കറുത്തവള്‍
‍കടമ്പിന്‍ പൂക്കളണിഞ്ഞവള്‍
കണ്ണന്റെ പ്രിയതോഴിയെങ്കിലും
ഒഴുകിക്കൊണ്ടേയിരിക്കുന്നവള്‍
‍സ്വതന്ത്ര പ്രണയിനി
രാധയെക്കാള്‍ ഭാഗ്യവതി.

Wednesday, August 24, 2011

സംശയം

മുറ തെറ്റാതെ മിടിക്കുന്നുണ്ട്,
പ്രദക്ഷിണം കഴിഞ്ഞെത്തുന്ന
ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍‌വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്,
എന്നിട്ടുമെന്തിനാണെന്റെ ഹൃദയമേ
നീ അവിടെയുണ്ടോയെന്നിടയ്ക്കിടെ ഞാന്‍
നെഞ്ചിന്‍കൂടിനുള്ളില്‍
വിരലാഴ്ത്തുന്നത്?

53 comments:

സ്മിത മീനാക്ഷി said...

എന്നിട്ടുമെന്തിനാണെന്റെ ഹൃദയമേ
നീ അവിടെയുണ്ടോയെന്നിടയ്ക്കിടെ ഞാന്‍
നെഞ്ചിന്‍കൂടിനുള്ളില്‍
വിരലാഴ്ത്തുന്നത്?

Najeeba said...

ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍‌വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്...
ഈ വരികള്‍ എനിക്കിഷ്ടപ്പെട്ടു. നല്ല കവിത.

ദൃശ്യ- INTIMATE STRANGER said...

ഇഷ്ടായിട്ടോ വരികള്‍

Unknown said...

നെഞ്ചിന്‍കൂടിനുള്ളില്‍
വിരലാഴ്ത്തുന്നത്?
നല്ല കവിത

അനില്‍@ബ്ലോഗ് // anil said...

ഇടക്ക് ഫ്രീസായിപ്പോകുമായിരിക്കും.
:)

Manoraj said...

ഉറപ്പില്ലായ്മ. ചെയ്യുന്ന പ്രവൃത്തികള്‍ ഹൃദയശൂന്യമാണോ എന്ന തോന്നല്‍ :)

ശ്രീനാഥന്‍ said...

ഏയ്, അത് അവിടെത്തന്നെയുണ്ട്, അതുകൊണ്ടല്ലേ,പ്രിയനേ.. പോലെ ചിലതൊക്കെ എഴുതാനാവുന്നത്!ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി ... പെണ്ണിന്റെ ഹൃദയത്തിലേ ഈ വരി തെളിയൂ, ഇനി നെറുകയിൽ കുറച്ചു രാസ്നാദി പൊടി കൂടെ ഇട്ടോളൂ.

ഉമാ രാജീവ് said...

എന്തിനാ‍യിരിക്കും..........?
മരവിച്ച് പോയിരിക്കുമോ?
ആ വരികളിലെ ഭംഗിയില്‍ ഞാന്‍ മയങിപ്പോയി.....

Kalavallabhan said...

പൂട്ടിയ താഴ് വീണ്ടും പിടിച്ചു നോക്കുന്നതുപോലെ ഒരു വിശ്വാസമില്ലായ്മ.

ഭാനു കളരിക്കല്‍ said...

ഹൃദയ ശൂന്യരുടെ ലോകത്ത് ഹൃദയമില്ലേ എന്ന സംശയനിവാരണം നല്ല പ്രവണതയാണ്.
വളരെ നന്നായി സ്മിത. സ്മിതയുടെ കവിതകളില്‍ നിന്നും വേറിട്ട കവിത. അഭിനന്ദനങ്ങള്‍.

Satheesan OP said...

ആറ്റി കുറുക്കിയ വരികള്‍ ..

ഒരില വെറുതെ said...

ചോരക്കുഞ്ഞുങ്ങളുടെ പതിവു പാച്ചിലിലും
ജീവിതത്തിന്റെ പതിവു വേഗത്തിലും
കൂടിച്ചേരാതെ മാറി നിന്ന് ചിരിക്കുന്ന
മറ്റൊരാളുണ്ടാവുമായിരിക്കും
ഹൃദയമെന്നു തന്നെ വിളിക്കാവുന്ന മറ്റൊരാള്‍.

രഘുനാഥന്‍ said...

