കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Thursday, November 4, 2010

മഴവില്ല് ( ഒരു റീ പോസ്റ്റ് )

ഒരു പുരുഷനെ പ്രണയിച്ചിട്ടുണ്ടോ ?
അടിവയറ്റില്‍ വളരുന്ന കുരുന്നുജീവനെയെന്നപോലെ
രക്തമൊഴുക്കിക്കൊടുത്തു സ്നേഹിച്ചിട്ടുണ്ടോ?
ഓരോ വാക്കും ഓരോ ചുംബനമായി
ഏറ്റുവാങ്ങിയിട്ടുണ്ടോ?
ഒരു നെടുവീര്‍പ്പിന്റെ ശ്വാസഗതി
ആലിംഗനമായി പൊതിയുന്നത് അറിഞ്ഞിട്ടുണ്ടോ?
ഓര്‍ക്കാപ്പുറത്ത് പിന്‍കഴുത്തിലെ വിരല്‍സ്പര്‍ശത്തില്‍
മുല്ലക്കാടുകള്‍ കുളിര്‍ന്നു പൂത്തു ചിരിച്ചിട്ടുണ്ടോ?
കാറ്റിലൂടെ എത്തുന്ന അവന്റെ ശബ്ദത്തിലെ ‍
രതിഭംഗിലഹരിയില്‍ മിഴി ചിമ്മിയിട്ടുണ്ടോ?
ഒരു വരിക്കവിതയില്‍ നിന്നു
അവന്റെ പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടുണ്ടോ?
എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.

66 comments:

സ്മിത മീനാക്ഷി said...

എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.

t.a.sasi said...

ഓര്‍മ്മയുടെ അസ്ഥിയടക്കം
തിന്നേണ്ടി വരുന്ന ജീവിതം
മരണം തന്നെയാണ്‌.

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഒരു പുരുഷനെ പ്രണയിച്ചിട്ടുണ്ടോ ?...നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.

ഭാനു കളരിക്കല്‍ said...

ഏത്രയോ ശരി, ഏത്രയോ തീവ്രം...
സ്മിത "നമസ്കാരം"

faisu madeena said...

എന്റെ ദൈവേ ..ഈ കവിത ഒക്കെ എന്നെങ്കിലും അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുമോ ആവൊ ..

സ്മിത ചേച്ചി ..ഞാന്‍ ഇവിടെ വന്നു ..പോയി ..ഓക്കേ ..

ഉപാസന || Upasana said...

ഫെമിനിസ്റ്റുകള്‍ കേള്‍ക്കണ്ട.:-)

വരികള്‍ ഹൃദ്യം
:-)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഞാന്‍ സ്ത്രീയെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ...എങ്കിലും ആ വികാരം മനസ്സിലാവുന്നു..പ്രണയം നനു നനുത്ത ഓരമ്മയാകുമ്പോള്‍ ചില ജീവിതങ്ങള്‍ മരണത്തിനു തുല്യമാകുന്നു..ആര്‍ദ്രമായ മിഴികള്‍ക്ക് സ്നേഹ സാന്ത്വനമേകാന്‍ ആരിരിയ്ക്കുന്നു?

ആശംസകള്‍ !

വരയും വരിയും : സിബു നൂറനാട് said...

ഹൃദയത്തില്‍ വിരല്‍ തൊട്ടതു പോലെ...കവിതയില്‍, പറയാനാകാത്ത ഒരു അനുഭൂതി..
മനോഹരം..മനോഹരം..മനോഹരം..

Manickethaar said...

ജീവിതം തന്നെയാണ് മരണമെന്ന്....

അനൂപ്‌ .ടി.എം. said...

ഈ കവിത അവളു വായിക്കണേ..
എന്താണ് നഷ്ട്ടപെട്ടതെന്ന് മനസ്സിലാവട്ടെ..!!

Unknown said...

നമസ്കാരം

lekshmi. lachu said...

മനോഹരം...

yousufpa said...

പുരുഷ ഭാഗം അപ്പോൾ വ്യക്തം.....

Anurag said...

തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.

രാജേഷ്‌ ചിത്തിര said...

