കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, February 13, 2011

പ്രിയനേ...

ക്ഷണിക്കപ്പെട്ട അതിഥിയാണു നീ.
നിനക്കായി,
കവാടങ്ങള്‍ തുറന്നിരിക്കുന്നു,
നഗരം ഒരുങ്ങിയിരിക്കുന്നു.

നിന്റെ സ്വപ്നങ്ങള്‍ക്കൊളിച്ചിരിക്കാന്‍
പിന്‍ കഴുത്തിലൊരു പൂമരക്കാട്.
തോളെല്ലില്‍ അസ്ഥിവാരമിട്ട്
നിനക്കൊരു കളിവീട്.

ഒറ്റകുതിപ്പിലുയരങ്ങളിലേയ്ക്കു പറക്കാ‍ന്‍
ഇടനെഞ്ചിലൊരു മേഘത്തേര്
താഴ്വരയിലേയ്ക്കൊഴുകിയിറങ്ങാന്‍
മലയിടുക്കിലൂടൊരാകാശത്തോണി.

നഗരമധ്യത്തില്‍ ചുറ്റുവിളക്കോടെ
നടപ്പാതയുടെ ദീര്‍ഘവൃത്തം.
നിന്റെ ദിശമാറ്റങ്ങളില്‍
അഷ്ടദിക്കുകളിലേയ്ക്കും
ആയത്തിലാടാനൊരൂഞ്ഞാല്‍ ‍.
തിരയിളക്കങ്ങളിലുലയാതെ,
ജലതരംഗങ്ങളുടെ ചുഴിയില്‍
നങ്കൂരമിട്ടൊരു പടക്കപ്പല്‍ ‍.

പ്രിയനേ,
അകത്തളങ്ങളില്‍
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.
അന്തപ്പുരം നിലാവില്‍ നനയുന്നു.
വരിക,
ക്ഷണിക്കപ്പെട്ട അതിഥിയാണു നീ.

35 comments:

സ്മിത മീനാക്ഷി said...

പ്രിയനേ,
അകത്തളങ്ങളില്‍
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.
അന്തപ്പുരം നിലാവില്‍ നനയുന്നു.
വരിക,
ക്ഷണിക്കപ്പെട്ട അതിഥിയാണു നീ.

binu said...

smitha,

kavitha ishtapettu. aashamsakal !!!

ipravashyam aadyathe comment entethanallo.

nalla aishwaryama..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഒറ്റകുതിപ്പിലുയരങ്ങളിലേയ്ക്കു പറക്കാ‍ന്‍
ഇടനെഞ്ചിലൊരു മേഘത്തേര്
താഴ്വരയിലേയ്ക്കൊഴുകിയിറങ്ങാന്‍
മലയിടുക്കിലൂടൊരാകാശത്തോണി


നഗരമധ്യത്തില്‍ ചുറ്റുവിളക്കോടെ
നടപ്പാതയുടെ ദീര്‍ഘവൃത്തം.
നിന്റെ ദിശമാറ്റങ്ങളില്‍
അഷ്ടദിക്കുകളിലേയ്ക്കും
ആയത്തിലാടാനൊരൂഞ്ഞാല്‍ ‍.
തിരയിളക്കങ്ങളിലുലയാതെ,
ജലതരംഗങ്ങളുടെ ചുഴിയില്‍
നംകൂരമിട്ടൊരു പടക്കപ്പല്‍



മനോഹരമായ വരികള്‍...സ്മിതയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു...യാഥാസ്ഥിതകത്തിന്റെ കോട്ട കൊത്തളങ്ങള്‍ ഈ പടയോട്ടത്തില്‍ തകര്‍ന്ന് ഇല്ലാതാവട്ടെ..സ്നേഹത്തിന്റെയും പ്രണയത്തിന്റെയും രതിയുടേയും സൌരഭ്യം എങ്ങും നിറയട്ടെ

ആശംസകള്‍

നിരഞ്ജന്‍.ടി.ജി said...

tholellulla kavitha..

sreee said...

നല്ല കവിത

ഒരില വെറുതെ said...

അടിമുടി കവിത നിറഞ്ഞൊരു വഴി. ഉടല്‍ ഇവിടെ മിന്നാമിനുങ്ങുകളുടെ വന്‍മരം. ഹൃദ്യം, ഈ വായനാനുഭവം.

bobycochin said...
This comment has been removed by the author.
Unknown said...

പ്രിയനേ,
അകത്തളങ്ങളില്‍
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.
അന്തപ്പുരം നിലാവില്‍ നനയുന്നു.
വരിക,
ക്ഷണിക്കപ്പെട്ട അതിഥിയാണു നീ

M.R.Anilan -എം. ആര്‍.അനിലന്‍ said...

പ്രിയനേ,
അകത്തളങ്ങളില്‍
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.
അന്തപ്പുരം നിലാവില്‍ നനയുന്നു.
വരിക,
'ക്ഷണിക്കപ്പെട്ട അതിഥി'യാണു നീ.
- നമിയ്ക്കുന്നു സ്മിതാ...!

ഉമാ രാജീവ് said...

കൊതിപ്പിക്കുന്ന ശൈലി
കവിതയില്‍ വൃത്തമോ താളമോ അല്ല വേണ്ടത്
കവിതയാണ് കവിത മാത്രം എന്നുള്ളതിന് ഉത്തമ ഉദാഹരണം

ശ്രീജ എന്‍ എസ് said...

ആദ്യ വായന തന്നത് ഞെട്ടല്‍ ആണ് :) ..കവിതയുടെ ഭംഗി തിരികെ കൊണ്ട് വന്നു ഇവിടെയ്ക്ക്...

