കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, January 3, 2011

പകര്‍ന്നാട്ടം

കുളിച്ചുവന്നു
കണ്ണാടിയില്‍ നോക്കുമ്പോള്‍
കാണുന്നതെന്നെത്തന്നെ .
വട്ട മുഖം, വലിയ നെറ്റി,
ഉരുളന്‍ കണ്ണുകള്‍.....
എങ്കിലും,
കണ്ണാടി കാണ്മോളം
എത്രയെത്ര വേഷപ്പകര്‍ച്ചകള്‍.

കവിത മൂളിക്കൊണ്ടീറന്‍
മുടി കോതുമ്പോള്‍
കണ്ണുകളില്‍ സ്വപ്നമുറങ്ങുന്ന ജലജ,
നീളന്‍ മുടി സ്വയമറിയാതെ ചുരുണ്ടു തുടങ്ങും.

പത്രവാര്‍ത്തയിലെ അനീതിയില്‍
നൊന്തു കലഹിക്കുമ്പോള്‍
സുഹാസിനി കൂടു വിട്ടെന്നിലേയ്ക്ക്.
കൃത്യതയോടെ വാക്കുകള്‍ നാവിലെത്തും.

കുസൃതിയുടെ കൊലുസണിയുമ്പോള്‍
രേവതിയുടെ ആഡംബരമില്ലാത്ത മുഖം
ചിരിച്ചും ചിരിപ്പിച്ചും പിണങ്ങിക്കിലുങ്ങിയും.

നിന്റെ പ്രണയത്തിലലിയുമ്പോള്‍
‘അര്‍ധ നിമീലിത‘മെന്നൊക്കെ പറയാവുന്ന
മിഴികളാല്‍ ചിരിച്ചും പറഞ്ഞും ശാന്തികൃഷ്ണ,

മഴയില്‍ ചിലമ്പില്ലാതെ ആടുമ്പോള്‍
ഉള്ളു നനയുന്ന ഭാനുപ്രിയ, ഒരു ജലചിത്രം പോലെ.
എനിക്കിത്ര ഭംഗിയോ, നിന്നെയോര്‍ക്കുമ്പോള്‍ ‍?

ഒരു നൃത്തച്ചുവടില്‍ മോഹിതയാകുമ്പോള്‍
ഇന്നലെയുടെ ശോഭന,
ഒരു മറവിയിലും പ്രണയം മറക്കാത്തവള്‍.

മുഖപടങ്ങളൊക്കെയിങ്ങനെ
മുന്‍പിലെത്തുകയല്ലേ
എടുത്തണിയാന്‍ പാകത്തില്‍.
വെള്ളിത്തിരയിലല്ലെങ്കിലും
കാണുമ്പോള്‍
ഒരു ഭംഗി വേണ്ടേ എന്നു ന്യായം.

ഒന്നു കുടഞ്ഞഴിച്ചു വെച്ച്
“ഇതാ ഞാന്‍“ എന്നു
അടുക്കളയിലേയ്ക്കൊ,
കിടപ്പുമുറിയിലേയ്ക്കോ
കരിമഷിയെഴുതാത്ത കണ്ണും,
ഉയര്‍ത്തിക്കെട്ടിയ നീളന്‍മുടിയുമായി
കടക്കാന്‍ പാകത്തില്‍
പകര്‍ന്നാട്ടത്തിന്റെ ജീവിതക്കൂട്ട്.

ഇന്നുമിന്നലെയും തുടങ്ങിയതല്ലല്ലോ
മനസ്സിന്റെയീ ആള്‍മാറാട്ടങ്ങള്‍.

44 comments:

സ്മിത മീനാക്ഷി said...

ഇന്നുമിന്നലെയും തുടങ്ങിയതല്ലല്ലോ
മനസ്സിന്റെയീ ആള്‍മാറാട്ടങ്ങള്‍.

Unknown said...

പക്ഷെ,
എങ്ങുയരത്തില്‍ നിന്നും
താഴെയേതു നരകത്തില്‍ നിന്നും
എന്നിലേക്ക്‌ തിരിച്ചുവരാന്‍
ഞൊടിയിട മതി,
യതേ, എന്‍ സുകൃതം..

