കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, August 11, 2010

വേലി

വേലി,
അതിരിലെ അവകാശ പ്രഖ്യാപനം,
മറവിന്റെ ഹരിതക നിര്‍മ്മിതി
പിന്നെ,
സ്വാതന്ത്ര്യത്തിന്റെ നിലവിളിയും.

അതിരുകള്‍ അളന്നു തിരിച്ച്
വേലി കെട്ടിയപ്പോള്‍ ‍
ഓര്‍മ്മ വന്നത്
ഉപോത്പന്നമാകുന്ന വേലിചാട്ടം.

ഇളകിയ ഒരു വേലിക്കമ്പ്
നുഴഞ്ഞുകയറ്റതിനുള്ള
രഹസ്യവാക്കാണ്,
പാമ്പിനു പടമൂരാനുള്ള കൊളുത്തും.

19 comments:

എന്‍.ബി.സുരേഷ് said...

വേലിയ്ക്കൽ നിന്നാണ് പ്രണയം കടക്കണ്ണെറിയുന്നത്.
വേലിയ്ക്കൽ നിന്നാണ് വിരഹം
നെടുവീർപ്പിടുന്നത്.
വേലിപ്പടർപ്പിനടിയിലൂടെയാണ്
ജീവിതം അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കുന്നത്.
കവിത വായിച്ചപ്പോൾ വേലി എന്ന ആനന്ദിന്റെ കഥ(വീടും തടവും എന്ന സമാഹാ‍രം) ഓർമ്മ വന്നു.

Jishad Cronic said...

വേലിചാട്ടം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അവകാശം ഉറപ്പിക്കല്‍
മറവ്
പിന്നെ നിലവിളിക്ക്..

വേലിയുടെ ഒരു കാര്യം

Faisal Alimuth said...

നല്ല വാക്കുകള്‍ പൂത്തുനില്‍ക്കുന്ന ഈ വേലി എനിക്കിഷ്ടമായി..!!

ഭാനു കളരിക്കല്‍ said...

വേലിയുന്ടെന്കിലല്ലേ വേലി ചാടാനാകൂ...
കവിത ഇഷ്ടപ്പെട്ടു

വരയും വരിയും : സിബു നൂറനാട് said...

വേലി കെട്ടിയപ്പോള്‍ ‍
ഓര്‍മ്മ വന്നത്
ഉപോത്പന്നമാകുന്ന വേലിചാട്ടം.

അത് രസമായി:-)

ശ്രീനാഥന്‍ said...

വേലിയുണ്ടോ, വേലിചാട്ടവുമുണ്ട്! വേലിക്കവിത നന്നായി. പിന്നീ വേലിക്കമ്പിന്റെ പ്രയോജനങ്ങളെക്കുറിച്ച് സ്മിത നന്നെ ആലോചിച്ചിരിക്കുന്നു, ഇളക്കി മാറ്റി പോവുന്നതൊക്കെ ആരും ആലോചിക്കും (ടോടോചാന് വായിച്ചിട്ടുണ്ടോ?) ആ പടമുരിയാനൊരു കൊളുത്താക്കി ആക്കി മാറ്റിയതാൻ യഥാർഥ മിടുക്ക്!

Kalavallabhan said...

ലീലാ എം ചന്ദ്രന്റെ ബ്ളോഗിലും ഈയിടെ ഒരു വേലി കവിത കണ്ടിരുന്നു.

ഉപോല്പന്നത്തിന്റെ ഓർമ്മ പുതുക്കൽ
കൊള്ളാം.

Unknown said...

ഈ വേലിയുടെ ഇപുറത്തില്‍ നിന് ഞാന ഏന്തി നോക്കാം
വല്ലതും കണ്ടാല്‍ ഞാന്‍ പറയാം ട്ടോ
എനിട്ട്‌ തുടങ്ങാം നിലവിളിയും അട്ടഹാസവും തമ്മില്‍ ഉള്ള പാവ കളി

മുകിൽ said...

കൊള്ളാം വേലിക്കവിത. നല്ല നിരീക്ഷണം.

ഒരു നുറുങ്ങ് said...

തിന്നാന്‍ വിളവെവിടെ..
ചാരിനില്‍ക്കാനൊരു വേലിയും..!

രാജേഷ്‌ ചിത്തിര said...

അതിരുകെട്ടി അധീനപ്പെടുത്തിയ
ഇടങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി
പടം പൊഴിക്കുന്ന കാഴ്ചകളില്‍
ഹരിതകം വിട്ടകലുന്നതും കാണാം...

ഇളകിയ വേലിക്കമ്പുകളുടെ ഒരു കാലം...

വല്ലപ്പോഴും ഓര്‍മ്മിപ്പിക്കുന്നതു നല്ലതാണ്.
തങ്ങളില്‍ കാണാനാവത്ത കരിങ്കല്‍ അതിരുകളിലെ
സുരക്ഷയുടെ കാലത്തു പ്രത്യേകിച്ചും.

കവിത സാധാരണ തരുന്ന വായനാനുഭവത്തില്‍
നിന്ന് ഒരുപാട് അകലെയെന്നു പറയട്ടെ...

ചിത്ര said...

ഇളകാനുള്ള സ്വാതന്ത്ര്യം
നൂണ്ടു കയറാനുള്ള പഴുത്
പണ്ടുള്ള വേലികള്‍ക്ക് ഒരു നിഷ്കളങ്കതയുടെ സ്പര്‍ശമുണ്ട്..
ഇളക്കം തട്ടാത്ത വിധം
പഴുതില്ലാത്ത വിധം അടഞ്ഞിരിക്കുന്നു
പുതിയ കാലത്തെ വേലികള്‍.

ഒടുവിലത്തെ വരികളിലുള്ളത് മനുഷ്യന്‍റെ മനസ്സ് തന്നെയാണ്..
കവിത കൊള്ളാം..

Vayady said...

വേലിക്കവിത നന്നായി. ഇഷ്ടമായി.

ഒഴാക്കന്‍. said...

ഇതാണല്ലേ വേലി ചാടരുത് എന്ന് പറയുന്നത്

Abdulkader kodungallur said...

കവിതയില്‍ വേലി മാത്രമല്ല വേവലാതികളും നിറഞ്ഞു നില്‍ക്കുന്നു.
വേലി തന്നെ വിളവുതിന്നുന്ന ഇക്കാലത്ത് മൂടുപടത്തില്‍ പാമ്പുകള്‍
ഉറഞ്ഞു തുള്ളുന്നു. നല്ല ചിന്ത .അഭിനന്ദനങ്ങള്‍ .

M.R.Anilan -എം. ആര്‍.അനിലന്‍ said...

വേലിയും വേലിചാട്ടവും പാമ്പിൻപടവുമെല്ലാം നന്നായി. വേലിയ്ക്കകത്താര്‌ പുറത്താര്‌ എന്നതാണവ്യക്തം

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
നന്നായിരിക്കുന്നു...

നിരഞ്ജന്‍.ടി.ജി said...

അതിർത്തിരേഖകൾ പൊതുവെ ഇരട്ടവരകളാണ്..ആ ഒരു ലോജിക്ക് വെച്ചുനോക്കുമ്പോൾ വേലിക്കിടയിലും ആരുടേതുമല്ലാത്ത ഇത്തിരി മണ്ണുണ്ടാവേണ്ടതാണ്..
അതിരുകൾക്കിടയിലെ സ്വാതന്ത്ര്യം..!
സ്മിത..ഗംഭീരമാവുന്നുണ്ട്..നമസ്കാരം..!