കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, November 22, 2010

ഉപമകളില്ലാതെ.


"പ്രണയം അര്‍ബുദം പോലെ“ന്നു *
ഒരു കവി,
“നെഞ്ചു ചീഞ്ഞു, രക്തഞരമ്പുകള്‍ പുളയ്ക്കുന്നു,
പ്രണയം ഉള്ളില്‍കടന്നതാണെന്നു“*
മറ്റൊരു വിലാപം...

ഉപമയും ഉത്പ്രേക്ഷയും
വിട്ട് ഭയന്നോടിയ പ്രണയം
ആത്മഹത്യയ്ക്കു മലകയറുമ്പോള്‍
ഉള്ളില്‍ എന്റെ ആകാശം
ഇലച്ചില്ലകളില്‍നിന്നു
പൂക്കള്‍ പറത്തുന്നു,
മേഘക്കുളിരില്‍ കാറ്റു വിതച്ച്
പൂമ്പാറ്റചിറകുകളാല്‍
പ്രണയം പെയ്യിക്കുന്നു.

കാളിന്ദിയും കടമ്പുമെല്ലാം
എനിക്കു സ്വന്തമെന്നൊരു
കാല്‍പ്പനികഭംഗിയില്‍
കണ്‍ചിമ്മിനില്‍ക്കേ
ഒരു കായാമ്പൂവടര്‍ന്നുവീണപോല്‍
നെറുകയില്‍ നീ പതിയെ ചുംബിച്ചുവോ.

( ഗൌരി നന്ദന, ടി. എ. ശശി എന്നിവരുടെ കവിതകള്‍ )
*1 http://ekaanthathaaram.blogspot.com/2009/01/blog-post.html -ഗൌരി നന്ദനം
*2 http://sasiayyappan.blogspot.com/2010/07/blog-post_16.html - എരകപ്പുല്ല്.

31 comments:

സ്മിത മീനാക്ഷി said...

"പ്രണയം അര്‍ബുദം പോലെ“ന്നു *
ഒരു കവി,
“നെഞ്ചു ചീഞ്ഞു, രക്തഞരമ്പുകള്‍ പുളയ്ക്കുന്നു,
പ്രണയം ഉള്ളില്‍കടന്നതാണെന്നു“*
മറ്റൊരു വിലാപം...

മുകിൽ said...

മോഹിപ്പിക്കുന്നു കവിത..

Mahendar said...

ഉപമയും ഉത്പ്രേക്ഷയും
വിട്ട് ഭയന്നോടിയ പ്രണയം
ആത്മഹത്യയ്ക്കു മലകയറുമ്പോള്‍
ഉള്ളില്‍ എന്റെ ആകാശം
ഇലച്ചില്ലകളില്‍നിന്നു
പൂക്കള്‍ പറത്തുന്നു,

nice lines..

അവസാനം മൂര്‍ച്ച കുറഞ്ഞത്‌ പോലെ.. എന്നാലും ഇഷ്ട്ടപ്പെട്ടു.

ഭാനു കളരിക്കല്‍ said...

സ്മിതയില്‍ നിന്നും പ്രതീക്ഷിച്ചത് ലഭിക്കാത്ത ദുഖത്തില്‍ ഈ ഞാന്‍

M.R.Anilan -എം. ആര്‍.അനിലന്‍ said...

വയിച്ചു ട്ടോ...പക്ഷേ ഭാനുപറഞ്ഞതിന്റെ ഒരരികിൽ ഞാനും നില്പുണ്ട്... ലേശം കൂടി നന്നാക്കാമായിരുന്നു... എന്റെ പ്രണയം മറ്റൊരു വിധമെന്ന പ്രഖ്യാപനത്തിന്‌ നമോവാകം

yousufpa said...

പ്രാണനില്ലാത്ത പ്രണയം പാവനമല്ല.

രമേശ്‌ അരൂര്‍ said...

പ്രണയം എന്നില്‍
കാലം തെറ്റി
പെയ്ത മഴയാണ്
ചൂട് കൊതിച്ചപ്പോള്‍
കിട്ടിയ കുളിരാണ് ..
ജ്വരം വിറപ്പിച്ച രാത്രിയാണ്
വിപ്ലവ വഴികളില്‍ നടക്കുമ്പോള്‍
നെഞ്ചില്‍ വീണ തീക്കട്ടയാണ് ..

sm sadique said...

എന്റെ പ്രണയം വീൽ ചെയർ കയറി അരഞ്ഞു ;എങ്കിലും ഇന്നും ഞാൻ പ്രണയിക്കുന്നു. സങ്കടപ്പെടാൻ വേണ്ടി.
ഈ കവിത ആകാശമേലാപ്പിലേക്ക് കയറി ,കൂടെ എന്റെ സ്വപ്നങ്ങളും…

ആളവന്‍താന്‍ said...

പ്രണയം...!
:-)

Vayady said...

ചുംബനത്തില്‍ പൊതിഞ്ഞ ഒരു കവിത.
പ്രണയത്തിന്റെ മറ്റൊരു ഭാവം..

Unknown said...

പ്രണയം അര്‍ബുദം പോലെ.. ;)

ശ്രീനാഥന്‍ said...

ആരു തള്ളിപ്പറഞ്ഞാലും ഞാനീ പ്രണയപക്ഷത്തു തന്നെ നിൽക്കും, എന്റെ കവിതയിൽ പ്രണയം നിന്നു പെയ്യും എന്ന് ആകാശമാവുന്നല്ലോ സ്മിത, ഏറെ ഇഷ്ടമായി.

mayflowers said...