പ്രണയമേ, നീ നടത്തും അങ്ങേത്തല കാണാത്ത
തുരങ്കവഴികളില്‍ പീടയ്ക്കുന്നുണ്ടാവുമൊരു ജീവന്‍
പാതി മരിച്ച്/ജീവിച്ച്....

മടുക്കാതിങ്ങനെ പിടച്ച്.....

ഒരു റോ ഫീല്‍ ഉണ്ട്,
ശ്രമിച്ചിരുന്നെങ്കില്‍....എന്നാശിക്കുന്നു...

Anees Hassan said...

ഇത്ര തീവ്രമായ വരികള്‍ എഴുതുമോ ഞാന്‍ എന്നെങ്കിലും ..സംശയമാണ് ....ആശംസകള്‍

naakila said...

തീക്ഷ്ണതയുള്ള ഭാഷ
നാക്കിലയിലെ അഭിപ്രായത്തിന് നന്ദിയോടെ

binu said...

aksharangalkku smithayodu
ethra sneham,
athalle ithra manoharamayi ee anubhuthikal aksharangalilude ingane......

thirike varatha mazhavillu pole
avan manju pokumbol.....

veendum veendum ezhuthan aashamsakal........

Vayady said...

"എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.."

അങ്ങിനെയൊരവസ്ഥ ആലോചിക്കാനേ വയ്യാ..സ്മിത.
ആത്മാവില്‍ തൊടുന്ന കവിത.
തീക്ഷ്ണമായ വരികള്‍. ഒരായിരം അഭിനന്ദനങ്ങള്‍.

Vijay Karyadi said...

പ്രണയവും മരണവും എവിടെയോ തൊടുന്നു ........അഭിനന്ദനങ്ങള്‍
ഇവിടെയും ഒന്ന് വന്നു നോക്കൂ
www.karyadikavitha.blogspot.com

രമേശ്‌ അരൂര്‍ said...

പറയാത്ത വാക്കുകള്‍ക്കപ്പുറം
ഹൃദയത്തില്‍ ഒരു പാടു മുറിവുകള്‍
കണ്ടു ..
മുറിവിലൂ ടൊഴുകുന്ന രക്തത്തില്‍
അങ്ങിങ്ങ് ശിഥില ബന്ധങ്ങളും
കണ്ടു ...

എം പി.ഹാഷിം said...

ആശംസകള്‍ !


എങ്കില്‍ കേള്‍ക്കൂ
തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.

mayflowers said...

ഹോ..ജീവിതം തന്നെ മരണമാകുന്ന അവസ്ഥ..
തീഷ്ണമാണല്ലോ ഈ വരികള്‍.
ആശംസകള്‍..

സ്തംഭിപ്പിക്കും ഞാന്‍ said...

santhoshamayi chechi..santhoshamayi

സ്തംഭിപ്പിക്കും ഞാന്‍ said...

santhoshamayi chechi..santhoshamayi

Sapna Anu B.George said...

പുതുതായി കണ്ടതിലും വായിച്ചതിലും സന്തൊഷം സ്മിത

Unknown said...

...ആപേക്ഷികമാണ് :)

“ഇന്ന് എന്റെ വിടപറയലില്‍
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും
എന്നില്‍ ബാക്കിയായ് ഒന്നുമില്ല..”

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വേദനിക്കുന്ന ഓര്‍മ്മകളില്‍ ജീവിതം മരണം തന്നെയാണ്.

ശ്രീജ എന്‍ എസ് said...
This comment has been removed by the author.
ശ്രീജ എന്‍ എസ് said...

മനോഹരമായ വരികള്‍..എന്താ പറയുക..ഇത്ര മേല്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ശേഷം മരിക്കുക എന്നതും ഒരു ഭാഗ്യം ..ആ സ്നേഹം നഷ്‌ടമായ ശേഷം ജീവിക്കുക ആണ് അസാധ്യം അല്ലെ..

Sureshkumar Punjhayil said...

Nirangalode...!

Manoharam, Ashamsakal...!!!

Jishad Cronic said...

തീക്ഷ്ണമായ വരികള്‍...

ശ്രീനാഥന്‍ said...