പറയാതെ വയ്യ. said...

വാക്കുകളും ബിംബങ്ങളും ഒഴുക്കോടെ അടുക്കി വയ്ക്കുമ്പോള്‍ ഉയരുന്ന താളം, പൊഴിയുന്ന സംഗീതം, ധ്വനിയ്ക്കുന്ന അര്‍ത്ഥം ........കാളിന്ദീ തീരത്ത് നിറനിലാവില്‍ കുളിച്ചു സര്‍വം മറന്നിരിക്കാന്‍ കൊതിയാവുന്നു.

സ്നേഹത്തോടെ,

നികു കേച്ചേരി said...

ലിംഗഭേദം കവിതയുടെ വായനയെ സ്വാധീനിക്കുന്നുവോ?

ശ്രീനാഥന്‍ said...

പ്രണയത്തിന്റെ ശ്രീകോവിലിലേക്ക് ഈശ്വരനെ ക്ഷണിക്കും പോലെ!

സുഗന്ധി said...

കാളിന്ദി...
നല്ല ബിംബങ്ങൾ സ്മിതാ... ആശംസകൾ!

yousufpa said...

ക്ഷണിക്കപ്പെട്ട അഥിതിയാണെന്ന് ഉറപ്പ് വരുഠിയ കവിത.

വളരെ നന്നായിരിക്കുന്നു.

Manickethaar said...

നന്നായിട്ടുണ്ട്‌... ആശംസകള്

Kalavallabhan said...

വാക്കുകളുടെ ചുഴിയിലൂടെ ആഴങ്ങളിലേക്കൊരെത്തിനോട്ടം.
തന്റേടമുള്ള എഴുത്തുകാരി.

ഭാനു കളരിക്കല്‍ said...

അമൃത് പോലെ കവിത

മുകിൽ said...

nannayirikkunnu. valare nannayirikkunnu..

രാജേഷ്‌ ചിത്തിര said...

ക്ഷണിക്കപ്പെട്ട പ്രീയനുവേണ്ടിയുള്ള ഒരുക്കങ്ങള്‍
പ്രിയ(തമ)മാരെഴുതുന്നത് മലയാളത്തില്‍ കുറവാണെന്നു തോന്നുന്നു.
ഉപേക്ഷിച്ചുപോയ പ്രീയനോടുള്ള പരിദേവനങ്ങളും
പ്രണയനിരാസത്തില്‍ പ്രീയന്‍ കവര്‍ന്നെടുത്തു പോയ
മനസ്സിനെക്കുറിച്ചുള്ള എണ്ണിയാലൊടുങ്ങാത്ത വരികള്‍ക്കിടയില്‍
ഈ ശ്രമം വേറിട്ടു നില്‍ക്കുന്നു.

തിരയിളക്കങ്ങളിലുലയാതെ,
ജലതരംഗങ്ങളുടെ ചുഴിയില്‍
നംകൂരമിട്ടൊരു പടക്കപ്പല്‍ - ഈ വരികളേന്തൊ....

ചിത്ര said...

beautiful..!

lekshmi. lachu said...

വളരെ നന്നായിരിക്കുന്നു...

Anees Hassan said...

കാല്പനികമായ ഒരു ഊടുവഴി

സന്തോഷ്‌ പല്ലശ്ശന said...

നല്ല എഴുത്ത്.
ഒരു സത്യസന്ധമായ
ഒരു തുറന്നെഴുത്ത്.

പ്രണയത്തിന്റെ നേര്‍വാക്ക്.

സുസ്മേഷ് ചന്ത്രോത്ത് said...

ithoru short film akkiyal nannavum.
santhoshathode..

ഉദാസീന said...

കൈ കൂപ്പി

സ്മിത മീനാക്ഷി said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവരോടും നന്ദി പറയുന്നു. ഒരുപാടു സ്നേഹത്തോടെ
സ്മിത.

Anonymous said...

vilakkukal keduthenda ,orunaal varumaayirikkum

Anurag said...

ഒറ്റകുതിപ്പിലുയരങ്ങളിലേയ്ക്കു പറക്കാ‍ന്‍
ഇടനെഞ്ചിലൊരു മേഘത്തേര്
താഴ്വരയിലേയ്ക്കൊഴുകിയിറങ്ങാന്‍
മലയിടുക്കിലൂടൊരാകാശത്തോണി.

ഇട്ടിമാളു അഗ്നിമിത്ര said...

പാത്രമറിഞ്ഞുള്ള ദാനമാവട്ടെ..

തുമ്പോട് തുമ്പ് ഞാനൊരു യാത്രപോയി .. :)

gopan nemom said...

വന്‍ തിരമാലകള്‍ തകരട്ടെ ...
നിന്‍ പ്രണയ ശിലകളില്‍ ...
പാലായി പരിണമിക്കട്ടെ...
കാലാന്തരങ്ങളില്‍ ..തീര്‍കട്ടെ
അഗ്നിയാല്‍ തീര്‍ത്തൊരു ,പച്ച
പുതച്ച ...!പ്രണയ ശില്‍പ്പം


ബഹുമാനം , നന്മകള്‍
..

LiDi said...

നിനക്കായി,
കവാടങ്ങള്‍ തുറന്നിരിക്കുന്നു,

Pranavam Ravikumar said...

നന്നായിട്ടുണ്ട് ആശംസകള്‍!

Reema Ajoy said...

പ്രിയനേ,
അകത്തളങ്ങളില്‍
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.
അന്തപ്പുരം നിലാവില്‍ നനയുന്നു.
വരിക,
ക്ഷണിക്കപ്പെട്ട അതിഥിയാണു നീ..


മനോഹരം..........