കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, May 6, 2010

വായന

ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു,
പുറം താളിലെ കുറുവാക്കുകളില്‍ തുടങ്ങി
വാക്കും വരികളും താളുകളുംതാണ്ടി
പുറം താളിലെത്തുന്ന വായന.

ചിലരില്‍
നീളുന്ന ആമുഖങ്ങളും
മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളും
കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും
വഴിമുടക്കുന്നു.

ചിലരിലാകട്ടെ,
ഒരോവരിയിലുംമായാജാലങ്ങള്‍,
കടന്നു പോകുന്നവഴികള്‍
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി

ചിലരില്‍ താളുകള്‍ മറിക്കുമ്പോള്‍
‍കണ്ണീരും ചോരയും ചേര്‍ന്നു ,
പശയായൊട്ടുന്നു വിരല്‍ത്തുമ്പില്‍ .
മുന്‍പോട്ടുള്ള യാത്രയില്‍
‍ആകെയുള്ള ഒരു ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും.
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ.

ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

32 comments:

സ്മിത മീനാക്ഷി said...

ഒരാളെ അറിയുക എന്നത് ഒരു പുസ്തകം
വായിക്കുന്നതുപോലെയാണു

ഭാനു കളരിക്കല്‍ said...

smithayute kavithakal azayakkushappam untaakkunnilla. athunere nenchil tharakkukayaanu.
lalithamaaya vaakkukalkkont vizalamaaya lokam srushtikkamennu smitha kanichchutharunnu. nandi

Unknown said...

വായനയുടെ ബിംബങ്ങളുടെ സാമുദ്രിക ശാസ്ത്രം.....

Kalavallabhan said...

വാക്കും വരികളും താളുകളുംതാണ്ടി
പുറം താളിലെത്തുന്ന വായന.

നല്ല വരികൾ

Muhammed Shan said...

വളരെ ഇഷ്‌ടമായി ...........

Unknown said...

നല്ല വരികള്‍ ഈ വാകുകളുടെ വായന

Anonymous said...

പ്രിയ സ്മിത മീനാക്ഷി,
ഇതിൽ നിറയെ കവിത തന്നെയാണ്‌. ആശംസകൾ

Praveen said...

ചിലരാകട്ടെ
വാക്കും വരികളും ഇല്ലാത്ത
കുത്തുകെട്ടുകളില്ലാത്ത
പാറിനടക്കുന്ന താളുകളായി...
അവരെ വായിക്കുവാന്‍ അക്ഷരങ്ങള്‍ പോരാതെ വരുന്നു....

പട്ടേപ്പാടം റാംജി said...

ആകെയുള്ള ഒരു ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ടതായും വരും.
എങ്കിലും പുസ്തകം മടക്കി
കണ്ണടയ്ക്കാനാവില്ലല്ലൊ.

അതാണ്‌ സത്യം.
കവിത വളരെ നന്നായി.

എന്‍.ബി.സുരേഷ് said...

ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവുമോ ഒരു ജീവിതസത്യം എന്ന് കെ.ജി.എസ്സും ഗീതാഹിരണ്യനും പറഞ്ഞപോലെ

മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാന്‍ നടത്തുന്ന ശ്രമത്തിന്റെ ഒരു പുതിയ വ്യാഖ്യാനം.

ഭാനു പറഞ്ഞപൊലെ ഞാന്‍ എന്റെ നെഞ്ചിലെക്കു ഒന്നു നോക്കി അവിടെ ജീവിക്കുന്ന കൂട്ടുകാര്‍ക്ക് പച്ചജീവനുണ്ടോ എന്ന്.

നേതി നേതി എന്ന് ഒരു പൌരസ്sഹ്യ ചിന്തയില്ലേ ഇതല്ല ഇതല്ല എന്നു. എത്രയാവര്‍ത്തി വായിച്ചാല്‍ ഒരു പുസ്തകം തിരിച്ചറിയാം. എത്ര ചവറു പുസ്തകം കടന്നു പോയാല്‍ നമ്മുടേതായ ഒരു പുസ്തകം കിട്ടും. കവിത ഇത്തിരി വാച്യമായി, പക്ഷെ ഹൃദ്യമായി.

perooran said...

ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

sm sadique said...

മനേഹരം ! അർത്തസമ്പുഷ്ട്ടം !! ചിന്തനീയം !!!

രാജേഷ്‌ ചിത്തിര said...

