കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, June 27, 2010

മഴ അറിയുമ്പോള്‍

എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്,
പാടവരമ്പിനും പടിഞ്ഞാറ്റുവഴിക്കും
അപ്പുറത്ത്, എവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

തുള്ളികുതിച്ചു വന്ന നനഞ്ഞ കാറ്റ്
മയങ്ങി നില്‍ക്കുന്ന
വെയിലിന്റെ പുടവത്തുമ്പില്‍
ഈറന്‍ തുടക്കുന്നു.
എന്നിട്ടും തണുപ്പു മാറാതെ
വിരല്‍ക്കൂടു തീര്‍ത്ത്
തഴുകിയും പതുങ്ങിയും അരികില്‍.
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്.

കൈത്തോടിലെ വെള്ളം
ചെമ്മണ്ണു കലര്‍ന്നു കലങ്ങിയിരിക്കുന്നു
ഒഴുക്കുവക്കിലെ ആറ്റുവഞ്ചി
ഉലഞ്ഞിട്ടുണ്ട്,
യാത്ര പറയാതെ പുറപ്പെട്ട
നീല പൂവിതളുകള്‍
ഓളങ്ങളില്‍ വിഷാദം പടര്‍ത്തുന്നു.
കൂടെ പച്ചയും മഞ്ഞയും
ഇലകളായും പൂക്കളായും...
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്

സരോദിന്റെ തന്ത്രികളില്‍
ഒരു മഴനൂല്‍ ഈണമാകുന്നുണ്ട്.
ഉറങ്ങിപ്പോയ ഒരു സ്വപ്നം
തുള്ളികള്‍ വീണുണര്‍ന്നിട്ടുണ്ട്,
തണുത്ത കവിളില്‍
ഒരു ചുംബനം ചൂടറിയിക്കുന്നുണ്ട്.
ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

30 comments:

സ്മിത മീനാക്ഷി said...

ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

ശ്രീ said...

ശരിയാണ്, ഉള്ളിലെവിടെയോ ഒരു മഴ പെയ്യുന്നുണ്ട്... :)

രാജേഷ്‌ ചിത്തിര said...

തുള്ളികുതിച്ചു വന്ന നനഞ്ഞ കാറ്റ്
മയങ്ങി നില്‍ക്കുന്ന
വെയിലിന്റെ പുടവത്തുമ്പില്‍
ഈറന്‍ തുടക്കുന്നു.
എന്നിട്ടും തണുപ്പു മാറാതെ
വിരല്‍ക്കൂടു തീര്‍ത്ത്
തഴുകിയും പതുങ്ങിയും അരികില്‍..

നല്ല വരികള്‍..


സ്മിതയുടെ പതിവു ശൈലിയില്‍ നിന്നു വ്യത്യസ്തമായൊരു ശ്രമം..

പറഞ്ഞു , കേട്ടു പഴകിയ ചില ബിംബങ്ങളുടെ
സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ മഴയോടുള്ള് ഈ പ്രണയം,
പാതിയില്‍ ഉണര്‍ന്നു പോയോരു സുന്ദര സ്വപ്നം,
പ്രകൃതി,സംഗീതം,നിറഭംഗിയുടെ പ്രവാഹം...
(വല്ലാത്തോരു പ്രണയാതുരതയുണ്ട്..)
കൂടുതല്‍ മിഴിവുള്ളതാകുമായിരുന്നു,എന്നാശിച്ചു പോകുന്നു.

ഏറെ ഹൃദ്യമായേനേ ഈ മഴയറിവ്..

എന്‍.ബി.സുരേഷ് said...

മഴയുടെ സംഗീതം കേട്ടു.
അകലെ അങ്ങകലെ
മഴയുടെ നല്ല കാഴ്ചകൾ ,
മണങ്ങൾ,
ഉള്ളിലേക്ക് ഒഴുകിയിറങ്ങുന്ന
മഴയുടെ നൂൽ‌പ്പുഴകൾ
ചുറ്റിലും മഴ
ഉള്ളിലും മഴ
ഈറൻ കാറ്റിന്റെ കുസൃതികൾ

മനസ്സ് എവിടേയ്ക്കോ കുതറിയോടുന്നു.
ഒരു മഴനനയാൻ
കാറ്റിനെ ഓടിപ്പിടിക്കാൻ
കലങ്ങിമറിയുന്ന പുഴയിൽ തലകുത്തിച്ചാടാൻ
എന്റെ ബാല്യം ഒരു കടലാസ്സുവഞ്ചിയുമായി
ചേമ്പിലയും ചൂടി മഴകൊള്ളുന്നു.
പക്ഷേ, മഴ ഇവിടെയല്ലല്ലോ എവിടെയോ അല്ലേ

കവിത ഇഷ്ടമായി. വീണ്ടും യാദൃച്ഛികത കേളി നടത്തി. ഏതാണ്ട് ഇതേ നിറമുള്ള ഒരു കവിത ഞാൻ റീപോസ്റ്റിയപ്പൊൾ....

