“കാറ്റുണ്ട്....“
ഒച്ചയില്ലാതെ ഇലയനങ്ങി,
“കരുതലുണ്ട്...“
ഒന്നുചിമ്മി തണ്ടുണര്‍ന്നു.
അറിയുന്നുവെന്ന്
മണ്ണുറപ്പില്‍ പിടിച്ചമര്‍ന്നൂ വേര്..
വേരിറുക്കത്തില്‍ മനമര്‍പ്പിച്ച്
തണ്ടു നിവര്‍ന്നു.
ഇലമടക്കില്‍ ധ്യാനത്തിന്റെ
അതിദീര്‍ഘ ശ്വാസം..
ഒന്നു തുടിച്ച്,
വിരല്‍ പച്ചകളില്‍
ഇളം മേനി താങ്ങി
മിഴി തുറന്നു പൂ മൊട്ട്..
ഇറ്റു സുഗന്ധം ചാലിച്ച്
പിറവിയുടെ വര്‍ത്തമാനം പേറി
കാറ്റ് ഉള്‍ക്കുളിരോടെ ....
(ആഗസ്ത് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/82126)
Wednesday, August 25, 2010
Subscribe to:
Post Comments (Atom)
23 comments:
പിറവിയുടെ വര്‍ത്തമാനം പേറി
കാറ്റ് ഉള്‍ക്കുളിരോടെ ....
കൊള്ളാം
ആറ്റി കുറുക്കിയ വരികള്‍
പിറവിയുടെ വര്‍ത്തമാനം..!
സ്ത്രീകള്‍ക്ക് മാത്രം എഴുതാന്‍ പറ്റുന്ന കവിത..!!
വിരല്‍ പച്ചകളില്‍
ഇളം മേനി താങ്ങി
മിഴി തുറന്നു പൂ മൊട്ട്...
പിറവി ഒരു പുണ്യം തന്നെ..
പിറവിയുടെ വര്‍ത്തമാനം പേറി
ഒരു പൂ വിരിയുന്നത് കാണുന്ന അത്രയും ഇഷ്ടത്തോടെ കവിത നോക്കിയിരുന്നു.സുന്ദരം..
മനോഹരമായിരിക്കുന്നു.. ഒരു മയിൽപ്പീലി തഴുകിപ്പോയ പോലെ.
ഒരു പൂവു വിരിയുന്നത്ര
നൈസര്‍ഗികതയോടെ
നല്ലൊരു കവിത.
ഇലമടക്കില്‍ ധ്യാനത്തിന്റെ
അതിദീര്‍ഘ ശ്വാസം..
Best Wishes
ഒത്തിരി നല്ല കവിത...
മിഴി തുറന്നു പൂമൊട്ട്.
ഒരു പൂവിന്റെ ജനനം എത്ര ഭംഗിയായിട്ടാണ് സ്മിത വര്‍ണ്ണിച്ചിരിക്കുന്നത്!
ആശംസകള്‍.
മനോഹരമായിരിക്കുന്നു...
good...
പിറവിയെടുക്കുന്ന കുഞ്ഞിനെ, പൂമൊട്ടിനെ ഉൾക്കുളിരോടെ, നോവു മറന്ന് സ്വാഗതം ചെയ്യുന്ന ഈ വരികൾക്ക് മൌലികതയുണ്ട്! നന്ദി. പിറവിയുടെ ശരീരപരിസരസൃഷ്ടി ചെടിയിൽ പകർന്നത് അതിമനോഹരമായി.
ഒരു പിറവിയുടെ ധന്യത...
നല്ല വരികളിലൂടെ വ്യക്തമായ ഒരു വിഷ്വല്‍..
ഇതിലുമേറെ ലളിതമായെങ്ങനെ ചെടികളാവിഷ്കരിക്കുന്നു ജീവിതം...അസ്സലായിരിക്കുന്നു കാഴ്ചയും ആവിഷ്കാരവും
ഈ പിറവിയെ നല്ല വാക്കോതി സ്വീകരിച്ച എല്ലാവര്ക്കും ഒരുപാടു നന്ദിയും സ്നേഹവും...
കൊള്ളാം....നന്നായിട്ടുണ്ട്
ആശംസകൾ
നല്ല പോലെ ഫീല്‍ ചെയ്യിക്കുന്നുണ്ട്..
പിറവി.
നന്നായിട്ടുണ്ട്.
ഉൾക്കുളിരോടെ......
ശോ! സയന്‍സില്‍ ഇത് എത്ര ബുദ്ധിമുട്ടി പഠിച്ച സംഭവമാ ഇത് ല്ലേ?
നല്ല വരികള്‍..
വീണപൂവിന്റെ അനിയത്തി പിറക്കാന്‍
കുറെ കാത്തിരിക്കേണ്ടി വന്നു.
ഈ മൊട്ടിന്റെ ജനനം സന്തോഷകരമാണ്.
Post a Comment