കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, December 1, 2010

ആദ്യചുംബനം

(ശ്രീ രവീന്ദ്രനാഥ ടാഗോറിന്റെപ്രഥമചുംബന്‍എന്ന കവിതയുടെ മൊഴിമാറ്റം.
വരികളുടെ തീവ്രസൌന്ദര്യം നശിപ്പിച്ചതിനു ക്ഷമാപണത്തോടെ.)

ആകാശം മിഴി താഴ്ത്തി
നിശ്ശബ്ദതയിലേയ്ക്കു വളര്‍ന്നു.
കിളിപ്പാട്ടുകള്‍ നിലച്ചിരിക്കുന്നു.
തെന്നല്‍ വീണുറങ്ങി.
ഓളങ്ങള്‍ മാഞ്ഞ
ജലാശയം ഒച്ചയില്ലാതെ.
നിമിനേരം കൊണ്ട് വനഹൃദയം
മര്‍മ്മരങ്ങളൊഴിഞ്ഞ് പ്രശാന്തമായി.

വിജനമായ പുഴയോരത്തെ
ചലനമറ്റ സാന്ധ്യനിഴലുകളില്‍
ചാഞ്ഞിറങ്ങിയ ചക്രവാളം
നിശ്ശബ്ദഭൂമിയെ പുല്‍കിനിന്നു.

ആ നിശ്ചല നിമിഷത്തില്‍
ആ ഏകാന്തജാലകത്തിങ്കല്‍
നമ്മള്‍ ആദ്യമായി ചുംബിച്ചു.

പെട്ടെന്ന്,
ദേവാലയമണികളുണര്‍ന്ന്
ആകാശത്തിലേയ്ക്കു മുഴങ്ങി നിറഞ്ഞു.
അനശ്വര താരകള്‍ വിറകൊണ്ടു.
നമ്മുടെ കണ്ണുകളില്‍
കണ്ണുനീര്‍ തുളുമ്പി.

31 comments:

സ്മിത മീനാക്ഷി said...

ആ നിശ്ചല നിമിഷത്തില്‍
ആ ഏകാന്തജാലകത്തിങ്കല്‍
നമ്മള്‍ ആദ്യമായി ചുംബിച്ചു.

Kalavallabhan said...

കവിത വായിച്ചിട്ടില്ലെങ്കിലും ഈ പരിഭാഷയിലൂടെ കവിതയുടെ ഭംഗി ശരിക്കും ആസ്വദിക്കാനാവുന്നു.
ആശംസകൾ

രമേശ്‌ അരൂര്‍ said...

വിവര്‍ത്തനം നന്നായി ..എന്നാലും അതിന്റെ ആഴത്തിലേക്ക് പോയോ എന്ന് ആശങ്കയുണ്ട് ..ഏതായാലും നല്ല പരിശ്രമം ..
അഭിനന്ദനങ്ങള്‍ :)

ശ്രീനാഥന്‍ said...

ആദ്യചുംബനഹർഷം പ്രകൃതിയൊരുക്കിയ നിശ്ചലചിത്രത്തിന്റെ പശ്ചാത്തലത്തിൽ നിറയുമ്പോൾ -ആരാണ് പറഞ്ഞത് രണ്ടു പേർ പ്രണയിക്കുമ്പോൾ ലോകം മാറിപ്പോകുന്നുവെന്ന്? നമ്മുടെ ഭാഷയിലും കവിത സുന്ദരി തന്നെ!

t.a.sasi said...

വിവര്‍ത്തനത്തെ കുറിച്ച്
പറയാനാളല്ലെങ്കിലും
ഇനിയും ഇതു പോലുള്ള
ശ്രമങ്ങള്‍ ഉണ്ടാവണമെന്ന്
ആഗ്രഹിക്കുന്നു..

mayflowers said...

മഹാനായ ഒരുകവിയുടെ കവിതയെപ്പറ്റി ഈ ഞാനെന്തെഴുതാന്‍..
പക്ഷെ അവസാന വരികള്‍ ഹൃദയത്തിലൂര്‍ന്നിറങ്ങുംപോലെ..

yousufpa said...

ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ഈ ലളിതമായ മൊഴിമാറ്റം.

ഒരു യാത്രികന്‍ said...

ഒറിജിനല്‍ വായിച്ചിട്ടില്ല. അപ്പൊ എനിക്കിതിഷ്ടമായി.......സസ്നേഹം

Vayady said...

മൊഴിമാറ്റം നന്നായി സ്മിത. പ്രണയം എന്നും ഒരു സുഖമുള്ള ഓര്‍മ്മയാണ്‌. ഈ കവിത വായിച്ചപ്പോള്‍ "അതിമനോഹരം ആദ്യത്തെ ചുംബനം" എന്ന പാട്ട് ഓര്‍മ്മ വന്നു.

രാജേഷ്‌ ചിത്തിര said...

nalla shramam...

മുകിൽ said...

വിവർത്തനമായാലുംസാരമില്ല കുഴിയെണ്ണാതെ വായിച്ചു. നന്നായിരിക്കുന്നു. അവസാനവരികൾ മനോഹരം.

സുസ്മേഷ് ചന്ത്രോത്ത് said...

