കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, January 8, 2012

പുരുഷവൃക്ഷങ്ങള്‍

അത്തി, ഇത്തി , അരയാല് , പേരാല്
പിന്നെ ,
പേരറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
തൊട്ടും തൊടാതെയും അറിഞ്ഞ
പുരുഷവൃക്ഷങ്ങള്‍ .

നിരാസത്തില്‍ ചുറ്റിപ്പടര്‍ന്ന
വേരുകളില്‍ ഒറ്റത്തടിയായുയര്‍ന്ന്
തെങ്ങുകള്‍ പോലെ ചിലര്‍ ,
ഇളനീരോ, പച്ചോലയോ
മൂപ്പെത്തിയ കായ്കളോ
വേണ്ടതെന്തുമെടുക്കുക
എന്നൊരു മുനിവാക്യം
പോലെ ഈര്‍ക്കില്‍ മുനകള്‍ ,
ചായാനും ചരിയാനുമില്ലെന്നു
കാറ്റിനോടും ഭരതവാക്യം.

ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍,
കൈവിട്ടു കാലം കഴിഞ്ഞാലും
വിരല്‍ത്തുമ്പിലോ മുന്‍‌കഴുത്തിലോ
തൂമണം തൂകിയൊരു സ്മൃതിക്കുറി.

ചിലര്‍ വാക പോലെ
ഇലച്ചാര്‍ത്തും പൂപ്പടര്‍പ്പും കാട്ടി കൊതിപ്പിച്ച്,
വരൂ , കൂടുകള്‍ കൂട്ടു എന്നു പ്രലോഭിപ്പിക്കും
ആഞ്ഞൊരു കാറ്റു വീശിയാല്‍
എല്ലാം തകര്‍ന്നേയെന്നൊരു നിലവിളിയില്‍
അടര്‍ന്നു വീഴുന്ന ചില്ലകള്‍.
ഒന്നു മയങ്ങിയുണര്‍ന്ന്
പച്ചച്ചിരി നാമ്പു കാട്ടി തിരിച്ചുവിളിക്കുമെങ്കിലും
ചിതറിത്തെറിച്ച കൂടുകളും കിളിമുട്ടകളും
തിരിച്ചു തരാനാവില്ലല്ലോ.

ചിലര്‍, മലമുകളിലെ പാറക്കെട്ടിനിടെ
വേരാഴത്തിന്റെ അതുല്യതയില്‍
തലയുയര്‍ത്തി നില്‍ക്കുന്നവര്‍.
ഏറ്റവും ഉയരത്തില്‍ പറക്കുന്ന
കിളിക്കേ കൂടുകൂട്ടാനാവൂ എന്നു
കാറ്റിന്റെ മുന്നറിയിപ്പ്.
താഴ്വരയില്‍ നിന്ന്
ഒരു വൃക്ഷപൂജ നടത്തി
ആരാധിക്കാമെന്നു മാത്രം.

ഇലയും പൂവും കായുമൊക്കെ
ഏതാണ്ടൊരേ തരത്തില്‍
പാഴ് മരങ്ങളേറെ,
കുലവും ഗോത്രവുമറിഞ്ഞിട്ടെന്തിനാണെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും.

ഇത്തിള്‍‌ക്കണ്ണികള്‍ നിറഞ്ഞ
ശാഖികളില്‍ കൂടുകൂട്ടുന്ന മരണം
ചുമന്ന് പിന്നെയും ചിലര്‍.

കാടും മരങ്ങളും ഇനിയുമെന്നു
വഴിക്കിളികള്‍ ചിലയ്ക്കുമ്പോള്‍
പിന്നിലേയ്ക്കോടി മറയുകയാണ്,
പച്ചച്ച മരകാഴ്ചകള്‍ ..

( ജനുവരി ലക്കം മലയാളനാടില്‍ പ്രസിദ്ധീകരിച്ചത് , എം. ആർ. അനിൽകുമാറിന്റെ എനിക്ക്‌ പരിചയമുള്ള സ്ത്രീകള്‍ എന്ന കവിത പ്രചോദനം)

49 comments:

സ്മിത മീനാക്ഷി said...

http://www.facebook.com/note.php?note_id=275253765855309 , ഇതു ശ്രീ എം ആര്‍ അനില്‍കുമാറിന്റെ കവിതയിലേയ്ക്കുള്ള വഴി.

Echmukutty said...