നല്ല വരികള്‍....

മുകിൽ said...

chorakunjungal iniyum karangi thirinju varate.
ingane kulipichu thuvarthunnathinte thaalamanalle kelkkunnathu!
ee varikalile omanatham enne kothippikunnu.

മുകിൽ said...
This comment has been removed by the author.
sreee said...

"തൊട്ടുപോയാല്‍ തകര്‍ന്നു പോമെന്റെ ഹൃത്തിലെ നാദതന്ത്രികള്‍"... അങ്ങനെ കൊണ്ടുനടക്കുന്ന ഹൃദയമാകും. സൌന്ദര്യമുള്ള കവിത.

ശ്രീജ എന്‍ എസ് said...

ഹൃദയം അവിടെ തന്നെ ഉണ്ടെന്നതിന്റെ ഉറപ്പല്ലേ മനോഹരമായ ഈ കവിത..ചോരക്കുഞ്ഞുങ്ങളെ കുളിപ്പിച്ച് തുവര്തുക...ലോകത്തെ മുഴുവന്‍ പൈതലായി കാണുവാന്‍ അമ്മ മനസ്സിനല്ലേ കഴിയു..

Unknown said...

:)

നല്ലത്-
വിരലാഴ്ത്താന്‍ മറക്കുമ്പോഴാണ് പലതും സംഭവിക്കുന്നത്!

നിരഞ്ജന്‍.ടി.ജി said...

ഹൃദയമേ...

Rare Rose said...

ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍‌വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്

ഇതിഷ്ടമാവാതെങ്ങനെ..അത്രയ്ക്കും ചന്തം,തെളിച്ചം വരികള്‍ക്ക്..

Steephen George said...

ishtamayi

Echmukutty said...

ചോരക്കുഞ്ഞുങ്ങളെ കുളിപ്പിച്ചു തുവർത്തി....ഇതെഴുതിയ വിരലുകൾ ഇനിയും ഒരുപാടെഴുതട്ടെ.വായിയ്ക്കാൻ എനിയ്ക്കും കഴിയട്ടെ.

Raveena Raveendran said...

നല്ല വരികള്‍ ഇഷ്ടായി ....

സ്മിത മീനാക്ഷി said...

ഹൃദയത്തെ ജീവനോടെ നിലനിര്‍ത്തുന്ന എല്ലാവര്‍ക്കും നന്ദി..
ഓണാശംസകളും

രമേശ്‌ അരൂര്‍ said...

ഇടയ്ക്ക് ഒരു പരിശോധന നല്ലതാണ് ..:)

വി.എ || V.A said...

...അടുക്കളയിൽ നിൽക്കുന്ന ഹൃദയമേ, എന്തിനാണ് അടുത്ത മുറിയിൽ തൊട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ ഇടയ്ക്കിടെ എത്തിനോക്കുന്നത്? ഹൃദയമാനസം എപ്പോഴെങ്കിലും നഷ്ടപ്പെടുമോയെന്ന ഭയംകൊണ്ടാവാം.....

Anonymous said...

കടമകള്‍ മുഴുവന്‍ നിശബ്ദം ചെയ്താലും പോരാ, ചെയ്യുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക കൂടി വേണം അല്ലേ?പാവം ഹൃദയം.

കുഞ്ഞൂസ് (Kunjuss) said...

ഇഷ്ടായി ഈ നല്ല വരികള്‍...

dilshad raihan said...

othiri nannayittund

ashamsakal

naakila said...

അവിടെത്തന്നെയുണ്ടല്ലോ
അതുകൊണ്ടാണല്ലോ...

:)

Reema Ajoy said...

മനോഹരം...

Gopakumar V S (ഗോപന്‍ ) said...

വളരെ നന്നായി...ലളിതവും...

ആശംസകൾ

Aadhi said...

nannaittund

Naseef U Areacode said...

ഇപ്പോ പലപ്പോഴും മുറതെറ്റിയിടിക്കുമ്പോഴാണു ഹൃദയവും ഹൃദയവിശാലതയുമൊക്കെ വരുന്നത്..

ന്യായമായ സംശയം.. ഇഷടപ്പെട്ടു.. ആശംസകൾ

Lipi Ranju said...

എന്നാലും ഇത്രേം സംശയം നന്നല്ലാട്ടോ :)
കവിത ഒത്തിരി ഇഷ്ടായി ...

