കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Monday, December 12, 2011

പഴയൊരു വഴി

പഴയൊരു വഴി
ഓര്‍മ്മിച്ചെടുക്കുമ്പോള്‍
ചെമ്മണ്ണു പാറി
വഴിക്കണ്ണു ചിമ്മുന്നു.

വഴിയോരത്തൊരു മരമതിനു
പേരു പേരാലോ അരയാലോ?
ആരെയോ കാത്താരാനുമവിടെ
മനമിളകാതെ നിന്നിരുന്നോ?
വഴി പിഴയ്ക്കുമ്പോള്‍ വലം കൈ
പിടിച്ചിടം കൈ പിടിച്ചൊരു
കാറ്റതിലൂടെ നടന്നിരുന്നോ
ഒഴുക്കിലൊരു പാലം
നെഞ്ചോടു ചേര്‍ത്തൊരു പുഴ
വഴിയില്‍ സ്നേഹം പകര്‍ന്നിരുന്നോ?

കാല്‍‌വിരല്‍‌ച്ചോര കിനിഞ്ഞ
കല്‍മൂര്‍ച്ചകള്‍
കരിയിലച്ചൂടില്‍
വിയര്‍ത്ത മണ്‍‌പൊത്തുകള്‍
പാടിത്തളര്‍ന്ന ചീവിടിനൊച്ചകള്‍
വീണു മയങ്ങിയ തളിരിലത്തുണ്ടുകള്‍
മറവിയില്‍ നിന്നുണര്‍ന്ന പൂമ്പാറ്റകള്‍ .

പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.

(ഡിസംബര്‍ ലക്കം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത് )

35 comments:

സ്മിത മീനാക്ഷി said...

പഴയൊരു വഴി
ഓര്‍മ്മിച്ചെടുക്കുമ്പോള്‍
ചെമ്മണ്ണു പാറി
വഴിക്കണ്ണു ചിമ്മുന്നു.

K.P.Sukumaran said...

nostalgic and touching ...

അനില്‍@ബ്ലോഗ് // anil said...

മനോഹരമായൊരു ചിത്രം വർച്ചിട്ടിരിക്കുന്നു.

G. Nisikanth (നിശി) said...
This comment has been removed by the author.
G. Nisikanth (നിശി) said...

നന്നായിരിക്കുന്നു... ആശംസകൾ...

നീലക്കുറിഞ്ഞി said...

എല്ലാവരുടേയും മനസ്സില്‍ കാണും ഗൃഹാതുരത്വമുണര്‍ത്തുന്ന ഇത്തരം ചിന്തകള്‍ ..സ്മിത അതു മനോഹരമായി തന്നെ ആലപിച്ചു.."ഒഴുക്കിലൊരു പാലം
നെഞ്ചോടു ചേര്‍ത്തൊരു പുഴ
വഴിയില്‍ സ്നേഹം പകര്‍ന്നിരുന്നോ?"
.ഈ വരികള്‍ അതി മനോഹരം ..

ഭാനു കളരിക്കല്‍ said...

സംഗീതമുണരുന്ന മധുരമായ കവിത.

Echmukutty said...

വഴിയോരത്തൊരു മരമതിനു
പേരു പേരാലോ അരയാലോ?
അരയാലെന്ന് വാദിച്ച് വാദിച്ചു
തൊണ്ട പൊട്ടിച്ച കാലം
അതിനു പേരു ബാല്യം....

yesodharan said...

ഏറെ ഇഷ്ടമായി.....ആശംസകള്‍...!

എം പി.ഹാഷിം said...

സത്യം !
ഗ്രാമങ്ങളുടെ പച്ച പുതച്ച ഒച്ചകളെ ,
കാഴ്ചകളെ നഷ്ടപ്പെടുത്തുന്ന ഒരു വല്ലാത്ത
വഴിത്തിരിവിലാണ് നാം.

വാക്കുകള്‍ കോര്‍ത്തു കെട്ടിയ കവിത
ഓര്‍മ്മകളുണര്‍ത്തി ........
അഭിനന്ദനങ്ങള്‍

Kalavallabhan said...

പഴയൊരു വഴിയെൻ മനസ്സിൽ മാത്രം
വഴിപിരിയാതിന്നും നിലകൊള്ളുന്നു.

yousufpa said...

ആശിയ്ക്കുകയല്ലാതെ വേറെ വഴിയില്ല...എല്ലാം എങ്ങോ പോയ് മറഞ്ഞു.

മനോജ് കെ.ഭാസ്കര്‍ said...

ഗൃഹാതുരത വാക്കുകളിലേക്കാവാഹിച്ച്
നല്ലൊരു കവിത രചിച്ചു..

പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.

ജീവിത തിരിവില്‍ പിരിഞ്ഞിടറാത്ത നല്ല ഓര്‍മ്മകള്‍ ഉണ്ടാകട്ടെയെന്ന ആശംസകളോടെ..

പുതുമഴ

മുകിൽ said...

കൈപിടിച്ചു നടത്തുന്ന നല്ല വരികള്‍..

സുഗന്ധി said...

ഒഴുക്കിലൊരു പാലം
നെഞ്ചോടു ചേര്‍ത്തൊരു പുഴ
വഴിയില്‍ സ്നേഹം പകര്‍ന്നിരുന്നോ?... നഷ്ടങ്ങളെ ഇങ്ങനെ ഓര്‍മ്മപ്പെടുത്താതെ..
സ്നേഹം മാത്രം.....

sarala said...

പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.

sarala said...

പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.

Manoraj said...

