കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Sunday, February 21, 2010

ഭയം

ഒന്നാം നാള്‍,
വിലക്കപ്പെട്ട ജാലകത്തിനപ്പുറം
നിന്റെ നിഴല്‍.
ഭയന്നു വിറപൂണ്ട ഞാനൊളിച്ചതു
മുത്തശ്ശിയുടെ രക്ഷാമന്ത്രത്തുമ്പില്‍.

രണ്ടാം നാള്‍,
പാതിതുറന്ന ജാലകത്തിലൂടെ
നിന്റെ നിശ്വാസം ഇളംചൂടുകാറ്റായി
പിന്‍ കഴുത്തില്‍തൊട്ടപ്പോള്‍,
അരുതെന്നടക്കം പറഞ്ഞതു മനസ്സറിയാതെ.

മൂന്നാം നാള്‍
ചാരിയ വാതില്‍ മെല്ലെത്തുറന്നതു കാറ്റൊ,
പൂച്ചക്കാല്‍ ചവിട്ടിവന്ന നീയോ?,
അടയ്ക്കാന്‍ മറന്ന വാതിലിന്‍ പിന്നില്‍
രക്ഷാമന്ത്രങ്ങള്‍ മറന്ന ചുണ്ടില്‍ പെയ്തിറങ്ങിയ
ചുംബനങ്ങളുടെ പെരുമഴയില്‍
അഴിഞ്ഞു വീണതു എന്റെ മന്ത്രച്ചരടും മുലക്കച്ചയും.

പിന്നെ
പടിയിറങ്ങി, പുഴകടന്നു, മല കയറി
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു, ആര്‍ക്കു സ്വന്തം?
ഞാനറിയാത്ത ഭാഷയില്‍ ഉത്തരം പറഞ്ഞു
നീ ഞ്ജാനിയുടെ വിളക്കു തെളിച്ചു.

ഇപ്പോള്‍,
നിന്റെ തുടറ്ച്ചയായ വേലിയേറ്റങളില്‍
എന്റെ കളിവള്ളങ്ങള്‍ മറിയുന്നു,
ഞാന്‍ വള്ളവും തുഴയും നഷ്ടപ്പെട്ടു
നിന്നോടൊത്തൊഴുകുന്നു,
അതുകൊണ്ടു നിന്റെ വേലിയിറക്കങ്ങളെ
ഞാന്‍ ഭയത്തൊടെ നോക്കിക്കാണുന്നു.
പേടി സ്വപ്നങ്ങള്‍ എന്റെ രാത്രികളെ
പ്രണയരഹിതമാക്കുന്നു.
ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്‍
ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണു
നീ എന്നെ ഉപേക്ഷിക്കുക?
http://www.chintha.com/node/63003

8 comments:

അളിയന്‍ = Alien said...

കൊള്ളാം.
ഇഷ്ടപ്പെട്ടു.

jomon said...

excellent

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യഥാര്‍ത്ഥ പ്രണയങ്ങള്‍ ഒരിക്കലും വേര്‍‌പിരിയുന്നില്ല..അതുകൊണ്ടു തന്നെ കവയിത്രിയുടെ ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് തോന്നുന്നു....സ്നേഹിക്കുന്നവനായി എന്തും നല്‍കുന്ന പ്രണയാതുരയായ ഒരു കാമിനിയെയാണു ഈ കവിതയില്‍ കാണാന്‍ കഴിയുന്നത്..അപ്പോളും ആശങ്കള്‍ അവളെ ചൂഴ്ന്നു നില്‍ക്കുന്നു....അതൊരു പക്ഷേ നഷ്ടമായിപ്പോയേക്കാം എന്നുള്ള സുരക്ഷാ ബോധത്തില്‍ നിന്നുമാവാം.

നല്ല വരികള്‍..

രാജേഷ്‌ ചിത്തിര said...

ഒരു പക്ഷെ നിന്നെ പിരിഞ്ഞ നിമിഷത്തെ ഇരുട്ടാവണം

എന്നെ ഇവിടെ എത്തിച്ചത്

http://sookshmadarshini.blogspot.com/search?updated-max=2010-01-24T03%3A55%3A00-08%3A00&max-results=1

സ്മിത മീനാക്ഷി said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി...

Unknown said...

കവയിത്രിയുടെ ഒരു കാമിനിയെയാണു ഈ കവിതയില്‍ കാണാന്‍ കഴിയുന്നത് ആശംസകള്‍ !

mahesh madhavan said...

yadhardha snehangalum verpiriyunnundu... chinthakal umitheeyayi padarnnu yadhardyathinte kaivazhikal thandi oduvil puthusnehathinte manjukanangalal avasanikkappedunnu.

Nalla kavitha... orupadu ishtamayi..
Mahesh Madhavan
nilavupole@gmail.com

Vayady said...

"ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്‍
ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണു
നീ എന്നെ ഉപേക്ഷിക്കുക?"

ഏത് പ്രണയിനിക്കും തോന്നാവുന്ന ഭയം.
മനോഹരം.