Kattil Abdul Nissar said...

ഹൃദയത്തോട് അത്രമെലുണ്ട് സ്നേഹം.

ഓര്‍മ്മകള്‍ said...

Uyyyyyo...... Enth nalla varikal...... Valare manoharam.... Othiri ishtapettu....

ഇന്ദു | Preethy said...

സ്മിതയുടെ കവിതകള്‍ ഇപ്പോഴാണ്‌ കാണുന്നത്... ഒരുപാട് വായനാസുഖം തരുന്ന രചനകള്‍... ഞാന്‍ വായിച്ചെത്തുന്നതേയുള്ളൂ...പക്ഷേ നന്ദി ആദ്യമേ കുറിക്കണമെന്നു തോന്നി.

ഗീത രാജന്‍ said...

ചോരക്കുഞ്ഞുങ്ങളെ
കുളിപ്പിച്ചു തുവര്‍ത്തി
കാല്‍‌വിരല്‍ത്തുമ്പോളമയയ്ക്കുന്നുണ്ട്

സ്മിത മീനാക്ഷി said...

എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി പറയുന്നു. ഈ കവിത ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ഓണപ്പ്തിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് എന്ന സന്തോഷം കൂടി അറിയിക്കുന്നു.

Pradeep Kumar said...

ചന്ദ്രിക ഓണപ്പതിപ്പില്‍ ഞാന്‍ മുന്‍പുതന്നെ വായിച്ചിരുന്നു. ഇപ്പോള്‍ എഴുത്തുകാരിയുമായി ആശയവിനിമയം നടത്തുവാനുള്ള അവസരവും കിട്ടി.

നല്ല വരികള്‍.

എന്‍.ബി.സുരേഷ് said...

ഹൃദയത്തിനു പുറത്ത് അമിതവിശ്വാസം അരുത്. കൂടെ കൂടെ തൊട്ടുനോക്കണം.

Vp Ahmed said...

ഒരിടത്ത്നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക.
http://surumah.blogspot.com

ചന്തു നായർ said...

കവിത നന്നായി......ഭാവുകങ്ങൾ

ഇ.എ.സജിം തട്ടത്തുമല said...

കുറച്ചു വരികളിൽ വലിയ അർത്ഥങ്ങളാണല്ലോ. ഉറപ്പുള്ള കാര്യങ്ങളിലും ഇടയ്ക്കിടെ ഒരു പരിശോധന നല്ലതാണ്.

Anonymous said...

ചിലത് ഒന്ന് തൊട്ടു നോക്കുന്നത് നന്നാകും...
അവയ്ക്കും കാണില്ലേ ഒരു ആഗ്രഹം..
ആ വിരല്‍ തുമ്പു സ്പര്‍ശനമേല്‍ക്കാന്‍.. ;)

മഹേഷ്‌ വിജയന്‍ said...

സ്വന്തം ഹൃദയത്തെ പോലും വിശ്വാസം ഇല്ലാതായോ..?
ഹൃദയമില്ലാത്തവന്‍ എന്ന് നാട്ടുകാര്‍ പറയുന്നതിനാല്‍ എനിക്കിങ്ങനെ ഹൃദയം ഉണ്ടോ എന്ന് നോക്കേണ്ടി വരില്ല...!!

ജയരാജ്‌മുരുക്കുംപുഴ said...

samshayam......................... nannayittundu.... bhavukangal......

Kalavallabhan said...

കാളിന്ദിയിൽ മാധ്യമങ്ങൾ മണൽ വാരുന്നുണ്ടോ ?
ഒഴുക്ക്‌ നിലച്ചിരിക്കുന്നു.
ബന്ധപ്പെട്ടവരുടെ കണ്ണു തുറക്കണം.

സ്മിത മീനാക്ഷി said...

ഈ അന്വേഷണത്തിനു വളരെ വളരെ നന്ദി, കടപ്പാട്... കലാവല്ലഭന്‍... ഞാന്‍ വരും , തിരിച്ചു വരും..

lijeesh k said...

നന്നായിരിക്കുന്നു സ്മിത...
നെഞ്ചില്‍ ഒരു ആണി കുത്തിയിറക്കുന്ന വേദന.
എഴുത്തില്‍ ആശംസകള്‍..

വിജയലക്ഷ്മി said...

smitha nlloru cherukavitha

lekshmi. lachu said...

കവിത നന്നായി.