കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, July 22, 2010

തനിച്ച്.

തനിച്ചാണ്,
നഗരമദ്ധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തു പോയ
പഴയ തുരുത്തില്‍ തന്നെ...

പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി.
നഗരത്തിന്റെ വരമ്പുകള്‍ക്കപ്പുറം പുഴ നീന്തി,
മല ചുറ്റി, പിടഞ്ഞു പോകും വഴി,
ഓരത്തെവിടെയൊ
കാട്ടുചെമ്പകം പൂത്തുനിന്നതു
പൂമണം മാത്രമായോര്‍മ്മയില്‍.
കണ്ണുകളിറുക്കിയടച്ചിട്ടും
മറയിട്ടു മറയുന്ന വഴിക്കാഴ്ചകള്‍
എത്തിപ്പിടിക്കുവാനാഞ്ഞു ചായുമ്പോള്‍
വിരല്‍ തുമ്പില്‍ കാറ്റുമ്മവെയ്ക്കുന്നു..

ഇവിടെയൊ,
പതറിപ്പോയ സൂര്യന്‍
കുടഞ്ഞെറിഞ്ഞ വെളിച്ചം
രാവും പകലും നിറഞ്ഞ്പതഞ്ഞ്
കണ്ണുകളില്‍ തിമിരമാകുന്നു.
കാഴ്ചയ്ക്കൊരു കാക്കചിറകിന്റെ
ഇരുള്‍പോലുംഅവശേഷിക്കുന്നില്ല.

എങ്കിലും
ഇലയനക്കം പോലെ
നിഴല്‍പ്പെരുക്കം പോലെ
ജാലകവാതിലിലാരോ....?

33 comments:

സ്മിത മീനാക്ഷി said...

ഇവിടെയൊ,
പതറിപ്പോയ സൂര്യന്‍
കുടഞ്ഞെറിഞ്ഞ വെളിച്ചം
രാവും പകലും നിറഞ്ഞ്പതഞ്ഞ്
കണ്ണുകളില്‍ തിമിരമാകുന്നു.
കാഴ്ചയ്ക്കൊരു കാക്കചിറകിന്റെ
ഇരുള്‍പോലുംഅവശേഷിക്കുന്നില്ല

Faisal Alimuth said...

പ്രതീക്ഷയോടെ ..!!
നന്നായിരിക്കുന്നു.

Aarsha Abhilash said...

കാഴ്ചയ്ക്കൊരു കാക്കചിറകിന്റെ
ഇരുള്‍പോലുംഅവശേഷിക്കുന്നില്ല....നന്നായി സ്മിത.. ഉള്ളില്‍ ഒരു നൊമ്പരം, പക്ഷെ പ്രതീക്ഷകള്‍ മങ്ങുന്നില്ല

sm sadique said...

നഗര മദ്ധ്യത്തിലെ ഏകാന്തതയിലിരുന്ന് പിന്നിട്ട കാലങ്ങളെ നോക്കി….
മനസ്സ്, ഇടവഴികളിലൂടെയും വയൽ വരമ്പിലൂടെയും സഞ്ചരിക്കുമ്പോൾ….
കവിഹ്രദയമുള്ളവരിൽ നിന്നും ബഹിർഗമിക്കുന്ന വരികൾ.

വിനുവേട്ടന്‍ said...

ജാലക വാതിലില്‍ ആരോ...

പ്രതീക്ഷകളാണല്ലോ നമ്മേ മുന്നോട്ട്‌ നയിക്കുന്നത്‌...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കാട്ടുചെമ്പകം പൂത്തുനിന്നതു
പൂമണം മാത്രമായോര്‍മ്മയില്‍.
..

ഉപാസന || Upasana said...

നന്നായി
:-)

വരയും വരിയും : സിബു നൂറനാട് said...