പറയാതെ വയ്യ. said...

മഴയുടെ 'ചൂടില്‍' അകവും പുറവും പോള്ളിയടരുന്നു. അകത്തെവിടെയോ എന്നുമൊരു മഴ പെയ്യാറുണ്ട്. നഷ്ടങളുടെ കരച്ചില്‍ മഴ. പുറത്തെവിടെയോ ഒരു മഴയുടെ മേളപ്പെരുക്കം എന്നെത്തേടി അടി വച്ചു വരുന്നുണ്ട്. പ്രതീക്ഷകളുടെ പ്രണയ മഴ.

ഭാവുകങള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മഴക്കാലം ഗൃഹാതുരതയെ വിളിച്ചു വരുന്നു..കുട്ടിക്കാലത്ത് ഇറയത്തിരുന്ന് മഴ കണ്ടകാലം..തൊടിയിലെ മരങ്ങളിലെ ഇലച്ചാര്‍ത്തുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍...പുതുമഴ പെയ്യുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന പുതുമണ്ണിന്റെ മണം.....”ഒരു പുതു മഴ പെയ്യുമ്പോള്‍ വരള്‍ച്ച മറക്കും പാവം മാനവഹൃദയം”...

മനസ്സിന്റെ കോണില്‍ മഴപെയ്യുമ്പോള്‍ എവിടെയോ വിരഹത്തിന്റേയും പ്രണയത്തിന്റേയും നഷ്ടസ്വപ്നങ്ങളുടേയും വീണ മീട്ടപ്പെടുന്നുവോ?

നന്ദി ആശംസകള്‍ !

AnaamikA said...

നല്ല വരികള്‍ !

Kalavallabhan said...

"ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്. "
ഉള്ളിൽ മാത്രം,
ഈ വർഷം ഇതുവരെയും
ഒരു മഴ പെയ്യാത്ത നാട്ടിലിരുന്ന് ഈ കവിത വായിക്കുമ്പോൾ ഇങ്ങനെയാണു എഴുതാൻ തോന്നുന്നത്.

ഒരു യാത്രികന്‍ said...

ഈ മഴക്കാലം തീരും മുന്പ് ഞാന്‍ നാട്ടില്‍ എത്തും...ആ സംഗീതം കേള്‍കാന്‍..ആ തണുത്ത തലോടല്‍ എല്‍കാന്‍......സസ്നേഹം

Unknown said...

Aksharangale snehikkunna smithayude blog, Aksharangalude, vakkukalude manoharamaya nrithashala aanu. Oro kavithayum sukhamulla mazha aayi manassine thottittum, ee vakkukal enikuu parichitham , ithu thanne aayirunnu enikkum parayendathu ennu thonnichittum, onnum ezuthan ariyathathukondum ethra abhinandichalum mathi aavathathukondum comment ezuthiyilla.
Ella kavithakalkkum manassu niranju sneham , ashamsakal.

(kavitha pole thanne manoharamayi comments ezuthunnavarkkum ashamsakal)
( entha smitha, inganonnum alla ezuthandathenno, oh saramilla, kannu kittathirikkan ithu kidakkatte)

Sukanya said...

ഒരു തണുത്ത കാറ്റ് വീശിയാല്‍ നമ്മള്‍ പറയും എവിടെയോ മഴ പെയ്യുന്നുണ്ട്.
ഉള്ളിലെവിടെയോ മഴ പെയ്യുന്നുണ്ടെന്നു അറിഞ്ഞുവല്ലോ. നല്ല കവിത

നന്ദന said...

അതെ ഉള്ളിലെവിടെയോ ഒരു മഴപെയ്യുന്നുണ്ട്!!!
പക്ഷെ ഉള്ളീന്റെ ഉള്ളിൽ പേമാരിപെയ്തിറങ്ങിയാലും തണുക്കാത്ത ചിലരുണ്ട് നമ്മുടെ ഇടയിൽ അവർക്കൊരു തണുപ്പാകട്ടെ ഈ കവിത

Unknown said...

എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്,
വരുത്തി വറ്റിയ മനസിലാണോ ?
മിഴിനീര്‍ വറ്റിയ കന്നുകളിലാണോ ?
പുലാന്വു കരിഞ്ഞ പാടത്ത്ത് ആണോ ?
ഒഴിജ്ഞ പിച്ച പത്രത്തില്‍ ആണോ ?
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്,
മഴ പെയ്യട്ടെ ...!!!
എല്ലാം നശിപിച്ചു കുത്തി ഒഴുകട്ടെ

വരയും വരിയും : സിബു നൂറനാട് said...