മുകിൽ said...

മനസ്സിന്റെ ആട്ടങ്ങൾ നന്നായി. പെട്ടെന്നു ചിതറിപ്പോകുന്ന തരംഗങ്ങൾ. നന്നായി.

Kalavallabhan said...

മലയാള നാടിൽ ( ?) ഈ കവിത വായിച്ചിരുന്നു.
പുതുവത്സരാശംസകൾ

sm sadique said...

മനസ്സിന്റെ മറന്നാട്ടങ്ങൾ മനോഹരമായി .
ആ‍ശംസകൾ……….

mumsy-മുംസി said...

പകര്‍ന്നാട്ടങ്ങള്‍ നന്നായി. എതു വേഷവും ഇഷ്ടമുള്ളപ്പോള്‍ എടുത്തണിഞ്ഞ്, കുടഞ്ഞെറിഞ്ഞ് പഴയപടിയിലാവാന്‍ കഴിയുന്ന ഒരു മനസ്സുള്ളതും നന്നായി .

സുസ്മേഷ് ചന്ത്രോത്ത് said...

നല്ല കവിത.ഭംഗിയായി ചൊല്ലാന്‍ കഴിയുന്ന കവിത എന്നതാണ് പ്രത്യേകമായി ആകര്‍ഷിച്ചത്.പുതുവര്‍ഷത്തിലെ നന്മകള്‍ അങ്ങയുടേതാകട്ടെ.

Wash'Allan JK | വഷളന്‍ ജേക്കെ said...

ലളിതം മോഹനം.. ഈ ഭാവപ്പകര്‍ച്ചകള്‍
നായികാ സങ്കല്പങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തി... മനസ്സില്‍ പതിഞ്ഞ അതേ ചിത്രങ്ങള്‍

ഭാനു കളരിക്കല്‍ said...

കവിത ഗംഭീരമായി. തീര്‍ത്തും മനോഹരം. നമ്മുടെ നിത്ത്യ ജീവിതം ഈ പകര്‍ന്നാട്ടങ്ങളില്‍ ആണ് പലപ്പോളും. ആരും പറയുന്നില്ലെന്നു മാത്റം.

Unknown said...

ഒന്നു കുടഞ്ഞഴിച്ചു വെച്ച്
“ഇതാ ഞാന്‍“ എന്നു
അടുക്കളയിലേയ്ക്കൊ,
കിടപ്പുമുറിയിലേയ്ക്കോ

പലപ്പോഴും ഇത്രേള്ളോന്ന് ചിന്തിച്ച് പോകാറുണ്ട് എന്ന്..

എന്‍.ബി.സുരേഷ് said...

ഉരുകിയുരുകിത്തീരുമ്പോൾ ഒന്നിറങ്ങിപ്പോകാൻ ഏത് സ്ത്രീയാണ് കൊതിക്കാത്തത്?
പക്ഷേ അവൾക്ക് കഴിയില്ലല്ലോ
ഒരു വീട്റ്റ് അവളുടെ കാൽച്ചുവട്ടിൽ കെട്ടിയിട്ടിരിക്കുകയല്ലേ?

പിന്നെ എങ്ങോട്ട് പോകാൻ
സങ്ക്ല്പത്തിലെ സൌന്ദര്യമോഹത്തിലേക്ക് ഒരു പരകായ പ്രവേശം. അല്പനേരത്തെ ഇടവേളയിൽ മാത്രം. പക്ഷേ വീണ്ടും ജീവിതത്തിന്റെ സ്വന്തം വിഷമതകൾലിലേക്ക്ക് അവൾ താനേ വീണുപോകുമല്ലോ.

സ്വന്തം ജീവിതം ഒരു സ്ത്രീ സങ്കല്പിക്കുമ്പോൾ തന്നെ തിരശീലയിലെ നടിമാരുടെ പ്രത്യേകതക്കൾ കൂടി കാച്ചിക്കുറുക്കി നിർവചിക്ക്ചിരിക്കുന്നു.

പെണ്ണിന്റെ മനസ്സിന്റെ ഗതിയും ഗതികേടും കവിതയിൽ ഉണ്ട്.

