കില്‍
ഇവിടെ പൂക്കാലമില്ല.
ആദ്യമായീവഴി വന്നു..കാളിന്ദി തന്‍ .....
കല്ലോല മാലയില്‍ വീണലിഞ്ഞു.
.ഭാവാര്ദ്ര ഗദ്യമായ്..തൂകിത്തുളുമ്പുമീ .....ശേഷം ഇപ്പോള്‍ കിട്ടുന്നില്ല...കിട്ടുമ്പോള്‍ പൂരിപ്പിക്കാം.
നല്ല കവിത
വൈകിയാണ് എത്തിയത് .കുറെ കവിതകള്‍ വായിച്ചു.പിന്തുടരാമെന്നു തീരുമാനിക്കയും ചെയ്തു.
നല്ല പദസമ്പത്ത്.കവിത എളുപ്പത്തില്‍ വഴങ്ങുന്നു.
ആശംസകള്‍..
. ബ്ലോഗിന്റെ ആമുഖം വേറെങ്ങും ഇത്ര ആകര്‍ഷകമായി കണ്ടിട്ടില്ല.കവിതക്കു വേന്ട കാല്പനികത സ്മിതയെ അനുഗ്രഹിച്ചിരിക്കുന്നു.നന്നായിരിക്കട്ടെ.
എവിടെതിരിഞ്ഞ് നോക്കിയാലും അവിടെയെല്ലാം പ്രണയം മാത്രം! മനസ്സില്‍ പ്രണയം വന്നിങ്ങനെ നിറയുന്നു..
സ്മിത...കവിത അത്രയ്ക്കിഷ്ടപ്പെട്ടു.
നല്ല വരികള്‍..
ആഹാ ... ഞാന്‍ പ്രണയം നിര്‍ത്തിയപ്പോള്‍ നിങ്ങള്‍ എല്ലാരും തുടങ്ങി.... ഹും നടക്കട്ടെ ....
ഒന്നോര്‍ത്താല്‍ എല്ലാം എനിക്കുവേണ്ടിയല്ലേ? എന്റെ പ്രണയവും...
"അഹന്തയുടെ തലപ്പാവില്‍
ഒരു തൂവല്‍ കൂടി ചേര്‍ക്കപ്പെടുന്നു...
പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു."
smitha , manoharamaayi :)
സത്യത്തില്‍ ആരെയാ
"പ്രണയം ഒച്ചയുണ്ടാക്കാതെ ഒളിച്ചുനില്‍ക്കുന്നു."
ഇവിടെ വന്നാല്‍ ശരിക്കും പ്രണയത്തിന്‍റെ ഭാവങ്ങളില്‍ ഒഴുകി നടക്കാം...
നല്ല കവിത. :-)
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവരോടും നന്ദി പറയുന്നു.
സ്നേഹപൂര്‍വ്വം സ്മിത.
"പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു"
തന്നിൽ തന്നെ, അല്ലേ ?
സ്പർശമല്ലെപ്രണയം
അതിനുവേൻടിയുള്ളകാത്തിരിപ്പല്ലെ?
അതിലും രാഷ്ട്രീയം ചേർക്കണോ???
പ്രണയം അറിയുന്ന മാത്രയിൽ വിവേകം നഷ്ടപ്പെടുന്നവരല്ലെ നമ്മളൊക്കെ??
പ്രണയം,എത്ര മധുരം!
ഇവിടെ വന്നപ്പോഴോ ഒരു പ്രണയ നദി തന്നെ. സ്വയം മറന്നുള്ള പ്രണയം കൊതിച്ചു പോകുന്നു.
നേർക്കുനേരെ പ്രണയത്തിന്റെ സത്യങ്ങളെ കൊണ്ടുവരുമ്പോൾ കവിതയെന്ന നുണ പുതിയ രൂപത്തിലേക്ക് പകർത്തപ്പെടുന്നു. വൈകിയാണ് വന്നതെങ്കിലും നഷ്ടമായില്ല. കുറച്ചേറെ ചിന്തിപ്പിച്ചു. ആശംസകൾ.
pranayam ochayundakkaathe olichu nilkkunnu......, sathyam........
പ്രണയം ഒച്ചയുണ്ടാക്കാതെ
ഒളിച്ചുനില്‍ക്കുന്നു.
nannayi
manoharam ishtaayi
പ്രണയം ഒച്ചയുണ്ടാക്കാതെ ഒളിച്ചു നില്‍ക്കുന്നു.
ഒരു യദാര്‍ത്ഥ പ്രണയം വേര്‍പിരിയലിന്റെ വക്കില്‍ കുറിച്ചതാണ്.
http://praviep.blogspot.com/2010/05/blog-post_3908.html
പ്രണയം ഒച്ചയുണ്ടാക്കാതെ ഒളിച്ചുനില്‍ക്കുമ്പോള്‍ കവിത ഒച്ചയോടെ പുറത്തുവരുന്നു:)
നാട്ടുനടപ്പ് ഇത് തന്നെ. പക്ഷെ നാട്ടുനടപ്പ് ബാധകമാകാതെ പ്രണയം നിശ്ശബ്ദമായി ഒളിച്ചു നില്‍ക്കുന്നു. കവിത ഇഷ്ടമായി.
ആദ്യമായി ആണ് ഇത് വഴിയും ...കവിത നല്ലപോലെ എനിക്കും മനസിലായി .കാരണം കട്ടി ആയതും വളരെ കുറവും .എനിക്ക് ഇതില്‍ ഒരുപാടു ഇഷ്ട്ടമായതും ഈ ഒരു വാക്ക് ആണ്(പ്രൊഫൈല്‍ ഉള്ള വാചകം) ''ഒഴുകുകയാണു ധര്‍മം''.എല്ലാവിധ ആശംസകളും .ഇനിയും ഇത് വഴി വരാം .കവിത ഇഷ്ട്ടപെടുന്ന ഒരു നല്ല മിത്രം ആയി ....
പ്രണയം അതിനെ എത്ര വർണ്ണിച്ചാലും തീരില്ല ആശംസകൾ.. ഇനിയും എഴുതൂ ..
ഒരുപാട് നന്ദി.. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും ...
സ്നേഹപൂര്‍വ്വം സ്മിത
എത്ര സത്യം,പക്ഷെ ആരും സമ്മതിച്ചു തരില്ല ഒരിക്കലും.ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും, പരിചയപ്പെട്ടതിലും സന്തോഷം
kavithayodulla pranayam niranju thulumbunnu...
Good Lines!
Regards
എന്താണ് പ്രണയമെന്നറിയാത്തതിനാലുള്ള കുറ്റപെടുത്തലുകളാവാം..
എല്ലാ പ്രണയത്തിന്റെ മുഖത്തേക്കും തലതാഴ്ത്തുമ്പോള്‍............
അത് നിന്നോടെന്നു കേള്‍ക്കുമ്പോള്‍ തരളിതമാകുന്ന...
പ്രണയം നനുത്ത ഒരു അനുഭൂതി....
അത് അറിഞ്ഞവര്‍ക്ക് ......
മനോഹരം ...ഈ എഴുത്ത് ....
ഭാവുകങ്ങള്‍
സ്മിതാ , നല്ല നിരീക്ഷണം. നല്ല കവിത. edited and perfect.
എനിയ്ക്കിഷ്ടമായി കേട്ടോ...
നല്ല നിരീക്ഷണങ്ങള്‍ തന്നെ..
സത്യം...
Post a Comment