അര്‍ബുദം പക്ഷെ വേദനകള്‍ മാത്രമല്ലേ തരുന്നുള്ളൂ..

Kalavallabhan said...

കാളിന്ദിയും കടമ്പുമെല്ലാം സ്വന്തമെന്നൊരു കാല്‍പ്പനികഭംഗിയില്‍കണ്‍ചിമ്മിനില്ക്കുന്ന കറുത്തവൾക്കും പ്രണയം സ്വന്തം.

ജംഷി said...

“നെഞ്ചു ചീഞ്ഞു, രക്തഞരമ്പുകള്‍ പുളയ്ക്കുന്നു,
പ്രണയം ഉള്ളില്‍കടന്നതാണെന്നു“*
മറ്റൊരു വിലാപം..

ആശംസകള്‍

സ്മിത മീനാക്ഷി said...

. അനിലന്‍ മാഷ്, ഭാനു.. ഞാനും ചേരുന്നു കൂടെ. ഇങ്ങനെയൊക്കെ തിരുത്തല്‍ തരുന്നത് എന്തു സന്തോഷമുള്ള കാര്യമാണെന്നൊ?
ശ്രീനാഥന്‍ മാഷിന്റെ ക്ലാസ്സില്‍ പഠിക്കാന്‍ പറ്റിയില്ലല്ലൊ എന്നൊരു സങ്കടം, മാഷ് വാരിക്കോരി മാര്‍ക്കിടും.
മുകില്‍, മഹെന്ദര്‍ , യൂസഫ്, രമേശ്, സാദിക്ക്, ആളവന്താന്‍ , വായാടി, നിശാസുരഭി, മെയ് ഫ്ലവെര്‍സ്, കലാവല്ലഭന്‍ , ജംഷി എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കു സ്നേഹത്തോടെ നന്ദി..
സ്മിത.

Unknown said...

"പ്രണയം അര്‍ബുദം പോലെ“ന്നു *
ഒരു കവി,
“നെഞ്ചു ചീഞ്ഞു, രക്തഞരമ്പുകള്‍ പുളയ്ക്കുന്നു,
പ്രണയം ഉള്ളില്‍കടന്നതാണെന്നു“*
മറ്റൊരു വിലാപം...

t.a.sasi said...

എന്റെ കവിത ഒരാള്‍ക്കു
കവിതക്കു വിഷയമാവുക..!
വളരെ സന്തോഷം സ്മിത.

Anurag said...

കവിത നന്നായി,പക്ഷേ

രാജേഷ്‌ ചിത്തിര said...

പ്രണയമേ,
നിന്റെ കാളിന്ദി..
നിയെന്ന പൂത്തു നില്‍ക്കുന്ന കടമ്പ്,
ഭയത്തിന്റെ ആത്മഹത്യാമുനമ്പിനും
അപ്പുറം നീ...
ഒടുവിലീ ഈറന്‍ ചുംബനതിന്റെ
ചെറു ചൂടില്‍ വിടരുന്ന നിന്റെ
ഏഴു വര്‍ണ്ണങ്ങള്‍.....

SUJITH KAYYUR said...

pranayam niramillaatha oru chithram. mohippikkunna nombaram. nalla kavitha.

Sureshkumar Punjhayil said...

Upamakal vendathe...!

Manoharam, Ashamsakal...!!!

ഇ.എ.സജിം തട്ടത്തുമല said...

പ്രണയത്തെ ഇതാ അർബുദത്തോടും ഉപമിച്ചിരിക്കുന്നു. പ്രണയത്തെ ഇങ്ങനെ ശപിക്കണോ? എങ്ങനെ ശപിക്കാതിരിക്കും. പ്രണയം എന്ന് ദൌർബല്യമാണ് ഇക്കാലത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത്!

ramadas said...
This comment has been removed by the author.
SAJAN S said...

പ്രണയം അര്‍ബുദം പോലെ.....!!
കവിത ഇഷ്ടമായി

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇല്ല, ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല

Ranjith chemmad / ചെമ്മാടൻ said...

പ്രണയ വ്യാകരണം...

ente lokam said...

കൊള്ളാം....പക്ഷെ "മഴവില്ലിന്റെ" തീവ്രതയില്‍
ഈ പ്രണയം ...അറ്ബുധതിന്റെ ആരംഭം പോലെ കടുപ്പം കുറഞ്ഞു നില്‍ക്കുന്നു...മഴവില്ലിനു ഒരു
നൂറു ആശംസകള്‍...

Unknown said...

hai chechi
your kavitha is super.If you have kavitha like this pls forward to me.

ഗൗരി നന്ദന said...

വന്നു നിശബ്ദം വായിച്ചു പോവാറുണ്ട്...എന്നും ഇഷ്ടം തന്നെ...ഈ പ്രണയവും...

(വളരെ നന്ദി ചേച്ചീ.....ആ വരികള്‍ ഇഷ്ടമായതിന്...ഇവിടെ ഓര്‍ത്തതിന്..)

Unknown said...

മലയാളകവി ശ്രീ.മധുസൂധനന്‍ നായര്‍ പറഞ്ഞതു പോലെ
"താമസിനെ തൂനിലവാക്കും നിരര്‍ദ്രമാം
മനസ്സിനെ താരുന്ണ്യമാക്കും "