വേലി,
അതിരിലെ അവകാശ പ്രഖ്യാപനം,
മറവിന്റെ ഹരിതക നിര്‍മ്മിതി
പിന്നെ,
സ്വാതന്ത്ര്യത്തിന്റെ നിലവിളിയും.
അതിരുകള്‍ അളന്നു തിരിച്ച്
വേലി കെട്ടിയപ്പോള്‍
ഓര്‍മ്മ വന്നത്
ഉപോത്പന്നമാകുന്ന വേലിചാട്ടം.
ഇളകിയ ഒരു വേലിക്കമ്പ്
നുഴഞ്ഞുകയറ്റതിനുള്ള
രഹസ്യവാക്കാണ്,
പാമ്പിനു പടമൂരാനുള്ള കൊളുത്തും.
Wednesday, August 11, 2010
Subscribe to:
Post Comments (Atom)
19 comments:
വേലിയ്ക്കൽ നിന്നാണ് പ്രണയം കടക്കണ്ണെറിയുന്നത്.
വേലിയ്ക്കൽ നിന്നാണ് വിരഹം
നെടുവീർപ്പിടുന്നത്.
വേലിപ്പടർപ്പിനടിയിലൂടെയാണ്
ജീവിതം അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കുന്നത്.
കവിത വായിച്ചപ്പോൾ വേലി എന്ന ആനന്ദിന്റെ കഥ(വീടും തടവും എന്ന സമാഹാരം) ഓർമ്മ വന്നു.
വേലിചാട്ടം.
അവകാശം ഉറപ്പിക്കല്‍
മറവ്
പിന്നെ നിലവിളിക്ക്..
വേലിയുടെ ഒരു കാര്യം
നല്ല വാക്കുകള്‍ പൂത്തുനില്ക്കുന്ന ഈ വേലി എനിക്കിഷ്ടമായി..!!
വേലിയുന്ടെന്കിലല്ലേ വേലി ചാടാനാകൂ...
കവിത ഇഷ്ടപ്പെട്ടു
വേലി കെട്ടിയപ്പോള്‍
ഓര്‍മ്മ വന്നത്
ഉപോത്പന്നമാകുന്ന വേലിചാട്ടം.
അത് രസമായി:-)
വേലിയുണ്ടോ, വേലിചാട്ടവുമുണ്ട്! വേലിക്കവിത നന്നായി. പിന്നീ വേലിക്കമ്പിന്റെ പ്രയോജനങ്ങളെക്കുറിച്ച് സ്മിത നന്നെ ആലോചിച്ചിരിക്കുന്നു, ഇളക്കി മാറ്റി പോവുന്നതൊക്കെ ആരും ആലോചിക്കും (ടോടോചാന് വായിച്ചിട്ടുണ്ടോ?) ആ പടമുരിയാനൊരു കൊളുത്താക്കി ആക്കി മാറ്റിയതാൻ യഥാർഥ മിടുക്ക്!
ലീലാ എം ചന്ദ്രന്റെ ബ്ളോഗിലും ഈയിടെ ഒരു വേലി കവിത കണ്ടിരുന്നു.
ഉപോല്പന്നത്തിന്റെ ഓർമ്മ പുതുക്കൽ
കൊള്ളാം.
ഈ വേലിയുടെ ഇപുറത്തില് നിന് ഞാന ഏന്തി നോക്കാം
വല്ലതും കണ്ടാല്‍ ഞാന്‍ പറയാം ട്ടോ
എനിട്ട് തുടങ്ങാം നിലവിളിയും അട്ടഹാസവും തമ്മില്‍ ഉള്ള പാവ കളി
കൊള്ളാം വേലിക്കവിത. നല്ല നിരീക്ഷണം.
തിന്നാന്‍ വിളവെവിടെ..
ചാരിനില്ക്കാനൊരു വേലിയും..!
അതിരുകെട്ടി അധീനപ്പെടുത്തിയ
ഇടങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി
പടം പൊഴിക്കുന്ന കാഴ്ചകളില്‍
ഹരിതകം വിട്ടകലുന്നതും കാണാം...
ഇളകിയ വേലിക്കമ്പുകളുടെ ഒരു കാലം...
വല്ലപ്പോഴും ഓര്‍മ്മിപ്പിക്കുന്നതു നല്ലതാണ്.
തങ്ങളില്‍ കാണാനാവത്ത കരിങ്കല്‍ അതിരുകളിലെ
സുരക്ഷയുടെ കാലത്തു പ്രത്യേകിച്ചും.
കവിത സാധാരണ തരുന്ന വായനാനുഭവത്തില്‍
നിന്ന് ഒരുപാട് അകലെയെന്നു പറയട്ടെ...
ഇളകാനുള്ള സ്വാതന്ത്ര്യം
നൂണ്ടു കയറാനുള്ള പഴുത്
പണ്ടുള്ള വേലികള്‍ക്ക് ഒരു നിഷ്കളങ്കതയുടെ സ്പര്‍ശമുണ്ട്..
ഇളക്കം തട്ടാത്ത വിധം
പഴുതില്ലാത്ത വിധം അടഞ്ഞിരിക്കുന്നു
പുതിയ കാലത്തെ വേലികള്‍.
ഒടുവിലത്തെ വരികളിലുള്ളത് മനുഷ്യന്റെ മനസ്സ് തന്നെയാണ്..
കവിത കൊള്ളാം..
വേലിക്കവിത നന്നായി. ഇഷ്ടമായി.
ഇതാണല്ലേ വേലി ചാടരുത് എന്ന് പറയുന്നത്
കവിതയില്‍ വേലി മാത്രമല്ല വേവലാതികളും നിറഞ്ഞു നില്ക്കുന്നു.
വേലി തന്നെ വിളവുതിന്നുന്ന ഇക്കാലത്ത് മൂടുപടത്തില്‍ പാമ്പുകള്‍
ഉറഞ്ഞു തുള്ളുന്നു. നല്ല ചിന്ത .അഭിനന്ദനങ്ങള്‍ .
വേലിയും വേലിചാട്ടവും പാമ്പിൻപടവുമെല്ലാം നന്നായി. വേലിയ്ക്കകത്താര് പുറത്താര് എന്നതാണവ്യക്തം
ജീവിതം പലപ്പോഴും ഇങ്ങനെയാണ്..
നന്നായിരിക്കുന്നു...
അതിർത്തിരേഖകൾ പൊതുവെ ഇരട്ടവരകളാണ്..ആ ഒരു ലോജിക്ക് വെച്ചുനോക്കുമ്പോൾ വേലിക്കിടയിലും ആരുടേതുമല്ലാത്ത ഇത്തിരി മണ്ണുണ്ടാവേണ്ടതാണ്..
അതിരുകൾക്കിടയിലെ സ്വാതന്ത്ര്യം..!
സ്മിത..ഗംഭീരമാവുന്നുണ്ട്..നമസ്കാരം..!
Post a Comment