നല്ല ഒരു കാഴ്ച. ഒരു ചെമ്മണ്‍ പാതയിലൂടെ നടന്ന സുഖം.

സേതുലക്ഷ്മി said...

നടന്നകന്ന പഴയ വഴികൾ നെഞ്ചിലേൽപ്പിച്ച മുറിവുകളിൽ വീണ്ടും ചോര പൊടിയുന്നു...

ശ്രീനാഥന്‍ said...

ഈ വഴിയും, പുഴയും പാലവും കാറ്റുമൊക്കെ നമ്മുടെ എല്ലാവരുടേയും മനസ്സിൽ ബാക്കിയാവുന്നു, ഈ വരികളിലൂടെ നടന്നകന്നത് എന്നെപ്പോലെ ഒത്തിരിപ്പേരുടെ വഴികളാണ്. സുഖകരമായ നൊമ്പരമായി വരികൾ!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എത്ര മനോഹരമായ ആ വഴികള്‍ !

സ്മിത മീനാക്ഷി said...

വായനയ്കും അഭിപ്രായങ്ങള്‍ക്കും ഒരുപാടു നന്ദി, സ്നേഹം ,
കലാവല്ലഭന്‍ , പ്രത്യേകം നന്ദി, ഓര്‍മ്മപ്പെടുത്തലിന്..

Yasmin NK said...

മനോഹരം..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചെമ്മണ്ണു പാതകൾ...അനന്തതയിലേക്ക് നീളുന്ന പാതകൾ..എവിടെയോ ചില ഒറ്റയാൻ വൃക്ഷങ്ങൾ..വിളക്ക് മങ്ങിക്കത്തുന്ന ചെറിയ വീടുകൾ...കല്ലുകൾ , കരിയിലകൾ. കിളിനാദങ്ങൾ....ഗൃഹാതുരത്വം എത്രയായാലും വിട്ടുമാറുന്നില്ല..ഒരിക്കലും തിരിച്ചു വരാത്തവണ്ണം ഇല്ലാതായിപ്പോയ കാഴ്ച്കകൾ..

മനോഹരമാ‍യ ഈ ഓർമ്മപ്പെടുത്തലിനു നന്ദി സ്മിത..

ആശംസകൾ !

ഗീത said...

പഴയ വഴികൾ, പണ്ടു താണ്ടിയ വഴികൾ ഒക്കെ ഓർമ്മിക്കാനുള്ള മനസ്സെങ്കിലും ഉണ്ടാകണം അല്ലേ? ചിലപ്പോൾ ഓർത്തിട്ടും കാര്യമില്ല. കാലത്തിന്റെ ഒഴുക്കിനൊപ്പം വഴികളും പോയ് മറഞ്ഞിട്ടുണ്ടാവും. പകരം പുതിയ പാത - അപരിചിതമായ പാത.
നല്ല കവിത സ്മിത.

ജയരാജ്‌മുരുക്കുംപുഴ said...

VALARE ISHTTAMAYI... AASHAMSAKAL.... PINNE BLOGIL FILM AWARDS PARANJITTUNDU, THEERCHAYAYUM ABHIPRAYAM PARAYANE......

ഉമാ രാജീവ് said...

വഴിയോരത്തൊരു മരമതിനു
പേരു പേരാലോ അരയാലോ?
ആരെയോ കാത്താരാനുമവിടെ
മനമിളകാതെ നിന്നിരുന്നോ?



നിന്നിരുന്നു,
പക്ഷെ തിരിച്ചറിഞ്ഞപ്പോളേക്കും തിരിഞ്ഞു നോക്കാനാവാത്ത വിധം , തിരിച്ചു വരാനാവാത്തദൂരം എത്തിയിരുന്നു. ഇനി ഒരിക്കലും പൊട്ടിയൊലിക്കാത്ത വിധത്തില്‍ ടാറുരുക്കിയൊഴിച്ചിട്ടുണ്ട് ചെമ്മണ്‍ പാതയില്‍............
എന്റെ കവിതയാണിത്

ഉമാ രാജീവ് said...
This comment has been removed by the author.
വരയും വരിയും : സിബു നൂറനാട് said...

"കാല്‍‌വിരല്‍‌ച്ചോര കിനിഞ്ഞ
കല്‍മൂര്‍ച്ചകള്‍"

എന്‍റെ വീടിന് ചുറ്റും കുറെ കല്ലുകളുണ്ട്. ഇപ്പോഴും എന്നെ നോക്കി കൊഞ്ഞണം കുത്തും. പണ്ട് ഉരുട്ടിയിട്ടത്തിന്‍റെ കളിയാക്കല്‍!!

കവിത അസ്സല്‍,as always.

എന്‍.ബി.സുരേഷ് said...

Nostalgic. oru sugathakumari touch

Vinodkumar Thallasseri said...

ആ വഴിയും കാഴ്ചകളും ഇപ്പോള്‍ ഇങ്ങനെ ഓര്‍മ്മകളില്‍ മാത്രം. നല്ലൊരു ഓര്‍മ്മച്ചിത്രം.

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.................

TPShukooR said...

വളരെ നന്നായിട്ടുണ്ട്. ഗൃഹാതുരത്വമുണര്‍ത്തി വിടുന്ന വരികള്‍.

വിജയലക്ഷ്മി said...

മോളെ നല്ലകവിത . മനസ്സുള്‍കൊള്ളുന്ന വരികള്‍ ...സ്മിതാ ഞാനീ ബ്ലോഗില്‍ ആദ്യമായാണ്‌ വരുന്നത് ...

Muralee Mukundan , ബിലാത്തിപട്ടണം said...

പഴയൊരാ വഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.