കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, June 20, 2011

മടക്കം

ഓരോ തവണയും
ഞാന്‍ നിന്നിലേയ്ക്കു
തിരിച്ചെത്തുന്നു.

ഉപേക്ഷിക്കപ്പെട്ട
പൂച്ചക്കുട്ടിയുടെ
വീട്ടിലേയ്ക്കുള്ള മടക്കം
പോലെയാണത്.

അറിയാതെ വാല്‍ തട്ടി
അടുപ്പിലേയ്ക്കു മറിഞ്ഞ
ചായ വെന്ത മണമോ,
കുടിച്ചുവറ്റിച്ച അന്തിവിളക്കിലെ
എള്ളെണ്ണ രുചിയോ,
വരച്ചു തരുന്ന വഴിയോരം പറ്റി
എലിമാളങ്ങളില്ലാത്ത കല്‍മതില്‍ വരെ,
നഖമിറക്കാത്ത പൂച്ചക്കാല്‍ ചവിട്ടി
അടുക്കള വാതിലൂടെ
അകത്തേയ്ക്ക് കടക്കുമ്പോള്‍ ,
വരും വരായ്മകളുടെ വലച്ചാര്‍ത്തുകളില്‍
വീണുടയാനൊരു മണ്‍കലമോ,
പാല്‍ നിറമുള്ളൊരു ചില്ലു പാത്രമോ
വെള്ളാരം കണ്ണുകളില്‍ ഭീതി പരത്തുന്നുണ്ട്.

വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.

35 comments:

സ്മിത മീനാക്ഷി said...

വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.

t.a.sasi said...

ഒതുക്കം വന്ന നല്ല കവിത.

sm sadique said...

ഉപേക്ഷിക്കപ്പെട്ട
പൂച്ചക്കുട്ടിയുടെ
വീട്ടിലേയ്ക്കുള്ള മടക്കം
പോലെയാണത്.

എന്‍.ബി.സുരേഷ് said...

njan vannu vaayichu. visadamaayi pinne. sachidanandante 'chilath' enna oru kavitha undu.

ഉമാ രാജീവ് said...

ഒരിക്കല്‍ ഒരു പുഴകടത്തിവിടും , ഒരു മണവും ചെന്നെത്താത്ത ഒരു കരയില്‍ ഒരോര്‍മ്മയുടെ കളിവഞ്ചി എറിഞ്ഞുതന്ന് ആഴവും പരപ്പും കുറഞ്ഞ പുഴ ഒരിക്കലും നീന്തിക്കേറില്ല എന്നുറപ്പോടെ. കാരണം എവിടേയും നാലുകാലില്‍ വീണു ജീവിക്കുമെന്നറിയാം . ആ‍ഴത്തിലേക്ക് ഇറങില്ലെന്നും .


സുന്ദരമായ ബിംബങളോടെ ഒരു കാളിന്ദിക്കവിത...നന്ദി.

Unknown said...
This comment has been removed by the author.
സുസ്മേഷ് ചന്ത്രോത്ത് said...

കവിത നന്ന്.പക്ഷേ തലക്കെട്ട് ഇഷ്ടായില്ല.

grkaviyoor said...

പുകയുന്നു മനവും
പുകയാര്‍ന്ന മാനവും
പുരക്കുള്ളിലെ മാനങ്ങളും
പുറത്തു പുഞ്ചിരി തുകി
പുടവചുറ്റി അഴകാര്‍ന്നു
പുതുമ വരുത്തി നീങ്ങുന്നു
പുലര്‍ത്തുന്നു പുലര്‍ന്നു
പുലരും വരെ ജീവിതമേ
പുകുന്നു പെണ്‍ ഒരുവള്‍

ഭാനു കളരിക്കല്‍ said...

സ്മിതയുടെ കവിതകളില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം സംതൃപ്തമായില്ല.

MOIDEEN ANGADIMUGAR said...

ഓരോ തവണയും
ഞാന്‍ നിന്നിലേയ്ക്കു
തിരിച്ചെത്തുന്നു
:)

Manoraj said...