മലയാളഭാഷാന്തരം മലയാളത്തിലെഴുതിയ കവിത പോലെ ഹൃദ്യമായി.ഭാവുകങ്ങള്‍.

M.R.Anilan -എം. ആര്‍.അനിലന്‍ said...

അസ്സലായിരിക്കുന്നു! ശാന്തം എന്നിടത്ത് പ്രശാന്തം എന്നായാലെന്തെന്ന് തോന്നി. വിവർത്തനം ചെയ്യാനുള്ള നല്ല കഴിവുണ്ട്.അഭിനന്ദനങ്ങൾ!

സ്മിത മീനാക്ഷി said...

എല്ലാ പ്രിയവാക്കുകള്‍ക്കും സ്നേഹവും നന്ദിയും.
പിന്നെ, അനിലന്‍ മാഷ് പറഞ്ഞപോലെ ഞാന്‍ ആ വാക്കു തിരുത്തി.
ഒരുപാടു നന്ദി മാഷേ...

എന്‍.ബി.സുരേഷ് said...

രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്ന് പറഞ്ഞ വാക്കുകളെ എത്ര ഗംഭീരമായാണ് കവിതയിൽ സ്ഥാപിച്ചിരിക്കുന്നത്.

മൌനത്തെ ശബ്ദമാക്കാനും ശബ്ദത്തെ നാടുകടത്താനും പ്രണയത്തിന് കഴിയുമല്ലോ.പ്രണയം പുറം ലോകത്തെ നിശബ്ദമാക്കുന്നു. ഉള്ളിലെ ലോകം പൊട്ടിത്തെറിക്കുന്നു. പരിഭാഷ അസ്സലായി സ്മിതാ...

joshy pulikkootil said...

നമ്മുടെ കണ്ണുകളില്‍
കണ്ണുനീര്‍ തുളുമ്പി.


we need to careful about transalate a poem . reason is we can't express the same feels with the original poem. its difficult to get right words with right tune.
but u did well ...........congrats.

naakila said...

Nalla Sramam abhinandanam arhikunnu.
Sneham

ഭൂതത്താന്‍ said...

ഭാഷകളില്ലാത്ത നിത്യ ഹരിത പ്രണയം

Prasanth Prabha Sarangadharan said...

നല്ല പരിശ്രമം ..

aniyan said...

മനോഹരമായ പരിവർത്തനം..

Ranjith chemmad / ചെമ്മാടൻ said...

നല്ല ശ്രമം!

ഹംസ said...

വിവര്‍ത്തനം നന്നായിട്ടുണ്ടെന്ന് കവിത അറിയുന്നവര്‍ പറഞ്ഞ് കഴിഞ്ഞു.

ആശംസകള്‍ :)

Sabu Hariharan said...

ചുംബിക്കുമ്പോൾ ഒരാൾ മറ്റൊരാളുടെ ഹൃദയമാണ്‌ രുചിക്കുന്നത്..

"അറിഞ്ഞു ഞാൻ നിന്റെയാ ഹൃദയത്തിൻ സ്വാദ്
ഒരു വേള നിന്നെ ഞാൻ ചുംബിച്ചപ്പോൾ.."

സാബു എം എച്ച്

ശ്രീജ എന്‍ എസ് said...

പ്രണയം പൂര്‍ണ്ണമാകുവാന്‍ ആത്മാവ് പകരുന്നൊരു ചുംബനം.
ആ നിമിഷം ലോകം നിശബ്ദവും നിശ്ചലവും ആകുന്നു..മനോഹരം..

Pranavam Ravikumar said...

Good translation. Very good choice too. My wishes!

ഭാനു കളരിക്കല്‍ said...

മനോഹരം, നന്നായിരിക്കുന്നു. സ്മിത. ആശംസകള്‍

Vinodkumar Thallasseri said...

പുതിയ ലക്കം ദേശാഭിമാനി ആഴ്ചപ്പതിപ്പ്‌ നോക്കുക. ബ്ളോഗ്‌ കവിതകളെക്കുറിച്ചുള്ള ലേഖനം.

Asok Sadan said...

ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
സ്വന്തന്ത്ര പ്രണയിനി.......

കവിതയും ഏറെ ഇഷ്ടമായി...

ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍,
ലിപികള്‍, ലിഖിതങ്ങള്‍...
അടിത്തട്ടോളം മുങ്ങി
അന്തര്‍വാഹിനികള്‍ തേടുന്നു
കണ്ടെത്താത്ത രേഖകള്‍

എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നല്ല പരിഭാഷ. നന്ദി.

ഗൗരിനന്ദന said...

സ്മിതചേച്ചീ.....അവാര്‍ഡ്‌.....അഭിനന്ദനങ്ങള്‍.......ബാലേട്ടന്‍ നന്നെന്നു പറഞ്ഞില്ലേ?ഇനിയെന്ത് വേണം?

backer said...

മൊഴിമാറ്റം സഫലമാകുന്നത് ഇങ്ങനെ.....വല്ലാത്തൊരു അനുഭൂതി പകരുന്ന തര്‍ജ്ജമ.. നന്ദി സ്മിത!
-ബക്കര്‍.