ചിലര്‍ വാക പോലെ
ഇലച്ചാര്‍ത്തും പൂപ്പടര്‍പ്പും കാട്ടി കൊതിപ്പിച്ച്,
വരൂ , കൂടുകള്‍ കൂട്ടു എന്നു പ്രലോഭിപ്പിക്കും
ആഞ്ഞൊരു കാറ്റു വീശിയാല്‍
എല്ലാം തകര്‍ന്നേയെന്നൊരു നിലവിളിയില്‍
അടര്‍ന്നു വീഴുന്ന ചില്ലകള്‍.
ഒന്നു മയങ്ങിയുണര്‍ന്ന്
പച്ചച്ചിരി നാമ്പു കാട്ടി തിരിച്ചുവിളിക്കുമെങ്കിലും
ചിതറിത്തെറിച്ച കൂടുകളും കിളിമുട്ടകളും
തിരിച്ചു തരാനാവില്ലല്ലോ.

ചിലര്‍, മലമുകളിലെ പാറക്കെട്ടിനിടെ
വേരാഴത്തിന്റെ അതുല്യതയില്‍
തലയുയര്‍ത്തി നില്‍ക്കുന്നവര്‍.
ഏറ്റവും ഉയരത്തില്‍ പറക്കുന്ന
കിളിക്കേ കൂടുകൂട്ടാനാവൂ എന്നു
കാറ്റിന്റെ മുന്നറിയിപ്പ്.


ഈ വരികൾക്ക് നമസ്ക്കാരം, സ്മിത.
അഭിനന്ദനങ്ങൾ.

മഹേഷ്‌ വിജയന്‍ said...

കവിത കൊള്ളാല്ലോ....എനിക്കിഷ്ടമായി...
ആധികാരികമായി എന്തേലും പറയാന്‍ ഞാന്‍ ആള്‍ അല്ല.... :-)

മനോജ് കെ.ഭാസ്കര്‍ said...

ശ്രീ അനില്‍കുമാറിലേക്ക് ലിങ്ക് നല്‍കിയത് നന്നായി...
രണ്ട് കവിതകളും ഒപ്പത്തിനൊപ്പം മികച്ചു നില്‍ക്കുന്നു.
അഭിനന്ദനങ്ങള്‍.....

Kalavallabhan said...

"ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍"

പുരുഷന്മാരെ തിരിച്ചറിയുന്നതിൽ വിജയിച്ചു.
പുതുവത്സരാശം സകൾ

സുസ്മേഷ് ചന്ത്രോത്ത് said...

ഒരു നല്ല കവിത.
അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സേതുലക്ഷ്മി said...

എല്ലാ വരികളും നന്നായി.
എല്ലാ ഉപമകളും നന്നായി.
കവിത.....നന്നായി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതിലേതു വൃക്ഷത്തോടാണു പ്രിയം?

നല്ല കവിത..ആശംസകൾ !

പൊട്ടന്‍ said...

കവിത്വം കാത്തുസൂക്ഷിച്ചു ആശയങ്ങള്‍ ഗംഭീരമായി പ്രതിപാദിക്കുന്ന കവിതകള്‍ കാണുമ്പോള്‍ സതോഷം തോന്നുന്നു.

ഉമാ രാജീവ് said...

ഒന്നു മയങ്ങിയുണര്‍ന്ന്
പച്ചച്ചിരി നാമ്പു കാട്ടി തിരിച്ചുവിളിക്കുമെങ്കിലും
ചിതറിത്തെറിച്ച കൂടുകളും കിളിമുട്ടകളും
തിരിച്ചു തരാനാവില്ലല്ലോ.
................:-(

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കവിത.ഓരോ വരിയിലുമുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളില്‍ ഓരോരോ ജീവിതം പൂത്തുലഞ്ഞു.
അഭിനന്ദനങ്ങള്‍ .

Satheesan OP said...

ഇഷ്ടായി ആശംസകള്‍ ...

mayflowers said...

ഇഷ്ട്ടമായി..

Radhakrishnan Kollemcode said...

നല്ല കവിത. ആശംസകള്‍....

Vinodkumar Thallasseri said...

സ്മിതാ, നല്ല കവിത. ഉള്ളില്‍ ഒരു മരം പൂത്തുലഞ്ഞു. ഏത്‌ മരമെന്നറിയില്ലെങ്കിലും.