യാദൃച്ചികമെന്ന് പറയട്ടെ ഞാൻ പുതിയ പോസ്റ്റ് ഇട്ടതും കണ്ണാടിക്കു കുൻപിൽ നിൽക്കുന്ന ഒരുവനെ പറ്റിത്തന്നെ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്മിത

ഈ കവിത മറ്റെവിടെയോ എഴുതിയിരുന്നതല്ലേ? വേഷപ്പകര്‍ച്ചകള്‍ നന്നായിരിക്കുന്നു...അവസാനം

ഇതാ ഞാന്‍“ എന്നു
അടുക്കളയിലേയ്ക്കൊ,
കിടപ്പുമുറിയിലേയ്ക്കോ
കരിമഷിയെഴുതാത്ത കണ്ണും,
ഉയര്‍ത്തിക്കെട്ടിയ നീളന്‍മുടിയുമായി
കടക്കാന്‍ പാകത്തില്‍
പകര്‍ന്നാട്ടത്തിന്റെ ജീവിതക്കൂട്ട്.

ഇതു തന്നെ സത്യം

നന്ദി ആശംസകള്‍ !

ആളവന്‍താന്‍ said...

എനിക്ക് കവിതകള്‍ എന്തോ അങ്ങോട്ട്‌ ദാഹിക്കുന്ന ആളല്ല; എന്നാലും ഇതില്‍ എന്തോ ഒരു വെറൈറ്റി തോന്നുന്നു. ആശംസാസ്.!

ശ്രീനാഥന്‍ said...

മനോഹരമായി കവിത, മൌലികതയുടെ തിളക്കം, സത്യത്തിന്റെ സ്വരം, മുഖാവരണമില്ലാത്ത കവിത യുടെ കനലാട്ടം!

mayflowers said...

ഈ ആള്‍മറാട്ടത്തിന്റെ പേരല്ലേ ജീവിതം?
നല്ല കവിത.

ഉമാ രാജീവ് said...

സ്മിത എന്താ പറയ്യേണ്ടതെന്നറിയില്ല
സത്യം എന്റെ മനസ്സില്‍ ഉള്ളത്
ഒരിക്കലും വാക്കായ് വിളംബാന്‍ കഴിയാത്തത്
ഇതാ നിരത്തി വച്ചിരിക്കുന്നു തൂശനിലയില്‍ ,
അങ്ങനെയാണ് സ്മിതയുടെ എല്ലാ കവിത വായികുംബോളും തോന്നാറ്
ഇനിയും നിറയെ എഴുതൂ ..........

Vayady said...

മനസ്സിന്റെ ആള്‍മാറാട്ടം അതിമനോഹരമായി പറഞ്ഞിരിക്കുന്നു. നമ്മുടെയൊക്കെ ജീവിതത്തില്‍ എന്നും നടക്കുന്നതല്ലേ ഇതൊക്കെ.
പുതുവര്‍ഷത്തില്‍ ഇനിയും ഇതുപോലെ ഗംഭീര കവിതകള്‍ എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

നികു കേച്ചേരി said...

വായിക്കാൻ പറ്റിയതിൽ,
സന്തോഷം.

സ്മിത മീനാക്ഷി said...

എന്റെ ആള്‍മാറാട്ടങ്ങള്‍ മറ്റു പലരുടേയും കൂടിയാണെന്നറിയുന്നതില്‍ ഒരുപാടു സന്തോഷം..
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരുപാട് നന്ദി, സ്നേഹവും..

binu said...

puthuvarshathil nalla thudakkam.
aashamsakal !

Vinodkumar Thallasseri said...

പകര്‍ന്നാട്ടത്തിണ്റ്റെ മറുപേരല്ലേ ജീവിതം എന്നത്‌. ചിലര്‍ കണ്ണാടിക്ക്‌ മുമ്പില്‍, മറ്റു ചിലര്‍...

vasanthalathika said...

good...

വരയും വരിയും : സിബു നൂറനാട് said...

നിരീക്ഷണം അസ്സലായി, വരികളും.
ഈ വ്യത്യസ്തതയും ഇഷ്ട്ടമായി.