സുസ്മേഷിനോട് യോജിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.

ഇത് എവിടെയായാലും അങ്ങനെ തന്നെ..അപ്പോള്‍ തിരിച്ചു വരവുകളും മടക്കങ്ങളും അപ്രസക്തങ്ങളുമാകുന്നു..അല്ലെങ്കില്‍ തന്നെ കാലത്തിന്റെ പ്രവാഹം തിരിച്ചു വരവുകളുടെ ആഘോഷങ്ങളുടെ പൂര്‍വകാല ശോഭയും ഇല്ലാതാക്കുന്നില്ലേ?

ശ്രീനാഥന്‍ said...

കാണാക്കിണറുകൾക്കും തീതുപ്പുന്ന വാക്കുകൾക്കും തടയാനാകാത്തതാണ് നിന്നിലേക്കുള്ള എന്റെ തിരിച്ചു വരവ് : (പുഴ കടത്തിയല്ല നീ വിട്ടതെങ്കിൽ). നല്ല കവിത.

രമേശ്‌ അരൂര്‍ said...

കവിത ഇഷ്ടപ്പെട്ടു ,,പക്ഷെ "പൂച്ചക്കുട്ടിയുടെ വീട്ടിലേക്കു" ആ വാചകം അങ്ങനെ വായിക്കപ്പെടില്ലെ ?

Unknown said...

"വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും"
മനോഹരമായ ഇമേജ്...
ഒതുക്കമുള്ള വായന.

സ്മിത മീനാക്ഷി said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും സ്നേഹപൂര്‍വ്വം നന്ദി പറയുന്നു,
സുസ്മേഷ് , മനോരാജ്, കവിതയുടെ പേര് ശരിയായില്ല , ഞാനും യോജിക്കുന്നു. എഴുതിയപ്പോള്‍ പേരിട്ടില്ല, പേരിടാന്‍ സമയമായപ്പോള്‍ കവിത മനസ്സില്‍ നിന്നോടിപ്പോയി , അതാ സംഭവിച്ചത്.

സ്മിത മീനാക്ഷി said...

രമേശ്, കുത്തും കോമയുമൊക്കെ ഭാഷാ ക്ലാസ്സില്‍ പഠിപ്പിച്ചത് ഞാന്‍ മറന്നതുകൊണ്ടാകാം ഇങ്ങനെ.

Kalavallabhan said...

"ഉപേക്ഷിക്കപ്പെട്ട
പൂച്ചക്കുട്ടിയുടെ,
വീട്ടിലേയ്ക്കുള്ള മടക്കം
പോലെയാണത്."
അകലാനാവാത്ത അടുപ്പം

ഒരില വെറുതെ said...

നാടു കടത്തിയ പൂച്ച തിരിച്ചു വരും പോലെ
കവിതയുടെ നിറമഴയിലേക്ക്
വീണ്ടും സ്മിതയുടെ വാക്കുകള്‍.

എല്ലാ വരവും
എല്ലാ പോക്കും
ഒന്നിലേക്കു തന്നെയെന്ന
തോന്നലുണ്ടായി
ഒടുക്കം.
നാടു കടത്തപ്പെടാന്‍
ഒരു പുഴ മുന്നില്‍.
തിരിച്ചണയാന്‍
ഒരിടം ഉള്ളില്‍.


ഇഷ്ടമായി
പേരും, കവിതയും.
കുത്തും കോമയുമൊക്കെ
പോയി തുലയട്ടെ.

ശ്രീജ എന്‍ എസ് said...

ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുട്ടിയുടെ വീട്ടിലേയ്ക്കുള്ള മടക്കം പോലെ...അതിഷ്ടമായി.

Vayady said...

എല്ലാം അറിഞ്ഞു കൊണ്ടുള്ള ഈ മടക്കം സ്നേഹം കൊണ്ടോ അതോ നിവൃത്തികേടു കൊണ്ടോ? രണ്ടായാലും മടങ്ങി വരുന്നത് നിന്നിലേക്കു തന്നെ..പോകാന്‍ മറ്റൊരു ഇടമില്ലാത്തവരുടെ ഗതികേട് നന്നായി പറഞ്ഞു.

