കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, January 31, 2011

കരിയില

മണ്ണാങ്കട്ടയുടെ കൂടെ
കാശിയ്ക്കു യാത്ര പുറപ്പെട്ട
കരിയിലയാണു ഞാന്‍ ,
മഴവെള്ളത്തോടൊപ്പം
ഗംഗയുടെ മേല്‍ വിലാസം തേടി
മണ്ണാങ്കട്ട അലിഞ്ഞൊഴുകിയപ്പോള്‍
കാറ്റിലായിരുന്നു എന്റെ അഭയം.
മോക്ഷത്തിലേയ്ക്ക് പറന്ന്
ഭാരങ്ങള്‍ പൊഴിച്ചപ്പോള്‍
ഇലഞരമ്പുകളുടെ രേഖാചിത്രം ബാക്കി.

പറന്നും തളര്‍ന്നും
ഒടുവിലീ ജാലകത്തിലെ
കിളിക്കൂടിന്റെ അടിച്ചുമരില്‍
താങ്ങായിരിക്കവേ,
വഴി മറക്കാത്ത കാറ്റ്
ചിലമ്പിട്ടു തുള്ളി
വിളിച്ചുണര്‍ത്തുന്നു.
വരികയെന്നൊരു
സ്വകാര്യമോതുന്നു.

32 comments:

സ്മിത മീനാക്ഷി said...

മണ്ണാങ്കട്ടയുടെ കൂടെ
കാശിയ്ക്കു യാത്ര പുറപ്പെട്ട
കരിയിലയാണു ഞാന്‍ ,

t.a.sasi said...

വഴി മറക്കാത്ത കാറ്റ്
ചിലമ്പിട്ടു തുള്ളി
വിളിച്ചുണര്‍ത്തുന്നു.
വരികയെന്നൊരു
സ്വകാര്യമോതുന്നു..

'ക' യില്‍ തുടങ്ങുന്നത് ;
ഗകാരം ഉള്ളതെന്തും മോക്ഷം നല്‍കുന്നതെന്നു
ഒ. വി. വിജയന്‍ പറഞ്ഞതോര്‍ക്കുന്നു.
ഒതുക്കമുള്ള കവിത.

Kalavallabhan said...

ജാലകത്തിലൂടെ ഈ കിളിക്കൂട്ടിലെത്തി പച്ച്പ്പ് പൊഴിച്ച ഇലഞ്ഞരമ്പുകളെ നോക്കി അത്ഭുതപ്പെടുന്നു.

mayflowers said...

"പറന്നും തളര്‍ന്നും
ഒടുവിലീ ജാലകത്തിലെ
കിളിക്കൂടിന്റെ അടിച്ചുമരില്‍
താങ്ങായിരിക്കവേ,"

ഒരു കരിയിലക്ക് പോലും എന്തിനെങ്കിലും താങ്ങാകാനാകും..
nice lines..

മുകിൽ said...

മോക്ഷത്തിലേക്കുള്ള വഴിയാത്രതുടങ്ങിയ കരിയില..
ഒടുവിൽ ഒരു കിളിക്കൂടിന്റെ അടിച്ചുമരിലെ താങ്ങായ ഇലഞരമ്പ്…
മറന്നു കളയാതെ ഇനിയും വന്നു വിളിക്കുന്ന കാറ്റ്…
നല്ല ബിംബങ്ങൾ സ്മിത.
നന്നായിരിക്കുന്നു.

MOIDEEN ANGADIMUGAR said...

മോക്ഷത്തിലേയ്ക്ക് പറന്ന്
ഭാരങ്ങള്‍ പൊഴിച്ചപ്പോള്‍
ഇലഞരമ്പുകളുടെ രേഖാചിത്രം ബാക്കി.

നല്ല വരികൾ,നല്ല കവിത

ഭാനു കളരിക്കല്‍ said...

സ്മിതയുടെ വ്യത്യസ്തവും മനോഹരവുമായ കവിത. ആശംസകള്‍.

ആളവന്‍താന്‍ said...

ആശയം ഗംഭീരം..

ചിത്ര said...

ഒരു ജീവിതമാണ് വായിച്ചെടുത്തത്.കവിത ഇഷ്ടമായി..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിക്കപ്പെടുമ്പോള്‍ നൂറുനൂറര്‍ത്ഥങ്ങള്‍ കിട്ടുന്നു..കവിത അതത്രയും ഹൃദ്യമാക്കുന്നു..

ശ്രീനാഥന്‍ said...

കനമില്ലാതെ കരിയില പോലെ പാറിപ്പറന്ന് പിന്നെയാ കനമില്ലായ്മകൾ പോലും പൊഴിച്ച് ആത്മാവിന്റെ ഞെരമ്പുകൾ തെളിയുമ്പോൾ കാറ്റ് വരികെന്ന് ... മനോഹരം!

രമേശ്‌ അരൂര്‍ said...

മനോഹരമായ ബിംബങ്ങള്‍ ,,നന്നായി എഴുതി

yousufpa said...