തിരികെ വരാത്ത മഴവില്ലുപോലെ മാഞ്ഞു പോകുമ്പോള്‍ - കവിത ഉച്ചസ്ഥായിയായി ഇവിടെ. പ്രണയം തീക്ഷ്ണമായി പകർന്നു കവിത. മരണം പോലെ അറിയുന്ന പ്രണയനഷ്ടം അനുഭവപ്പെടും വരികളുടെ ചൂടിൽ.

ആളവന്‍താന്‍ said...

എനിക്ക് ഈ കവിതയൊക്കെ മനസ്സിലായിരുന്നെങ്കില്‍ ഞാന്‍ അഹങ്കരിച്ചഹങ്കരിച്ച് പണ്ടാരടങ്ങിയേനെ......! അല്ലാ പിന്നെ

Sabu Hariharan said...

നന്നായിരിക്കുന്നു..
ജീവിതം ഒരിക്കലും മരണമാകില്ല..

മറ്റൊരാൾ എവിടെയോ കാത്തിരിക്കുന്നുണ്ടാവും..

Sabu Kottotty said...

ഒന്നു കൈയടിയ്ക്കട്ടെ...

സ്മിത മീനാക്ഷി said...

vaayanaykkum priyavakkukalkkum ellavarkkum nandi. snehapoorvvam smitha.
( kshamikkuka, malayalam fond onnu panimudakkiyirikkunnu.)

Lumu said...

മേഘമായ്... കുളിരിന്‍ പുതപ്പായ് ഇരിക്ക നീ
വരുമവന്‍ മായാ മഴവില്ലായ് നിന്‍ ജീവിതത്തില്‍
അന്നു നിന്‍ വേദനകള്‍ക്കു മരണം..
പ്രത്യാശയുടെ ഒരു പുതു ജീവന്‍ നിന്നിലുദിക്കും നിച്ഛയം...

അനസ് ഉസ്മാന്‍ said...
This comment has been removed by the author.
അനസ് ഉസ്മാന്‍ said...

മനോഹരം.... എന്താ പറയാ... തീവ്രം? അവസാനത്തെ വരി വായിച്ചപ്പോള്‍ പെട്ടെന്നു വയറ്റില്‍ തീയാളിയ പോലെ...

പഞ്ചാരകുട്ടന്‍ -malarvadiclub said...

നന്നായിട്ടുണ്ട് വരാന്‍ ഇത്തിരി വൈകി ക്ഷമിക്കുക
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

Kalavallabhan said...

ഒരു പെണ്ണിനു മാത്രം എഴുതാൻ കഴിയുന്നത്.
പെണ്ണെഴുത്തെന്നിതിനെ പറയാൻ കഴിയുമോ ?

keraladasanunni said...

ഓര്‍ക്കാപ്പുറത്ത് പിന്‍കഴുത്തിലെ വിരല്‍സ്പര്‍ശത്തില്‍ 
മുല്ലക്കാടുകള്‍ കുളിര്‍ന്ന് പൂത്തു ചിരിച്ചിട്ടുണ്ടോ.

ഹൃദ്യമായി ഈ വരികള്‍.

Shijith Puthan Purayil said...

നന്നായി.

വിഷ്ണു പ്രസാദ് said...

നല്ല കവിത

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ സ്‌മിതാ,
പെണ്‍മ.അനുഭൂതിദായകമായ പെണ്‍മ.പകരൂ ഇനിയുമിനിയും.
വായനക്കാര്‍ കാത്തിരിക്കുന്നു.

കല|kala said...

കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി..

പോരാ
കവിതാമയി
ധൈര്യവതി..

sreee said...

എല്ലാവരുടെയും ജീവിതത്തില്‍ അന്തിമമായി ഒരു ലക്ഷ്യമേ ഉള്ളു,മരണം. ചിലര്‍ കുറച്ചു ദിവസം കൂടുതല്‍ ജീവിചേക്കാം . എന്ത് വ്യത്യാസം .എല്ലാവരെയും കാലം മായ്ച്ചു കളയും. പക്ഷെ ആ തിരിച്ചറിവ് വരാന്‍ ഇത് പോലെ ഒരു നഷ്ടം ഉണ്ടാകണം. അത്തരം ചിന്തകള്‍ക്ക് മാത്രമല്ലെ അവളെ ജീവിപ്പിക്കാന്‍ കഴിയു . ഒരുപാടു നേരം ആലോചിച്ചു , എന്തെഴുതും എന്ന്.കണ്ണ് നനയിച്ചു .