മഴയുടെ സുഖമുള്ള തണുപ്പ് തരുന്ന വരികള്‍ ...നല്ല കവിത.

മഴത്തുള്ളികള്‍ said...

ഇതു വായിക്കുന്നവരുടെ മനസ്സിലും പെയ്യുന്നുണ്ട് ഒരു മഴ. അങ്ങനെ മയങ്ങിപ്പോയ സ്വപ്നങ്ങള്‍ ഉണരട്ടെ. മറന്നു പോയ വരികള്‍ പിന്നെയും മൂളട്ടെ. “എന്നിട്ടും തണുപ്പു മാറാതെ
വിരല്‍ക്കൂടു തീര്‍ത്ത്
തഴുകിയും പതുങ്ങിയും അരികില്‍....“ -ആ കാറ്റിനെപ്പോലെ മഴയോട് പറ്റിച്ചേര്‍ന്ന് നില്‍ക്കാന്‍ ഒത്തിരി കൊതിപ്പിക്കുന്നുണ്ട് ഈ കവിത. ആശംസകള്‍..........

sm sadique said...

ഉള്ളിലെവിടയോ ഒരു മഴയല്ല, മഴകൾ നിറുത്താതെ പെയ്യുന്നു…. നനുത്ത സ്പർശത്തോടെ….
മനോഹരമീ മഴക്കവിത.

Vayady said...

മഴയോടെനിക്ക് പ്രണയമാണ്‌. ഇതു വായിച്ചപ്പോള്‍ മഴയിത്തിങ്ങിനെ വെറുതെ ഇറങ്ങി നടക്കാന്‍ കൊതിതോന്നുന്നു.

മുകിൽ said...

നല്ല മഴ!

Faisal Alimuth said...

എവിടെയോ ഒരു മഴ പെയ്യുന്നു..!
മഴ ഉണര്‍ത്തുന്ന പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍..! മനോഹരം.

Jishad Cronic said...

ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മഴ കൊള്ളാന്‍ പോവ്വാ.....

സ്മിത മീനാക്ഷി said...

മഴയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി, സ്നേഹം..., പിന്നെ മഴ കാണാന്‍ നാട്ടില്‍ പോകുന്നവരൊക്കെ വേഗം പൊയ്ക്ക്ക്കോളു, മഴ തീരും മുന്‍പ്.
ഞാന്‍ മഴ കണ്ടും മഴ കൊണ്ടും തിരിച്ചെത്തിയതേയുള്ളു.

Abdulkader kodungallur said...

രസമുള്ള സുഖമുള്ള നല്ല കവിത
congrats.....

മഴ പെയ്യുന്നുണ്ടെവിടെയോ...
സുസ്മിതമീനാക്ഷീ സ്മിതം പോലെ....
മഴക്കുളിര്‍വീശുന്നുണ്ടെവിടെയോ....
സുസ്മിത മീനാക്ഷിച്ചിന്തകള്‍ പോല്‍ ...
മഴപെയ്യുന്നതിന്നെന്‍ മനസ്സിലല്ലോ..
സുസ്മിതമീനാക്ഷിക്കവിതപോലെ.......!

M.R.Anilan -എം. ആര്‍.അനിലന്‍ said...

പച്ചയും മഞ്ഞയും
ഇലകളായും പൂക്കളായും
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്...

ഉറങ്ങിപ്പോയ ഒരു സ്വപ്നം
തുള്ളികള്‍ വീണുണര്‍ന്നിട്ടുണ്ട്

-വളരെ നന്നായിട്ടുണ്ട് കവിത.

(ദില്ലി കവിതയ്ക്കുപറ്റിയ നല്ല സ്ഥലമാണെന്നു തോന്നുന്നു :-)

ശ്രീനാഥന്‍ said...

മഴ വീണു കൊണ്ടിരിക്കുന്ന ഈ പുലരിയിൽ മഴക്കുളിരുപോലൊരു കവിത, പെയ്തു പെയ്തു മനസ്സു കുളിരട്ടെ!

സ്മിത മീനാക്ഷി said...

നന്ദി, അബ്ദുല്‍ഖാദര്‍ കൊടുങ്ങല്ലൂര്‍, അനിലന്‍ മാഷ്, ശ്രീനാഥന്‍..

ഭാനു കളരിക്കല്‍ said...

mazha malayaliyute sothwam aanu. mazha oru mathamaanu. oru samskaravum. smithayute vaakkukalil aa mazha kontu.

കുസുമം ആര്‍ പുന്നപ്ര said...

ഈ കവിതയാണ്
കൂടുതല്‍ ഇഷ്ട്ട പ്പെട്ടത് .

skcmalayalam admin said...

വരികള്‍ കൊള്ളാം,...

skcmalayalam admin said...
This comment has been removed by the author.