മുകിൽ said...

ennalum madangivarathirikanavilla..! nannayirikkunnu.

G Ravi said...

manoharamayi thonni .kavitha thannathinu santhosham. G Ravi

ബെഞ്ചാലി said...

:) congrats

രാജേഷ്‌ ചിത്തിര said...

ഇടയ്ക്കൊരു എഡിറ്റിംഗ് ഒരുപക്ഷെ
ഈ കവിതയെ കുറേക്കൂടി മിഴിവാര്‍ന്നതാകുമായിരുന്നു എന്നു തോന്നുന്നു.
(ഒരു കുത്ത്, കോമയിടാതെ..)
മടങ്ങി വരവ് ആഘോഷിക്കൂ, ഒരോ പോസ്റ്റിലും..

ജയിംസ് സണ്ണി പാറ്റൂർ said...

കവിത വളരെ ഇഷ്ടമായി

വിധു ചോപ്ര said...

മടങ്ങിവരാമെന്നുതന്നെയുള്ള പ്രതീക്ഷയോടെ ഇപ്പോൾ മടങ്ങുന്നു.

anupama said...

പ്രിയപ്പെട്ട സ്മിത,
പവിഴമല്ലിയുടെ സൌരഭ്യം നിറഞ്ഞ ഈ സുപ്രഭാതത്തില്‍,കൂട്ടുകാരിയുടെ കവിത വായിച്ചു വളരെ സന്തോഷിക്കുന്നു! സ്മിത തിരിച്ചു വന്നതാണോ?
ഒതുക്കത്തോടെ വളരെ നന്നായി വിഷയം അവതരിപ്പിച്ചു...അഭിനന്ദനങ്ങള്‍!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

smitha adharsh said...

കൊച്ചു കവിത ഇഷ്ടപ്പെട്ടു..

അനശ്വര said...

കൊച്ചൂ കവിത നന്നയി ഇഷ്ടമായി...മടക്കം പൂച്ച കുഞ്ഞിന്റെ മടക്കത്തോട് ഉപമിച്ചത് രസായി...

മഴത്തുള്ളികള്‍ said...

വര്‍ത്തമാനങ്ങളിടിഞ്ഞു വീഴുന്ന
കാണാക്കിണറും
വാക്കുകള്‍ പുകയുന്ന
അഗ്നികോണുകളും
നാളേയ്ക്കും ബാക്കിയെന്ന
തിരിച്ചറിവുകള്‍
എന്റെ തിരിച്ചുവരവിലും.
-മികച്ച കവിത. നഷ്ടപ്പെട്ടതെന്തൊക്കെയോ മനസ്സിലേക്കു മടങ്ങി വന്നു...ഈ വായനയില്‍...ഭാവുകങ്ങള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പറയാതെ അറിയാതെ ഇറങ്ങിപ്പോകുന്നതുകൊണ്ടല്ലേ മടങ്ങിയെത്തുമ്പോള്‍ വെള്ളാരംകണ്ണുകളില്‍ ഭയം.

നല്ല ഭാവന നല്ല അവതരണം

Echmukutty said...

ഞാനീ കവിത നേരത്തെ വായിച്ചതാണ്. അന്ന് കമന്റിട്ടില്ല.
അവസാനവരികൾ എനിയ്ക്ക് വളരെ ഇഷ്ടമായി.

കവിതയെക്കുറിച്ച് കാര്യമായി ഒന്നും പറയാൻ അറിഞ്ഞുകൂടാ, സത്യത്തിൽ ഒന്നിനെക്കുറിച്ചും പറയാൻ അറിയില്ല.

ഷാജി അമ്പലത്ത് said...

good work
smitha

Anees Hassan said...

ഓരോ തവണയും
ഞാന്‍ നിന്നിലേയ്ക്കു
തിരിച്ചെത്തുന്നു....
.....
.........the images that u bring in ur poems is nice to paint on the walls of my mind