കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, May 10, 2010

കിണര്‍.

ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്‍ പുതച്ച ഒരു സമതലമുണ്ട് .
ജീവന്‍ തുടിക്കുന്ന വേരുകള്‍
‍ഇക്കിളിപ്പെടുത്തുന്ന മണ്‍ചൂടുണ്ട് .
ജലക്കാഴ്ചയുടെ പ്രലോഭനത്തില്‍
ഇടിഞ്ഞിളകി താഴ്ചകള്‍ തേടുമ്പോള്‍
കളഞ്ഞു പോയൊരു പൂമരച്ചോടുണ്ട് .

ഇപ്പോള്‍,
ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തു പിടിച്ചു , ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍.

(മെയ് ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്.
http://www.chintha.com/node/74703)

30 comments:

സ്മിത മീനാക്ഷി said...

ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്‍ പുതച്ച ഒരു സമതലമുണ്ട്

Unknown said...

എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍

രാജേഷ്‌ ചിത്തിര said...

ആഴമുള്ള കിണറില്‍ കണ്ണുടക്കി
ആഴമറിയാത്ത ജീവിതം
എന്നുമുണ്ടാകണേയെന്നു ദാഹിക്കുന്നു.

kiranhbc said...

hai smitha chechi i resd ur that small and cute poem.....very vice..there iz no bobblastic words..so every common man can easily understood.........am not a expert blogger...am on the way to study a blog ....sp am expecting urs support too....bye...kiranhbc

sm sadique said...

ജലചൂഷണത്താലും ആവാസവ്യവസ്ഥയുടെ സന്തുലനത്തിനു ആഘാതം
ഏൽ‌പ്പിക്കുന്നതിനാലും ദാഹജലം കിട്ടാക്കനിയായി മാറുന്ന വർത്തമാനകാല
പരിസ്ഥിതിയിൽ പ്രസക്തമായ കവിത.

M.R.Anilan -എം. ആര്‍.അനിലന്‍ said...

കിണറും ഓർത്തോർത്ത് കരയട്ടെ

Raveena Raveendran said...

കിണറിനും ദാഹിക്കുന്നു...

ശ്രീ said...

പാവം കിണര്‍!

Kalavallabhan said...

ഇന്നുള്ളതെങ്കിലും കൂടെയുണ്ടാവണേയെന്ന് നമുക്കും ആഗ്രഹിക്കാം.
(എന്റെ കവിത കൂടിയൊന്നു വായിക്കൂ...)

തണല്‍ said...

വല്ലാത്ത ആഴമുണ്ട് ഈ കിണറിന്.

തണല്‍ said...
This comment has been removed by the author.
Wash'Allan JK | വഷളന്‍ ജേക്കെ said...

കിണറും കുളവും പുഴയും കടലും...
അവസാനത്തെ തുള്ളിയും മുടിയനായ പുത്രന്‍ വറ്റിക്കും...

എന്‍.ബി.സുരേഷ് said...

കിണര്‍ ഒരു ആഴമാണ്.
നേര്‍വരയിലുള്ള ആഴം.
കിണര്‍ ഒരു തടവറയാണ്
മണ്ണിന്റെ സുഷിരങ്ങളിലൂടെ
ഭൂമിയുടെ ഞരമ്പുകളിലൂടെ
പാഞ്ഞുനടക്കാനുള്ള വെമ്പലിനെ
തളച്ചിടാനുള്ള വൃത്തം.

കിണര്‍ ഒരു കണ്ണാടിയാണ്
ആകാശത്തിന്റെ കീറിന് മുഖം നോക്കാനുള്ള
ഒരു സ്ഫടികക്കഷണം.
കിണര്‍ ഒരു മുറിവാണ്
സ്മിത പറഞ്ഞ പോലെ പച്ചപ്പിനെയും മണ്ണിന്റെ വേരുകളെയും മുറിച്ചു പാഞ്ഞ ഒരുമുറിവാഴം.
എങ്കിലും ആ ജലം ഒരു ആശ്വാസമാണ്
ഏകാ‍ന്തതയില്‍ ആ ജലകണികകളോളം തണുപ്പ് മറ്റെന്തുണ്ട്.?

ഓരോ മനുഷ്യനും ഒരു കിണറാണ്
വക്കിടിഞ്ഞു തൂര്‍ന്നു പോകും വരെ തുടരാനുള്ള ഒരു
ഒരു ആഴം.
പുറം ചലിക്കാതെ അകം ചലിച്ചങ്ങനെ

Vayady said...

"ഇപ്പോള്‍,
ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തു പിടിച്ചു , ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍."

കൂടെ ഞങ്ങളും!
സുരേഷിന്റെ കമന്റും നന്നായിട്ടുണ്ട്.

Unknown said...

ഈ തണുത്ത വെള്ളക്കെട്ടിനെ
ചേര്‍ത്തു പിടിച്ചു , ഇതെങ്കിലും
എന്നുമുണ്ടാകുമെന്നു ദാഹിക്കുന്നു
പാവം കിണര്‍.
നല്ല വരികൾ

വില്‍സണ്‍ ചേനപ്പാടി said...

ഞാന്‍ വെള്ളം കോരല്‍ നിര്‍ത്തി.
സ്മിത പറഞ്ഞപ്പോഴാണ്
കിണറിന് പച്ചപിടിച്ച ഒരു ഭൂതകാലമുണ്ടായിരുന്നെന്ന്
മനസ്സിലായത്.
സുരേഷിന്‍റെ നിവ്വചനം കൂടി കേട്ടപ്പോ......
ഇനി വെള്ളം കോരാന്‍ എനിക്കാവില്ല മക്കളേ..