മല ചുറ്റി, പിടഞ്ഞു പോകും വഴി,
ഓരത്തെവിടെയൊ
കാട്ടുചെമ്പകം പൂത്തുനിന്നതു
പൂമണം മാത്രമായോര്‍മ്മയില്‍.


വരികള്‍ മണക്കുന്നു.

Vayady said...

"ജാലക വാതിലില്‍ ആരോ..."

പ്രതീക്ഷയില്ലെങ്കില്‍ പിന്നെന്തു ജീവിതം..

രാജേഷ്‌ ചിത്തിര said...

എകാന്തതയുടെ കാത്തിരിപ്പ്....

ചില വാക്കുകള്‍ ഒന്നുകൂടി മനസ്സിരുത്തി
നോക്കിയിരുന്നെങ്കില്‍ പുതുമയുടെ
മണം പരത്തിയേനെ.....

നന്നായി

Wash'Allan JK | വഷളന്‍ ജേക്കെ said...

എന്റെ ഓര്‍മ്മകള്‍ക്ക് നാണം
തനിച്ചായാല്‍ മറയത്തു നിന്നും ചിരിക്കും
ജനാലക്കോണില്‍ പ്രതീക്ഷയെ കളിയ്ക്കാന്‍ വിളിക്കും
പക്ഷെ പ്രതീക്ഷ, അവള്‍ സൂത്രക്കാരിയാണ്
ഒരിക്കലും മുഖം തരില്ല.
കാത്തിരിക്കാം അല്ലാതെന്താ?

ഇഷ്ടായി, എന്നാലും കവിത പെട്ടെന്നു തീര്‍ന്നതു പോലെ തോന്നി. കുറച്ചൂടെ എഴുതാമായിരുന്നു എന്ന് തോന്നുന്നു.

ശ്രീനാഥന്‍ said...

ഓർമയിലൊരു ചെമ്പകമുലയുന്നുണ്ടെങ്കിൽ തനിച്ചല്ല,ഇരുളിലല്ല, കാറ്റിന്റെ ചെത്തത്തിൽ സുഖദമായ എന്തോ അലിഞ്ഞു ചേർന്നു വരുന്നുണ്ട്, സ്വപ്നസദൃശം. സ്മിത, ഇളം കാറ്റുപോലെ കവിത.

M.R.Anilan -എം. ആര്‍.അനിലന്‍ said...

തനിച്ചാണ്,
നഗരമദ്ധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തു പോയ
പഴയ തുരുത്തില്‍ തന്നെ....
.....
എങ്കിലും
ഇലയനക്കം പോലെ
നിഴല്‍പ്പെരുക്കം പോലെ
ജാലകവാതിലിലാരോ....?
....സൂക്ഷിക്കണേ;
കവിത പതിവുപോലെ നന്നായി!

ചാറ്റമഴ said...

തനിച്ചാണ്,
നഗരമദ്ധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തു പോയ
പഴയ തുരുത്തില്‍ തന്നെ...

നന്നായിരിക്കുന്നു!!!!!!!!!!!!

ഭാനു കളരിക്കല്‍ said...

സ്മിതയുടെ മറ്റുകവിതകള്‍ പോലെ ഈ കവിതയെന്തോ നെഞ്ചില്‍ തറക്കുന്നില്ല

Vinodkumar Thallasseri said...

വെളിച്ചം തന്നെ തിമിരമാകുന്ന അവസ്ഥ. പ്രവാസിയുടെ കാഴ്ചകള്‍ ഇങ്ങനെ. തണ്റ്റെ ഗ്രാമവും അവിടത്തെ ചമ്പകമണവും വിട്ടു പോകുന്നവന്‍ പ്രവാസി തന്നെ.

എണ്റ്റെ നടത്തം എന്ന കവിത കണ്ടിരുന്നോ?

naakila said...

എങ്കിലും
ഇലയനക്കം പോലെ
നിഴല്‍പ്പെരുക്കം പോലെ
ജാലകവാതിലിലാരോ

skcmalayalam admin said...