ഏത്‌ രൂപത്തിലെത്തിയാലും ഒടുവില്‍ ഒരേ രൂപമെടുക്കുന്ന പുരുഷനെക്കുറിച്ചുള്ളൊരു കവിത ഈയടുത്ത്‌ എഴുതി തീര്‍ത്തതേയുള്ളു. പുരുഷനെക്കുറിച്ചും നല്ലത്‌ പറയുന്ന കവിത ഏറെ ആത്മവിശ്വാസം തരുന്നു.

നന്ദി സ്മിതാ.

Rejeesh Sanathanan said...

ഇഷ്ടമായെന്നോ ഇല്ലെന്നൊ പറയണമെങ്കിൽ ആദ്യം കവിത എന്താണെന്നറിയണം

മുകിൽ said...

അനില്‍കുമാറിന്റെ കവിത വായിച്ചപ്പോഴേ പുരുഷന്മാരെക്കുറിച്ചും എഴുത്തുവരട്ടെ എന്നൊര്‍ത്തതായിരുന്നു. നന്നായി ഇത്. കാമ്പുണ്ട് കവിതയില്‍.

ഇലഞ്ഞിപൂക്കള്‍ said...

കവിത നന്നായി.. വരികളര്‍ത്ഥപൂര്‍ണ്ണം.. ആശംസകള്‍..

SASIKUMAR said...

സുന്ദരം ഈ വരികള്‍.പുരുഷനെക്കാട്ടിയ വഴികളും.അഭിനന്ദനങ്ങള്‍.

ഭാനു കളരിക്കല്‍ said...

സ്ത്രീ പുരുഷനെ കുറിച്ച് എഴുതുന്നതില്‍ കലാപത്തിന്റെ അംശമുണ്ട്. അഭിനന്ദനങ്ങള്‍.

സ്മിത മീനാക്ഷി said...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും സ്നേഹപൂര്‍വ്വം നന്ദി..

valsan anchampeedika said...

സ്മിത ഇക്കുറിയും നിരാശപ്പെടുത്തിയില്ല.നന്നായി.

khaadu.. said...

ഇരിപ്പിടം വഴിയാണ് ഇവിടെ എത്തിയത്.. ഞാനിതു മുന്‍പ് എവിടെയോ വായിച്ചു കമ്മന്റിയിട്ടുണ്ട്.. ഇവിടെ കമ്മന്റ് കാണുന്നില്ല...

എന്തായാലും കവിത നന്നായി..മരങ്ങലോടുള്ള ഉപമ മനോഹരം...

കാടും മരങ്ങളും ഇനിയുമെന്നു
വഴിക്കിളികള്‍ ചിലയ്ക്കുമ്പോള്‍
പിന്നിലേയ്ക്കോടി മറയുകയാണ്,
പച്ചച്ച മരകാഴ്ചകള്‍ ..

സ്നേഹാശംസകളോടെ.....

Fousia R said...

എനിക്കൊത്തിരി ഇഷ്ടപ്പെട്ടു.
അങ്കലപ്പുണ്ടായത് ചന്ദനത്തിലാണ്‌.
ചന്ദനം ഒരുതരത്തില്‍ പരാന്നസസ്യമാണെന്ന് പഠിച്ചിട്ടുള്ളതോര്‍ത്തപ്പോള്‍
ഒരു കൗതുകം.

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

മറുകവിതയും കവിതയും അസ്സലായിട്ടുണ്ട്....
ഇരിപ്പിടം വഴിയാണിങ്ങെത്തിയത്...യാത്ര പുതിയ കുറേ ബിംബങ്ങളെ സമ്മാനിച്ചു...ആശംസകളോടെ....

എന്‍.ബി.സുരേഷ് said...

its a new interpretation. avoid detailing and make it crisp

Unknown said...

:| :))

Pradeep Kumar said...

മികച്ച രചന
എല്ലാ ഭാവുകങ്ങളും....

വേണുഗോപാല്‍ said...

പ്രവാസ കവിതകളില്‍ വായിച്ചിരുന്നു
നല്ല കവിത ...
ആശംസകള്‍

ആത്മരതി said...

യെ കറുമ്പി കവിത വായിച്ചു,പലവിധത്തിലുള്ള മനുഷ്യർ അവർക്കിടയിൽ സ്ത്രീകൾ വിത്യസ്തകളാവുന്നു.തുടക്കത്തിലെ ബാനർ കറുമ്പിയായതിൽ ദു:ഖിപ്പിക്കുന്നതുപോലെ തോന്നി.ആർക്കും ഒന്നും മുൻ കൂട്ടി തീരുമാനിക്കാനാവില്ല.