നല്ല കവിത..മനുഷ്യനെ കരിയിലയോട് ഉപമിച്ചത് വളരെ നന്ന്.
എപ്പോഴെങ്കിലും സ്വന്തത്തെകുറിച്ച് ചിന്തിക്കുന്നത് ഏവർക്കും നല്ലതാണെന്ന് കവിത ഉണർത്തി.

vasanthalathika said...

പതിവ് പല്ലവി ...നന്നായിരിക്കുന്നു.

M.R.Anilan -എം. ആര്‍.അനിലന്‍ said...

വഴി മറക്കാത്ത കാറ്റ്
ചിലമ്പിട്ടു തുള്ളി
വിളിച്ചുണര്‍ത്തുന്നു....
:-)

Unknown said...

അസ്ഥികള്‍ അവശേഷിപ്പിച്ച് ഒരമൃതതുള്ളിയില്‍ ആത്മാവുണര്‍ന്ന് കാറ്റിലലിയുന്നു..

കുറച്ച് വരികളില്‍ ഒരു ജീവിതം മുഴുവനായ് അവതരിപ്പിച്ചു!

സുസ്മേഷ് ചന്ത്രോത്ത് said...

വ്യത്യസ്തമായ വരികള്‍.നല്ല കവിത.

ഗുല്‍മോഹര്‍... said...

കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.


ee vakkukal isttamayi.......

ഗുല്‍മോഹര്‍... said...

കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.


ee vakkukal isttamayi.......

sm sadique said...

ഈ കവിത വായിച്ചപ്പോൾ
ഞാൻ ചോദിച്ചു : ഞാനെന്താണ് ?
മണ്ണാങ്കട്ടയോ കരിയിലയോ ?
(അകകാമ്പുള്ള കവിത)

ഒരില വെറുതെ said...

കാറ്റിലൂടൊരു വഴിയുണ്ട് കാശിക്ക്. മഴയുടെ വിരലില്‍ തൂങ്ങി വരുന്നുണ്ടൊരു കാറ്റ്. സുന്ദരം.

അനൂപ്‌ .ടി.എം. said...

ഇതൊരു ഇടത്താവളം മാത്രം.
യാത്ര തുടരുക.

rishikesh said...

മഴവെള്ളത്തോടൊപ്പം
ഗംഗയുടെ മേല്‍ വിലാസം തേടി.....
നല്ല ബിംബങ്ങൾ സ്മിത.
നന്നായിരിക്കുന്നു.

ഉമാ രാജീവ് said...

ചുറ്റും നിറയുന്ന എന്നും തഴുകുന്ന കാറ്റ് ,
അത് തന്നെയാണ് മോക്ഷത്തിലേക്ക് പറത്തികൊണ്ട് പോകുള്ളൂ ,
മണ്ണാങ്കട്ട ........ ഇല്ല ഒരു കാര്യോമില്ല
നല്ല വരികള്‍ ,വ്യത്യസ്തമായ അവതരണം .

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu...... aashamsakal......

ജയിംസ് സണ്ണി പാറ്റൂർ said...

ബിംബസമൃദ്ധി കവിതയെ ധന്യമാക്കുന്നു

പറയാതെ വയ്യ. said...

ബിംബ സമൃദ്ധം. അര്‍ഥ സമ്പുഷ്ടം. ദാര്‍ശനിക മാനങ്ങളുടെ ആഴം പകരുന്ന ഉള്‍ക്കനം. അകം തൊടുന്ന സംഗീത സമൃദ്ധിയുടെ ജല പ്രവാഹം. കാവ്യ രചനയിലെ കുതിപ്പായി ഈ കവിതയെ ഞാന്‍ കരുതുന്നു. അഭിനന്ദനങ്ങള്‍.
സ്നേഹത്തോടെ,

Anurag said...

ചേച്ചി നന്നായി എഴുതി

Rare Rose said...

തളര്‍ന്നും,താങ്ങായിരുന്നും,ഭാരമോരോന്നായി അഴിക്കുന്ന നേരം മന്ത്രമധുരമായൊരു സ്വകാര്യം പോലെയാ വിളി അല്ലേ..കെട്ടുപാടുകളില്‍ നിന്നും അനശ്വരതയിലേക്കുള്ള യാത്ര..


ആ ചിലമ്പിട്ടു തുള്ളി കാറ്റു വിളിക്കുന്നയിടത്തെത്തിയപ്പോള്‍,സത്യായിട്ടും ഒരിത്തിരി നേരത്തേക്കെങ്കിലും ആ ഭാവനയൊന്ന് വന്ന് കട്ടെടുക്കാന്‍ തോന്നിപ്പോയി.:)

വീകെ said...

നന്നായിരിക്കുന്നു...
ആശംസകൾ...

സ്മിത മീനാക്ഷി said...

ഒരുപാടു സ്നേഹത്തോടെ എല്ലാവര്‍ക്കും നന്ദി പറയുന്നു.
സ്മിത.

രാജേഷ്‌ ചിത്തിര said...

ഒരു കഥ (ചിത്രയുടെ വാക്കുകള്‍ വീണ്‍റ്റും പറയുന്നു)