സ്മിത മീനാക്ഷി said...

ഒരുപാടൊരുപാടു നന്ദി..എല്ലാവര്‍ക്കും..സ്നേഹപൂര്‍വ്വം സ്മിത.

ഇ.എ.സജിം തട്ടത്തുമല said...

കവിതയുള്ള കവിതകൾ. കാമ്പുള്ള വരികൾ. ലളിതമായ എഴുത്ത്. ഹോം പേജിൽ ആദ്യം കണ്ടതൊക്കെ വായിച്ചു. വേലി എന്ന കവിത ഏറെ ഇഷ്ടമായി. മഴവില്ലും മനോഹരം. മൊത്തത്തിൽ കവിത കവിതകൾ നിലവാരം പുലർത്തുന്നു. കൂടുതൽ വായന പിന്നീട്. ഇവിടെ എത്താൻ ഇടവന്നതിൽ സന്തോഷം. ആശംസകൾ!

Mahendar said...

മനോഹരമായ വേദന. നന്ദി.

VEERU said...

hum...ishtaayi !!!

ചിത്ര said...

വേദന..

സുനീത.ടി.വി. said...

ഗംഭീരായി, സ്മിത.അഭിനന്ദനങ്ങൾ

ഉമാ രാജീവ് said...

""എത്ര മുറിവുകള്‍ വേണം ഒരു മരണമാകാന്‍
എത്ര മരണങ്ങള്‍ വേണം ഒരു ജീവിതമാകാന്‍""


എന്നത്തേയും പോലെ മനോഹരം
സ്മിതയുടെ എല്ലാകവിതകളും ജീവിതത്തോട് അത്ര ചേര്‍ന്ന് നില്കുന്നു

sarala said...

ഓരോ വരിയും സ്മിതേ.............

ശ്രീനാഥ്‌ | അഹം said...

One of my friend showd path to ths post... Vannathu veruthe aayilla.... It touches somewer in my heart!

Anonymous said...

maranam jeevithathinte thudakkamaanu

മുകിൽ said...

മനോഹരമീ കവിത..

joshy pulikkootil said...

nice poem ..congrats.......... vallappozhum ente blogum nokkane........

ചേച്ചിപ്പെണ്ണ്‍ said...

manoharam ... smitha ...
adyayitta ivide ...
iniyum varum ....

സെറീന said...

മനോഹരമായ കവിത.

Mazha Nananja Shalabham said...

Hi smitha,

Nandi othiri othiri nandi.....
Ithrayum bhangiyulla vaakukalil pranayam varachezhuthiyathinu...
Njan ettavum bhava theevramayaa pranayam kandittullathu nerudayude varikalilaanu.... Ivide ee varikalil
nerudayodu enikku parayendi varunnu
nerudakkum melilekku pranayam padarthunna viralukalum hridayauvm undennu....
Athe ee varikal ente... alla njangalde pranayamaanu....
Ente swapnakoodile njangalde niswasangalil alinju cherunna aathmasamarpanathinte pranayam.....
Iniyum pratheekshikkunnu....
Nandi

വനിത വിനോദ് said...

പുരുഷവിരോധികളായ ചില സ്ത്രീജനങ്ങള്‍ വായിച്ചിരിക്കേണ്ടതാണ് ഈ കവിത.

Anil cheleri kumaran said...

തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്.

വളരെ ഇഷ്ടപ്പെട്ടു ഈ വരി..

Reema Ajoy said...

തിരികെ വരാത്ത മഴവില്ലുപോലെ
അവന്‍ മാഞ്ഞു പോകുമ്പോള്‍
നീയറിയും
ജീവിതം തന്നെയാണ് മരണമെന്ന്...


അതിനു മുന്നേ ഞാന്‍ ഇല്ലാതാവട്ടെ :(