കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, August 16, 2010

നീയും ഞാനും.

ഞാന്‍ നിന്നെയും
നീ എന്നെയും വായിക്കുമ്പോള്‍
അക്ഷരത്തെറ്റുകള്‍,
പരിഭവിച്ചും പറഞ്ഞും മുന്നേറുമ്പോള്‍
ഇതാ, ചിതലരിച്ചു
ദ്രവിച്ചൊരു വാക്കെന്നു ഞാന്‍,
ഇവിടിതാ,
പരമ്പരാഗത ചിന്താവഴിയില്‍ നിന്നു
കടമെടുത്തയൊരു വരിയെന്നു നീ...
പിണങ്ങി,
വഴിയോരം, പുഴയോരം
അലയാന്‍ പോയ കണ്ണുകള്‍
തിരികെയെത്തുമ്പൊള്‍,
പുതുപുസ്തകത്തിന്റെ സുഗന്ധം
നിന്നിലെന്നു ഞാനും,
എന്നിലെന്നു നീയും.

23 comments:

Unknown said...

ഞാനും നീയും മാത്രമാകുപോള്‍ മാത്രമാണ് നമ്മള്‍ ഉണ്ടാകുന്നത്.
അല്ലെങ്കില്‍ വെറും ഞാന്‍ മാത്രം

jayanEvoor said...

ആഹഹ!

“പുതുപുസ്തകത്തിന്റെ സുഗന്ധം
നിന്നിലെന്നു ഞാനും,
എന്നിലെന്നു നീയും.”

എനിക്കിഷ്ടപ്പെട്ടു!

ഭാനു കളരിക്കല്‍ said...

വരികളിലും കവിതയിലും സുഗന്ധം

മുകിൽ said...

puthu pusthaka gandaththiloode orumayaayallo! nannaayirikkunnu.

Unknown said...

ഞാന്‍ ഞാനാകുന്നു നീ നീയുമാകുന്നു
നമ്മള്‍ തമ്മില്‍ ഒരു നൂല്‍ പാലത്തിന്‍ ദൂരം

Kalavallabhan said...

"ഞാന്‍ നിന്നെയും
നീ എന്നെയും വായിക്കുമ്പോള്‍
അക്ഷരത്തെറ്റുകള്‍"
ഞാനും നീയുമില്ലെങ്കിൽ തെറ്റുമില്ല

അനൂപ്‌ .ടി.എം. said...

mAde foR eAch oTher..!

വരയും വരിയും : സിബു നൂറനാട് said...

ചട്ടിയും കലവുമാകുമ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കണമല്ലോ അല്ലെ..?!! :-)

ശ്രീനാഥന്‍ said...

പരസ്പരം അക്ഷരത്തെറ്റുകള്‍ കണ്ടുപിടിച്ച് കലമ്പി, നിൻ മനം ചിതലരിച്ചെന്നാക്ഷേപിച്ച്, നീ മൌലികതയില്ലാത്തവൾ/വൻ എന്ന് പിണങ്ങി-അങ്ങനെയൊക്കെയാണു പൊതുവെ-ഇതൊരു ഭാഗ്യമാണല്ലോ, പുതുപുസ്തകത്തിന്റെ സുഗന്ധം ഒടുവിൽ കണ്ടെത്തുന്നത്, ഭാഗ്യവതി!. ഈ കവിത എങ്ങനെയൊക്കെ എന്നെ ചിന്തിപ്പിക്കുന്നു എന്ന് പറയാനാകില്ല-അതല്ലേ കവിതയുടെ നാനാർഥങ്ങൾ, ധ്വനികൾ! സന്തോഷം സ്മിത!

M.R.Anilan -എം. ആര്‍.അനിലന്‍ said...

വഴിയോരം, പുഴയോരം
അലയാന്‍ പോയ കണ്ണുകള്‍
തിരികെയെത്തുമ്പൊള്‍,
പുതുപുസ്തകത്തിന്റെ സുഗന്ധം
നിന്നിലെന്നു ഞാനും,
എന്നിലെന്നു നീയും.
- :-)

Vayady said...

“പുതുപുസ്തകത്തിന്റെ സുഗന്ധം"
സ്മിതയുടെ കവിത്യ്ക്കും ആ പുതുഗന്ധം!

Manoraj said...

സ്മിതയുടെ കവിതകളില്‍ എന്നും സുഗന്ധമുണ്ട്. പക്ഷെ ഇവിടെ എന്തോ കുറവ് തോന്നി സ്മിത.. സത്യമായിട്ടും

Jishad Cronic said...

നിന്നിലെന്നു ഞാനും,
എന്നിലെന്നു നീയും.
:)

Anonymous said...

loved it smitha...cudnt follow full...but still it spreads a feeling of warmth, and a positive energy!

രാജേഷ്‌ ചിത്തിര said...

ആദ്യ മൂന്നു വരിക്കും അവസാനആറുവരിക്കുമിടയില്‍
ഇത്തിരി ചക്രശ്വാസം വലിച്ചുവെന്നു തോന്നിപ്പിച്ചു കവിത.
ഓരൊ കണ്ടുമുട്ടലിലും പരക്കുന്ന കൈതപ്പൂമണം പോലെ ഒന്‍പതു വരികള്‍ ഞാന്‍ മണക്കുന്നു.

ചിത്ര said...

good!

Anees Hassan said...

പുതുപുസ്തകത്തിന്റെ സുഗന്ധം

ചിതലരിച്ചു
ദ്രവിച്ചൊരു വാക്കെന്നു ഞാന്‍



ഏതാണ് സത്യം

ഗീത രാജന്‍ said...

ഞാന്‍ നിന്നെയും
നീ എന്നെയും വായിക്കുമ്പോള്‍
അക്ഷരത്തെറ്റുകള്‍,

വളരെ ശരിയാണ്

Vinodkumar Thallasseri said...

അക്ഷരത്തെറ്റില്ലാതെ എനിക്ക്‌ നിന്നേയും നിനക്ക്‌ എന്നേയും വായിക്കാനായെങ്കില്‍.... നല്ല കവിത. ഞാനും എഴുതിയിട്ടുണ്ട്‌, 'ഞാനും നീയും പിന്നെ....'.

Deepa Bijo Alexander said...

"പുതുപുസ്തകത്തിന്റെ സുഗന്ധം
നിന്നിലെന്നു ഞാനും,
എന്നിലെന്നു നീയും."

സുഗന്ധമുള്ള വരികൾ...!

മുകിൽ said...

ഓണാശംസകള്‍, സ്മിത.

സുജനിക said...

‘പുതുപുസ്തകത്തിന്റെ മണം’ കാവ്യഭാവന! അസ്സലായി.

Azeez Manjiyil said...

പരസ്‌പരം വായിക്കുകയും ഒന്നിച്ച്‌ തിരുത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ മാനം ഉണ്ടാകും .ഈ മാനത്തിന്റെ ചോട്ടില്‍ സ്വര്‍ഗം ഉണ്ടാകും