എഴുത്ത് തുടരൂ,..ആശംസകൾ

സ്മിത മീനാക്ഷി said...

എല്ലാ അഭിപ്രായങ്ങള്‍ക്കും ഒരുപാടു നന്ദി,
സ്നേഹപൂര്‍വ്വം സ്മിത.

ചിത്ര said...

ഓരത്തെവിടെയൊ
കാട്ടുചെമ്പകം പൂത്തുനിന്നതു
പൂമണം മാത്രമായോര്‍മ്മയില്‍..
nalla varikal..kavithaykk pakshe moththathil oru murukkam kuravulla pole..but a visual do emerge from the lines..:-)

കണ്ണനുണ്ണി said...

ഞാനീ കവിതയ്ക്ക് പ്രതീക്ഷ എന്ന് തലക്കെട്ട്‌ മാറ്റി കൊടുത്താല്‍ അത് തെറ്റാവുമോ ?

Jishad Cronic said...

നന്നായിരിക്കുന്നു...

nirbhagyavathy said...

തനിചാകല്‍ ഒരു തുടര്‍ച്ചയാണ്.
ആ തുടര്‍ച്ചയില്‍ നമ്മള്‍ നമ്മളെ
തിരിച്ചറിയുന്നുണ്ട്,പുരംലോകത്തെയും.
ആരുമറിയാതെ വാക്കുകള്‍ വരവരിയിക്കുന്നു.
കവിത ഇഷ്ടമായി.

മയൂര said...

നല്ല ബിംബങ്ങള്‍ , ഇഷ്ടമായി :)

keraladasanunni said...

ആള്‍ക്കൂട്ടത്തില്‍ തനിയെ.

orikkal nhanum.... said...

suhruthe vyganews onappathippu irakkunnu.rachanakal ayachu sahakarikkumallo...honeypadichal@gmail.com

orikkal nhanum.... said...

suhruthe vyganews onappathippu irakkunnu.rachanakal ayakkumallo
njagnalute oru pathippinte link kodukkunnu...
http://vyganews.com/special/mazha/
email:honeypadichal@gmail.com

orikkal nhanum.... said...

suhruthe vyganews onappathippu irakkunnu.rachanakal ayachu sahakarikkumallo...honeypadichal@gmail.com

ഗീത രാജന്‍ said...

പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി

smitha ..nalla varikal...

എന്‍.ബി.സുരേഷ് said...

കവികൾക്ക് രണ്ടു നാടുണ്ട്. ഒന്നവർ ജീവിക്കുന്ന നാട്.രണ്ട് അവർ ജീവിക്കാനാഗ്രഹിക്കുന്ന നാട്.എന്ന് ഗർട്രൂഡ് സ്റ്റീൽ. ഒന്നു കൂടി ചേർത്ത് പറയണം.മനുഷ്യർ ജീവിച്ചിട്ട് അവർക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടുപോകുന്ന ഇടങ്ങളുമുണ്ട്. ഭൌതിക ദേശങ്ങൾ മാത്രമല്ല, മനസ്സിലെ ഇടങ്ങളും.
അയ്യപ്പൻ പറഞ്ഞപോലെ എല്ലാ മാളങ്ങളും എരിഞ്ഞുതീരുന്ന ഒരു ലോകത്തിലാണല്ലോ നമ്മൾ പാർക്കുന്നത്.

Anees Hassan said...

കുറേ കാലമായി ഇവിടെ വന്നിട്ട് ...മാറാതെ ,മങ്ങാതെ സ്മിതയുടെ കവിതകള്‍

Unknown said...

ഇതുപോലിനിയും മനോഹരമായ വരികള്‍ എഴുതുവാനാ‍വട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു

പ്രവാസം..ഷാജി രഘുവരന്‍ said...

പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി........
നല്ല ചിന്തയില്‍ നിന്നും ....
കൊള്ളാം...ഈ രചനയും