ഒരില വെറുതെ said...

നല്ല ഒതുക്കവും ഒഴുക്കും.
കാറ്റില്‍ ചായാത്ത ഒറ്റത്തടി മരത്തിന്റെ കാഴ്ച. അനേകം മരങ്ങളുടെ കലമ്പലിലും എല്ലാം കണ്ട് നിര്‍മയമായി ചിരിക്കുന്ന
ഒരു ഓഷോ വൃക്ഷത്തിന്റെ ചേല്.

Unknown said...

കൊള്ളാം

വരയും വരിയും : സിബു നൂറനാട് said...

ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍,

ചുമ്മാ കൊള്ളാം എന്ന് പറഞ്ഞു പോയാല്‍, അത് തീരെ കുറവായി പോകും. ഇതൊരു brilliant രചനയാണ്.

Unknown said...

nice...keep writing

canifo said...

CREATE WEBSITE www.canifo.com

ഇലഞ്ഞിപൂക്കള്‍ said...

ഇവിടെ പുതിയതന്വേഷിച്ച് വന്നതാ.. എന്തേ, നാളേറെയായല്ലോ...

സ്മിത മീനാക്ഷി said...

നന്ദി ഇലഞ്ഞിപ്പൂക്കള്‍ ... ഒന്നുമെഴുതാതെ ദിവസങ്ങള്‍ പോകുന്നു, ഇതുവരെ എഴുതിയതൊന്നും കവിതകള്‍ ആയിരുന്നിരിക്കില്ല. അതുകൊണ്ടാകാം ഇങ്ങനെയൊരു ശിക്ഷ..

ജയരാജ്‌മുരുക്കുംപുഴ said...

abhinandanangal....... blogil puthiya post...... HERO.- PRITHVIRAJINTE PUTHIYA MUKHAM...... vayikkane.......

സുധീർ (Sudheer) said...

ഓര്‍മ്മകള്‍ പിരിഞ്ഞും വളഞ്ഞും
ചുറ്റിപ്പിണഞ്ഞൊരു മരമാമാണു
ഞാനെന്ന് നീയെന്നെ കുറ്റപ്പേടുത്തുന്നുവോ?
നിന്നെ പുണര്‍ന്നൊരോര്‍മ്മകളും
ഈ ചുറ്റലിലും പിരിയലുകളിലുമുണ്ടെ-
ന്നൊരോര്‍മ്മ പോലും നിനക്കില്ലാതെ പോയല്ലൊ.

Unknown said...

നല്ല കവിതകള്‍.....ചിലതെല്ലാം മനസ്സില്‍ തൊടുന്നത്.....മനസ്സിനെ ഉപദ്രവിക്കുന്നത്...ചിന്തിപ്പിക്കുന്നത്....എഴുതുക...നിറുത്താതെ...

Unknown said...

നല്ല കവിതകള്‍.....ചിലതെല്ലാം മനസ്സില്‍ തൊടുന്നത്.....മനസ്സിനെ ഉപദ്രവിക്കുന്നത്...ചിന്തിപ്പിക്കുന്നത്....എഴുതുക...നിറുത്താതെ...

pallavi said...

വളരെ നന്നായി..എഴുതുക, ഇനിയും ഒരുപാട്..

Unknown said...

കവിത നന്നായി.

Prabhan Krishnan said...

“.ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍..”

ഈ ഭാവനയ്ക്കുമുന്നില്‍ നമിച്ചു മാഷേ..!
ആശയവും,ആവിഷ്ക്കാരവുമൊക്കെ ഗംഭീരം.
ഒത്തിരിയാശംസകള്‍ നേരുന്നു.
സസ്നേഹം..പുലരി

Unknown said...

ഈ വായന ഒരു നല്ല അനുഭവം

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വൃക്ഷക്കാഴ്ച്ചകൾ..!

Unknown said...

കവിത കൊള്ളാം.. വൃക്ഷങ്ങള്‍ എല്ലാം പുരുഷന്മാരാണെങ്കില്‍ അവയില്‍ കയറിക്കിടക്കുന്ന അഴകാര്‍ന്ന വല്ലീലതകള്‍ ആണോ സ്ത്രീകള്‍?
അപ്പോള്‍ ഇതില്‍ കണ്ണികളും മറ്റും എന്താവും?
സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

ente lokam said...

beautiful lines:)

pravaahiny said...

കവിത കൊള്ളാം