പറയാതെ വയ്യ. said...

സ്മിത,
വൈകിയാണല്ലോ ഇവിടെ എത്തിപ്പെട്ടതെന്ന് സ്വയം പരിഭവിയ്ക്കാതെ തരമില്ല. അക്ഷരങള്‍ വെറുതെ കൂട്ടിയെഴുതിയാല്‍ കവിതയായെന്നു തെറ്റിദ്ധരിയ്ക്കുന്നവരുടെ പ്രളയക്കെടുതിയില്‍ 'ബൂലോഗ' സന്ദര്‍ശനം നിര്‍ത്തി വയ്ക്കുകയായിരുന്നു.ഓരോ മനുഷ്യരും ആഗ്രഹങളുടെ, പ്രതീക്ഷകളുടെ, മോഹങളുടെ ആഴക്കിണറുകള്‍ സ്വയം കുളിര്‍പ്പിയ്ക്കുന്നത് നഷ്ട ഭൂതത്തിന്‍റെ നന്മകളെ പേര്‍ത്തും പേര്‍ത്തും ഗൃഹാതുരതയോടെ ഓര്‍ത്തെടുത്തു കൊണ്ടാണു. കാലത്തിന്‍റെ പരുക്കന്‍ രഥ ചക്രങള്‍ക്കടിയില്‍ ചതഞരഞു പോയ പൂമരത്തണലുകള്‍, ജീവന്‍ തുടിക്കുന്ന വേരുകളുടെ ഇക്കിളി .....നഷ്ടങളുടെ ഭൂതത്തില്‍ സ്വയം നഷ്ടപ്പെടുമ്പോഴും വറ്റാതെ ബാക്കിയായ തണുത്ത വെള്ളക്കെട്ടിനെ ഇറുകെ പിടിച്ച് ഇതെങ്കിലും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ നാളെകളിലേക്ക് സ്വപ്നത്തിന്‍റെ കൂട് നെയ്യുന്ന ജീവിതക്കിണര്‍...നഷ്ടപ്പെടലുകളുടെ ഓര്‍മ്മകളും വര്‍ത്ത‍മാനത്തിലെ തണുപ്പിയ്ക്കുന്ന അനുഭവങളള്‍ നല്‍കുന്ന പ്രതീക്ഷകളും ജീവിതത്തെ ഇടറാതെ മുന്നോട്ട് നടത്തും. ഒരു വേള മറവികള്‍ക്കെതിരായ സമരം കൂടിയാണു ജീവിതം. വാക്കുകളെ രൂപകങളാക്കാനും, രൂപകങള്‍ അടുക്കിവച്ച് കാവ്യ നിര്‍മ്മാണം നടത്താനും അതു വഴി ജീവിതമെന്ന ആഴക്കിണറിന്‍റെ അന്തര്‍ ദാഹത്തെ വ്യക്തമാക്കി തരാനും സ്മിതയ്ക്ക് അനായാസം കഴിഞിരിയ്ക്കുന്നു. ഭാവുകങള്‍.

ജയചന്ദ്രന്‍ നെരുവമ്പ്രം.

ഭാനു കളരിക്കല്‍ said...

pachcha puthacha samathalam orma mathramaaya kinar. prasakthamaaya rachana.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഞാനിതിലെ ചിന്താധാരകള്‍..കാണുന്നു..
നന്നായിരിയ്ക്കുന്നു....ആശംസകള്‍!!

AnaamikA said...

നല്ല കവിത. ഇഷ്ടപ്പെട്ടു.

ഹരിയണ്ണന്‍@Hariyannan said...

ആഴക്കിണറിന്റെ ഓര്‍മ്മകളില്‍
പുല്‍ പുതച്ച ഒരു സമതലമുണ്ട്..

ഏറെ ഇഷ്ടപ്പെട്ട വരികള്‍!

സ്മിത മീനാക്ഷി said...

ഈ കിണറിന്റെ ഓര്‍മകള്‍ ഏറ്റുവാങ്ങിയ എല്ലാവര്‍ക്കും തെളിഞ്ഞ സ്നേഹം....

Ranjith chemmad / ചെമ്മാടൻ said...

"കിണര്‍ ഒരു ഒറ്റത്തടി വൃക്ഷം" എന്നോ മറ്റോ ഓര്‍മ്മയില്‍ വായിച്ചെടുക്കുന്നു..
വല്ലാത്ത ആഴമുണ്ട് ഈ കിണറിന്‌

perooran said...

aa kinattil iniyum vellamundallo alle

ഒഴാക്കന്‍. said...

പാവം കിണര്‍!

മനോഹര്‍ മാണിക്കത്ത് said...

എത്തിപ്പെടാന്‍ വൈകിയെന്ന് തോന്നുന്നു
രാജേഷ് ചിത്തിര ഒരു നിമിത്തമാകുന്നു

രചനകള്‍ ഒന്നിനൊന്ന് മെച്ചം
ഓരോ രചനകളിലും
ചില സ്പാര്‍ക്കുകള്‍
നമ്മെ വേട്ടയാടുന്നു
തുടരുക ഈ എഴുത്ത് സൂത്രം...

Anees Hassan said...

വാക്കുകള്‍ കവിയുടെ പുറകെ നൃത്തം വെച്ച് മുന്നേറുന്ന അടിപൊളി കാഴ്ച

Unknown said...

nannayi

വരയും വരിയും : സിബു നൂറനാട് said...

കിണറു പോലെ ആഴമുള്ള ചിന്ത !!

സ്മിത മീനാക്ഷി said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും
നന്ദി,
സ്നേഹപൂര്‍വ്വം സ്മിത.