ഹൃദയം തന്നെ
അടര്‍ത്തിയെടുത്തു കൊടുക്കേണ്ട
ഒറ്റവരി കവിത പോലെ ജീവിതം

വാക്കും വരികളും ഹൃദയം വായിക്കുന്നതുപോലെ;നിറഞ്ഞു...

:))

AnaamikA said...

"ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു...."-നന്നായിട്ടുണ്ട്.ആസ്വദിച്ചു.

Vayady said...

"ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു.."

സ്മിതാ, ഈ വരികളോട് കൂടുതല്‍ ഇഷ്ടം തോന്നി. എന്തു സുന്ദരമായ കവിത!

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പൊ ആളോളെക്കെ നന്നായി വായിച്ചറിഞ്ഞിരിക്കുന്നു അല്ലേ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'എത്ര പുസ്തകം വായിച്ചാലും' പിടി തരാത്ത ആളുകളാ ഇന്നുള്ളത്.

'പൊന്നുരച്ചു നോക്കണം ആളടുത്തു നോക്കണം' എന്നാണല്ലോ ചൊല്ല്! അതും തെറ്റി...

Rejeesh Sanathanan said...

ചിലര്‍ ചില കവിതാ പുസ്തകം പോലെ ബോറടിപ്പിക്കുകയും ചെയ്യും.......:)

ഹേമാംബിക | Hemambika said...

എന്തിനധികം വരികള്‍
ഒന്നുതന്നെ ധാരാളം !

Raveena Raveendran said...

'വായന' എന്നത് വായിക്കുമ്പോഴും ഞാന്‍ വായിക്കാന്‍ പഠിക്കുന്നു...

രഘുനാഥന്‍ said...

നല്ല വരികള്‍, നല്ല ആശയം ,നല്ല അവതരണം...നല്ല ആശംസകള്‍

M.R.Anilan -എം. ആര്‍.അനിലന്‍ said...

ചിലരിലാകട്ടെ,
ഒരോവരിയിലുംമായാജാലങ്ങള്‍,
കടന്നു പോകുന്നവഴികള്‍
പിന്നിലടയുന്നു,
കണ്‍കെട്ടഴിയാതെ,
തിരിച്ചിറങ്ങാന്‍ വഴികളില്ലാതെ,
ഇരുളറകളില്‍ പെട്ടുപോകാനും മതി
-നല്ല കവിത

ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

വരയും വരിയും : സിബു നൂറനാട് said...

മനോഹരം..ശരിക്കും മനോഹരം..നല്ല വരികള്‍

വില്‍സണ്‍ ചേനപ്പാടി said...

ഒരിക്കലും വായിച്ചു തീരാനാവാത്ത
പുസ്തകങ്ങളുമുണ്‍്
അലങ്കാരങ്ങള്‍ കണ്ട് മടുക്കാതെ
വേദനകണ്‍്ട് ഉപേക്ഷിക്കാതെ
വായിച്ചാല്‍ കഥമാറിയേക്കാം
അല്ല വായന മരിക്കുകയാണല്ലോ.
ലക്ഷണശാസ്ത്രം നന്നായി.

Anil cheleri kumaran said...

ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു....

അത് വളരെ നന്നായിട്ടുണ്ട്.

സ്മിത മീനാക്ഷി said...

വായന തുടരുന്നു, പ്രിയമുള്ള പുസ്തകങ്ങള്‍ ഒരുപാടൊരുപാട്...
വായനയില്‍ കൂട്ടായവര്‍ക്കു സ്നേഹം...നന്ദി...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹൃദ്യം

jayanmadathil said...

Kavitha nannayittund.

Unknown said...

nannayittundu nanmakal

(കൊലുസ്) said...

"ചിലരാകട്ടെ
ഒരു ഒറ്റവരി കവിത പോലെ
ജീവിതം ഒരു വരിയില്‍ നിറഞ്ഞു
എന്നാല്‍ തുളുമ്പാതെ
ഇതാ ഞാന്‍ എന്നു...."

(സ്മിതാന്റി ഇങ്ങനെയാണോ?
ഇഷ്ട്ടായിട്ടോ. നല്ല വരികള്‍. ഇനിയും വരാമേ..)

സ്മിത മീനാക്ഷി said...

അല്ല മോളൂ, പക്ഷെ അങ്ങനെയുള്ള ചിലരെ കണ്ടിട്ടുണ്ട്. ഇങ്ങനെയും ചിലരോ എന്നു വിസ്മയിചിട്ടുമുണ്ട്.
എല്ലാവര്‍ക്കും നന്ദി, സ്നേഹം..

the man to walk with said...

harithakathil vaayichirunnu ..ishtaayi