Jayesh/ജയേഷ് said...

ഇങ്ങനെ എതയെത്ര പെണ്ണുങ്ങളാണ്....കവിത നന്നായി

വാഴക്കോടന്‍ ‍// vazhakodan said...

“ഇതാ ഞാന്‍“ എന്നു
അടുക്കളയിലേയ്ക്കൊ,
കിടപ്പുമുറിയിലേയ്ക്കോ..."

പകർന്നാട്ടം കൊള്ളാം!

Rare Rose said...

ഒരേയാളില്‍ തന്നെ എത്ര പേരാണ്..നന്നായി കവിത.

ShajiKumar P V said...

കുറച്ച് കൂടുതലായി എഴുതിയിട്ടുണ്ടോ ഇതില്‍..
വരികള്‍ക്ക് കനം കൊടുക്കാമായിരുന്നൂ...

sarala said...

വിവിധരീതിയിലൊറ്റനിമിഷത്തില്‍ വിഷമമില്ലെനിക്കാടുവാന്‍ പാടുവാന്‍....

വീകെ said...

ആശംസകൾ...

Ranjith chemmad / ചെമ്മാടൻ said...

പകർന്നാട്ടങ്ങളിലൂടെ വിരിഞ്ഞ നല്ലൊരു കവിത!!
പുതുകവർഷത്തിൽ വിരിഞ്ഞുകൊണ്ടിരിക്കട്ടെ കാവ്യപ്പകർച്ച

ജയിംസ് സണ്ണി പാറ്റൂർ said...

ഈ പകര്‍ന്നാട്ടം മസസ്സിനെ
പിടിച്ചുലയ്ക്കുന്നൊരു മുറിവേകുന്നു

അനസ് ഉസ്മാന്‍ said...

ലളിതം, മനോഹരം.

ആശംസകള്‍, ശൂന്യതയില്‍ നിന്നും പ്രണയത്തിന്റെ കാണാചിത്രങ്ങള്‍ അഴകോടെ വരക്കുന്ന കവയത്രിക്ക്.

Sureshkumar Punjhayil said...

Pakarunna attangalum...!

Manoharam, Ashamsakal...!!!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മനോഹരമായ ഭാഷാപ്രയോഗം.
തനതായ ശൈലി..
മനോഹരമായ ഒരു അനുഭവം..
ആശംസകളോടെ..

Anurag said...

കവിത ഗംഭീരമായി

Sukanya said...

പകര്‍ന്നാട്ടം അസ്സലായി. നല്ല കവിത.

Thabarak Rahman Saahini said...

പ്രലോഭനങ്ങളുടെ
വേഷപ്പകര്‍ച്ചകള്‍.
കവിത നന്നായി വീണ്ടുമെഴുതുക.

സ്മിത മീനാക്ഷി said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദിയോടെ..
സ്നേഹപൂര്‍വ്വം സ്മിത.

Anonymous said...

സിനിമാതാരങ്ങളെ നന്നായി ഉപയോഗിച്ചു...കൊള്ളാം....

MOIDEEN ANGADIMUGAR said...

മനസ്സിന്റെ ഈ വേഷപ്പകർച്ച നയൻതാരയിൽ എത്തിയില്ലല്ലോ,ആശ്വസിക്കാം.
നന്നായിട്ടുണ്ട് കവിത.
(ചേച്ചി ഒന്ന് ഈ വഴിവരൂ.www.moideenangadimugar.blogspot.com)

എന്‍.ബി.സുരേഷ് said...

എവിടെ ആള് മുങ്ങിയോ? അതോ തിരിക്കിലാണോ?

നിരഞ്ജന്‍.ടി.ജി said...

Smitha,
Malayalanaattil vaayichu..
great...!

joshy pulikkootil said...

njaan njaanaanu satyam . athu thirichariyuka . baakkiyella make up....... he he

lekshmi. lachu said...

ഇന്നുമിന്നലെയും തുടങ്ങിയതല്ലല്ലോ
മനസ്സിന്റെയീ ആള്‍മാറാട്ടങ്ങള്‍.